

1/13
വോട്ടർ ബോധവൽക്കരണം ലക്ഷ്യമിട്ട് കൊല്ലം ബീച്ചിൽ ഒരുക്കിയ മണൽശില്പം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ ദേവിദാസ് ഉദ്ഘാടനം ചെയ്യുന്ന. Photo: PRD


2/13
കണ്ണൂർ അഞ്ചരക്കണ്ടി കക്കോത്ത് കക്കുന്നത്ത് കാവിൽ ഭഗവതിയുടെ തിരുമുടി ഉയർന്നപ്പോൾ. ഫോട്ടോ: സി.സുനിൽകുമാർ


3/13
മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എ.കെ.എം.അഷ്റഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോർക്കാടി മജിർപ്പള്ളയിൽ നടന്ന പൊതുയോഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സ്വീകരിക്കുന്ന കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: വിഷ്ണുപ്രസാദ് / മാതൃഭൂമി


4/13
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൊല്ലം സിറ്റിപോലീസും കേന്ദ്രസായുധസേനയും സംയുക്തമായി നടത്തിയ റൂട്ട് മാർച്ചിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


5/13
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൊല്ലം സിറ്റിപോലീസും കേന്ദ്രസായുധസേനയും സംയുക്തമായി നടത്തിയ റൂട്ട് മാർച്ചിന് ശേഷം ഉദ്യോഗസ്ഥരോട് നടപടിക്രമങ്ങൾ വിശദീകരിക്കുന്ന സിറ്റിപോലീസ് കമ്മീഷണർ എം. ഹേമലത | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


6/13
ആഘോഷപ്പരപ്പിൽ...വേനലവധിക്കാലം തുടങ്ങിയതോടെ അഷ്ടമുടിക്കായലിൽ ജലവിനോദം ആസ്വാദിക്കാനെത്തുന്ന കുടുംബങ്ങളുടെ എണ്ണം ദിനംപ്രതി ഏറി വരികയാണ്. സജീവമായ ആശ്രാമം അഡ്വഞ്ചർ പാർക്കിലെ സ്പീഡ് ബോട്ട് സവാരി ആസ്വദിക്കുന്ന കുടുംബം. ബോട്ടോടുമ്പോൾ ഓളപ്പരപ്പിൽ ചെറുമീനുകളെ റാഞ്ചാനെത്തുന്ന നീർപക്ഷികളും വേറിട്ട സഞ്ചാരികൾക്ക് അനുഭവമാണ്. | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


7/13
കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, കുന്നത്തൂര്‍, ചടയമംഗലം നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊട്ടാരക്കരയിലെത്തിയ എ.ഐ.സി.സി. ദേശീയ പ്രസിഡന്റും രാജ്യാസഭ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, സ്ഥാനാര്‍ഥികളായ അയിഷാ പോറ്റി, നൗഷാദ് യൂനുസ്, ജ്യോതികുമാര്‍ ചാമക്കാല, എം.എം. നസീര്‍, ഉല്ലാസ് കോവൂര്‍ എന്നിവരോടൊപ്പം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി


8/13
യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ, കാരവാനിലെ തെളിവെടുപ്പിനായി പ്രതി രഞ്ജിത്തിനെ കൊച്ചി എ.ആർ. ക്യാമ്പിലെത്തിച്ചപ്പോൾ | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി


9/13
കോഴിക്കോട് കുരിക്കത്തൂരിൽ പടക്ക നിർമ്മാണത്തിനിടെ ഉണ്ടായ വൻ സ്ഫോടനത്തിൽ തകർന്ന വീട്. സ്ഫോടനത്തിൽ രണ്ടുപേർ മരണപ്പെട്ടു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി


10/13
കോഴിക്കോട് കുരിക്കത്തൂരിൽ പടക്ക നിർമ്മാണത്തിനിടെ വൻ സ്ഫോടനം ഉണ്ടായ സ്ഥലത്ത് ഐജി രാജ് പാൽ മീണയും സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫും ചേർന്ന് പരിശോധന നടത്തുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി


11/13
എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോയ്ക്ക് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇരിങ്ങാലക്കുടയിൽ എത്തിയപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


12/13
എൻ.ഡി.എ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കടയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രവർത്തകർ ചേർന്ന് ഹാരമണിയിക്കുന്നു. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡൻ്റ് മുക്കം പാലമൂട് ബിജു, തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളായ ഗിരീഷ് നെയ്യാർ, പി.കെ കൃഷ്ണദാസ്, ചെങ്കൽ രാജശേഖരൻ നായർ, വിവേക് ഗോപൻ തുടങ്ങിയവർ സമീപം. | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


13/13
മണലൂർ നിയോജകമണ്ഡലം ബി ജെ പി സ്ഥാനാർത്ഥി കെ കെ അനീഷ്കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേച്ചേരിയിൽ റോഡ് ഷോയിൽ പങ്കെടുക്കാനായി എത്തിയ പി ടി ഉഷ എം പിയ്ക്കൊപ്പം ഫോട്ടോ എടുക്കുന്ന കലാകാരൻമാർ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
Content Highlights: News in pics 5.4.2026
Published: 06 Apr 2026, 07:33 am IST

Most Commented