

1/35
ലഹരി വിമുക്ത കേരളം എന്ന സന്ദേശമുയർത്തി കലൂർ മേരിലാൻഡ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ നഗരത്തിൽ നടത്തിയ സൈക്കിൾ റാലിയിൽ എം.എൽ.എയും ഗവ. ചീഫ് വിപ്പുമായ അപു ജോൺ ജോസഫ് സൈക്കിൾ ചവിട്ടി റാലി ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി രാജ് / മാതൃഭൂമി


2/35
കൊല്ലം ജില്ലാ ബഡ്‌സ് സ്‌കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ നടത്ത മത്സരത്തിൽ ഒന്നാമതെത്തുന്ന മോനിഷ എം. (ചിറക്കര ബഡ്സ് സ്‌കൂൾ) | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


3/35
മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി., എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഡോ. ജി. ജയദേവൻ, എൻ. രാജേന്ദ്രൻ, മോഹൻശങ്കർ എന്നിവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


4/35
മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ശങ്കർ സ്മാരകത്തിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എം.പി. എന്നിവർ ചേർന്ന് പുഷ്പചക്രം അർപ്പിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


5/35
ജന്തർ മന്തർ @ കൊച്ചി പ്രതിഷേധ റാലി എറണാകുളം ഹൈക്കോടതി ജങ്ഷനിൽ നിന്ന് ആരംഭിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


6/35
ശിശുദിനാഘോഷത്തിന് മുന്നോടിയായി കണ്ണൂർ ജവഹർ ലൈബ്രറിയിൽ നടന്ന ചിത്രരചനാ മത്സരം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


7/35
മഹിള കോൺഗ്രസ് കണ്ണൂർ ജില്ല പ്രവർത്തക യോഗം സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


8/35
മാതൃഭൂമി ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ പ്രസംഗ മത്സരം കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിത കോളേജിൽ ജില്ലാ കലക്ടർ പി.വിഷ്ണുരാജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


9/35
മുൻ മുഖ്യമന്ത്രി ആർ. ശങ്കർ അനുസ്മരണത്തിന്റെ ഭാഗമായി ഡി. സി. സി. പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


10/35
മാതൃഭൂമി ഇവോൾവ് ഹെൽത്ത് കോൺക്ലേവ് മന്ത്രി മോൻസ് ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി


11/35
പശ്ചിമബംഗാളിലെ കുച്ബിഹാറിൽനിന്നു അസമിലെ കാമാഖ്യ ക്ഷേത്രത്തിലേക്ക് തീർത്ഥാടനത്തിന് പോയി കാണാതായ അമ്മ ഷൈലബാലാ ദാസിനെ നാലരമാസത്തിനുശേഷം തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ വെച്ച് മകൻ കെസ്ത ദാസ് കണ്ടുമുട്ടിയപ്പോൾ. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവരുടെ ബന്ധുക്കളെ കണ്ടെത്തിയ ലീഗൽ സർവീസ് അതോറിറ്റിയിലെ വൊളന്റിയർ താഹിറയും മുഹമ്മദ് സുധീറും സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


12/35
എസ്.ഐ.ആർ. റദ്ദാക്കി ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി കൊച്ചിയിൽ നടന്ന ജന്തർ മന്തർ റാലിയിൽ സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കെ സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


13/35
എസ്.ഐ.ആർ. റദ്ദാക്കി ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി കൊച്ചിയിൽ നടന്ന ജന്തർ മന്തർ റാലിയിൽ പങ്കെടുക്കാൻ എത്തിയ സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കെ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


14/35
എസ്.ഐ.ആർ. റദ്ദാക്കി ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി കൊച്ചിയിൽ നടന്ന ജന്തർ മന്തർ റാലിയിൽ പങ്കെടുക്കാൻ എത്തിയ സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കെയെ പ്രകാശ് രാജ് ചേർത്തുപിടിച്ചുകൊണ്ട് സ്വീകരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


15/35
എസ്.ഐ.ആർ. റദ്ദാക്കി ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി കൊച്ചിയിൽ നടന്ന ജന്തർ മന്തർ റാലിയിൽ പങ്കെടുത്ത പ്രകാശ് രാജ് ആവേശത്തോടെ മുദ്രാവാക്യം വിളിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


16/35
എസ്.ഐ.ആർ. റദ്ദാക്കി ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി കൊച്ചിയിൽ നടന്ന ജന്തർ മന്തർ റാലിയിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


17/35
എസ്.ഐ.ആർ. റദ്ദാക്കി ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി കൊച്ചിയിൽ നടന്ന ജന്തർ മന്തർ റാലിയിൽ രാജേന്ദ്ര മൈതാനിയിൽ തടിച്ചുകൂടിയവർ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


