

1/14
ദീപാവലി ദിനം ആഘോഷമാക്കുന്നവർ. കൊല്ലം ചിന്നക്കട എസ് എൻ വി പാലസ് ഡിപ്പോ പുരയിടത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


2/14
ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ വാർഷികാഘോഷം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


3/14
അമ്മയെ കാണാൻ ...... കടലുണ്ടി വാവുത്സവത്തിന്റെ ഭാഗമായി മണ്ണൂർ ജാതവൻകോട്ടയിൽനിന്ന് ശനിയാഴ്ച അമ്മയെ കാണാനായി ജാതവൻ പുറപ്പെട്ടപ്പോൾ. വടക്കൻ കേരളത്തിൽ ക്ഷേത്രോത്സവങ്ങൾ ഇതോടുകൂടി ആരംഭിക്കുകയാണ് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


4/14
നന്മയുടെ പൊൻവെളിച്ചം ....... ഒരു ചെറുതിരിനാളത്തിൽ എരിഞ്ഞടങ്ങട്ടെ മനസ്സിലെ കരിനിഴലുകൾ; വെളിച്ചം കൊണ്ട് ലോകം തീർക്കുന്ന ഈ സ്നേഹോത്സവത്തിൽ, നന്മയുടെ ചിരികൾ പൂത്തുലയട്ടെ. അന്ധകാരത്തെ തോൽപ്പിച്ച് ആനന്ദം പടർത്തുന്ന ദീപാവലി ഇന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


5/14
ദീപങ്ങൾ സാക്ഷി... ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്ര കുളവും പരിസരവും ദീപാലം കൃതമായപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


6/14
കല്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ രഥോത്സവത്തിന് കൊടിയേറ്റുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി


7/14
കല്പാത്തി ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ രഥോത്സവത്തിന് കൊടിയേറ്റുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി


8/14
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി


9/14
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വടക്കുന്നാഥക്ഷേത്രത്തിൽ നടന്ന ദീപാഞ്ജലി | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


10/14
പയ്യാമ്പലം ബീച്ചിൽ കടലിൽ ഇറങ്ങി അപകടത്തിൽ പെട്ട സഞ്ചാരികളായ രണ്ട് സ്ത്രീകളെ ലൈഫ് ഗാർഡ് രക്ഷപെടുത്തി കരയിലേക്ക് കൊണ്ട് വരുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


11/14
ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ സംഘടിപ്പിച്ച കെ പി സഹദേവൻ അനുസ്മരണം കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


12/14
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് പയ്യാമ്പലത്ത് നടക്കുന്ന ഉയരട്ടെ ജന്തർ മന്ദർ സമരത്തിന് ഐക്യ ദാർഢ്യവുമായി തീർത്ത മണൽ ശിൽപം. ശില്പികളായ ഉണ്ണി കാനായി, കെ.ആർ ടിനു, ഷൈജിത് കുഞ്ഞിമംഗലം, അഭിജിത് കാനായി, സുരേഷ് അമ്മാനപ്പാറ , വിനേഷ് കോയക്കിൽ , ബാലൻ പാച്ചേനി , അർജുൻ കാനായി, റിഗേഷ് കൊയിലി , ഇഷാൻ കൃഷ്ണ എന്നിവർ ചേർന്നാണ് കൂറ്റൻ മണൽ ശിൽപം തീർത്തത് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


13/14
എം.എൻ.വിജയൻ പഠനകേന്ദ്രം കണ്ണൂർ ജവാഹർ ലൈബ്രറിയിൽ നടത്തിയ ‘വിജയൻ മാഷ് ഓർമ’ അനുസ്മരണ ചടങ്ങ് നാഷനൽ ലോ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ മോഹൻ ഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


14/14
ഐസ നേതാവ് ഡാനിഷ് അലി സെക്രട്ടേറിയറ്റിന് മുന്നിലെ എൽ.പി.എസ്.ടി. സമരപ്പന്തൽ സന്ദർശിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
Content Highlights: News in Pics
Published: 08 Nov 2026, 08:59 pm IST

Most Commented