18/35
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്പെഷ്യൽസ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ തൃശൂർ ജില്ലാ ടീം അംഗങ്ങൾ ശശി തരൂർ എം.പിയോടൊപ്പം ആഹ്‌ളാദം പങ്കിടുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


19/35
ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ 114 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ മന്ത്രി സി.പി.ജോൺ പുഷ്‌പാർച്ചന നടത്തുന്നു. പാലോട് രവി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


20/35
കണ്ണൂർ കക്കാട് ശിർദ്ദി സായി ബാബ മന്ദിരത്തിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈകുന്നേരം നടന്ന ലക്ഷ്മി രംഗോലി ദീപക്കാഴ്ച | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


21/35
കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


22/35
പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ നടത്തിയ സെമിനാർ മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി


23/35
മലമ്പുഴ ശ്രീ ഹരിനാമ സങ്കീർത്തനസേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അകത്തേത്തറിയിൽ നടന്ന ഹരേകൃഷ്ണ രഥയാത്ര | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി


24/35
മുൻ മുഖ്യമന്ത്രി ആർ.ശങ്കർ അനുസ്മരണ ദിനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിന് സമീപത്തെ പ്രതിമയിൽ മേയർ പി.ഇന്ദിരയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


25/35
കണ്ണൂർ ജില്ലാ പഞ്ചായത്തും സാക്ഷരത മിഷനും ചേർന്ന് നടത്തിയ പത്താമുദയം പഠിതാക്കളുടെ സംഗമം അസിസ്റ്റന്റ് കളക്ടർ എസ്.സ്വാതി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


26/35
തോട്ടട ആശ്രയം സ്പെഷ്യൽ സ്‌കൂൾ സംഘടിപ്പിച്ച 'സ്പർശനം "പ്രദർശന വിപണന മേളയിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


27/35
എം.എൻ.വിജയൻ മാഷ് ഓർമ ഫോട്ടോ പ്രദർശനം സി.സുനിൽകുമാർ ഉദ്‌ഘാടനം ചെയ്ത് നോക്കി കാണുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


28/35
വിപ്ലവാഭിവാദ്യം ....... കോട്ടയത്ത് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ ദേശീയ വൈസ് പ്രസിഡന്റ് തപൻസെൻ സമ്മേളനവേദിയിലെ രക്തസാക്ഷി മണ്ഡപത്തിൽ അഭിവാദ്യമർപ്പിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


29/35
സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന്റെ മുന്നോടിയായി സമ്മേളനവേദിക്ക് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ടി.പി രാമകൃഷ്ണൻ പതാക ഉയർത്തുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


30/35
കോട്ടയത്ത് നടക്കുന്ന സി.ഐ .ടി യു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് തപൻസെൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


31/35
ഒന്നാണ് നാം ... സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് എത്തിയ ദേശീയ വൈസ് പ്രസിഡന്റ് തപൻസെൻ ഐ .എൻ. ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖർ, എ.ഐ.ടി യു.സി സെക്രട്ടറി കെ.പി രാജേന്ദ്രൻ എന്നിവരോട് സ്നേഹ സംഭാഷണത്തിൽ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


32/35
സി.ഐ.ടി യു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസാരിച്ച ഐ.എൻ. ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനെ ആശ്ലേഷിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് തപൻസെൻ. എ .ഐ.ടി.യു.സി സെക്രട്ടറി കെ.പി രാജേന്ദ്രൻ, സി.ഐ .ടി യു ദേശിയ പ്രസിഡന്റ് സുദീപ് ദത്ത തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


33/35
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ കെ എസ് ടി യു വിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


34/35
അധ്യാപക - വിദ്യാർഥി അനുപാതം കുറയ്ക്കുക, ഡിവിഷൻ ഫാളിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ ഉദ്യോഗാർഥികൾ രക്തം കൊണ്ട് കൈയ്യൊപ്പ് ചാർത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


35/35
മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ചരമദിനത്തോടനുബന്ധിച്ച് കെ.പി.സി.സി.യിൽ നടന്ന ചടങ്ങിൽ മുൻ കെ.പി.സി.സി.പ്രസിഡൻ്റ് എം.എം.ഹസന്റെ നേതൃത്വത്തിൽ ആർ.ശങ്കറിന്റെ ഛായാച്ചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചന നടത്തുന്നു. നേതാക്കളായ ജി.സുബോധൻ, കെ.മോഹൻകുമാർ, ടി.ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, കെ.എസ്.ശബരീനാഥൻ, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
Content Highlights: News in Pics
Published: 07 Nov 2026, 08:43 pm IST

Most Commented