

1/25
ബി ജെ പി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന ജനാധിപത്യ സംരക്ഷണ പദയാത്രക്ക് കൊല്ലം ചിന്നക്കടയിൽ നൽകിയ സ്വീകരണത്തിൽ കെ സുരേന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


2/25
ബി ജെ പി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന ജനാധിപത്യ സംരക്ഷണ പദയാത്ര കൊല്ലം ചിന്നക്കടയിലെത്തിയപ്പോൾ കെ സുരേന്ദ്രൻ വേദിയിലേക്കെത്തുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


3/25
ബി ജെ പി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന ജനാധിപത്യ സംരക്ഷണ പദയാത്ര കൊല്ലം ചിന്നക്കടയിലെത്തിയപ്പോൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


4/25
കോഴിക്കോട് അളകാപുരിയിൽ സറീന ട്രസ്റ്റ് കാലിക്കറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കേരള ചരിത്ര കൗൺസിൽ മുൻ ചെയർമാൻ ഡോ. പി. കെ. മൈക്കിൾ തരകൻ '2018-19 ലെ പ്രളയം - മലയാളിയുടെ സ്വത്വവും ഒരുമയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


5/25
ബി ജെ പി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന ജനാധിപത്യ സംരക്ഷണ പദയാത്ര കൊല്ലം ചിന്നക്കടയിലെത്തിയപ്പോൾ നൽകിയ സ്വീകരണം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


6/25
ബി ജെ പി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന ജനാധിപത്യ സംരക്ഷണ പദയാത്ര കൊല്ലം ചിന്നക്കടയിലെത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


7/25
കോഴിക്കോട്ട് അന്തരിച്ച കളിയെഴുത്തുകാരനും നോവലിസ്റ്റുമായ ഭാസി മലാപറമ്പിന്റെ ഭൗതികശരീരം മാവൂർ റോഡിലെ സ്മൃതിപദം ശ്മശാനത്തിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുന്നവർ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


8/25
കണ്ണൂരിൽ നടന്ന ദക്ഷിണേന്ത്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരളത്തിന് ജില്ലാ കലക്ടർ പി.വിഷ്ണു രാജ് ട്രോഫി സമ്മാനിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


9/25
കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് കോൺഗ്രസ് ജില്ല സമ്മേളനം കണ്ണൂരിൽ മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


10/25
ആദിവാസി യുവാവിനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സമിതി കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി


11/25
പി.എ.സി.ചെയർമാൻമാരുടെ ദേശീയസമ്മേളനത്തിന്റെ സമാപനത്തിൽ ലോക്‌സഭ സ്‌പീക്കർ ഓം ബിർള നിയമസഭ സമ്മേളനഹാളിൽ സന്ദർശനം നടത്തിയപ്പോൾ. ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ, ജെബി മേത്തർ എം.പി, മന്ത്രി അനൂപ് ജേക്കബ്, സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, നിയമസഭ പി.എ.സി.ചെയർമാൻ കെ.എൻ.ബാലഗോപാൽ, പാർലമെന്റ് പി.എ.സി.ചെയർമാൻ കെ.സി.വേണുഗോപാൽ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


12/25
കണ്ണൂർ പയ്യാമ്പലത്ത് ഉയരട്ടെ ജന്തർ മന്തർ സമരത്തെരുവിലെ പാട്ടും പറച്ചിലും നാലാം ദിവസം സമര പരിപാടി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


13/25
എല്ലാം ഓട്ടോമാറ്റിക്കല്ലേ...ഗണിത ശാസ്ത്രമേള എച്ച്.എസ്.എസ്. വിഭാഗം വർക്കിങ് മോഡലിൽ 'ഓട്ടോമാറ്റഡ് ഫാമിങ് സിറ്റി' പരിചയപ്പെടുത്തുന്ന പരിയാപുരം സെയ്ന്റ് മേരീസ് എച്ച്.എസ്.എസിലെ കെ. സിദാൻ, പി. അല ഫഹ്മി എന്നിവർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


14/25
കണക്കിലെ പാർക്ക്... ഗണിത ശാസ്ത്രമേള എച്ച്.എസ്.എസ്. വിഭാഗം സ്റ്റിൽ മോഡലിൽ 'ദ കോണിക് പാർക്ക്' നിർമിക്കുന്ന അരീക്കോട് എസ്.ഒ.എച്ച്.എസ്.എസിലെ ഹാദി ജഹഫർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


15/25
ഗണിത ശാസ്ത്രമേള എച്ച്.എസ്.എസ്. വിഭാഗം സയൻസ് സ്റ്റിൽ മോഡലിൽ 'മാലിന്യത്തിൽനിന്ന് ഇന്ധനം' പരിചയപ്പെടുത്തുന്ന ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ കെ.പി. അവന്തിക, ടി.പി. ഫെല്ല ഫാത്തിമ എന്നിവർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


16/25
ഗണിത ശാസ്ത്രമേള എച്ച്.എസ്.എസ്. വിഭാഗം റോബോട്ടിക്‌സിൽ 'ഫേസ് പൈലറ്റ് ചെയർ' പരിചയപ്പെടുത്തുന്ന വാഴക്കാട് ടെക്‌നിക്കൽ എച്ച്.എസ്.എസിലെ കെ.എ. മുഹമ്മദ് ഷാൻ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


17/25
ഗണിത ശാസ്ത്രമേള എച്ച്.എസ്.എസ്. വിഭാഗം വർക്കിങ് മോഡലിൽ 'സ്മാർട്ട് സിറ്റി' പരിചയപ്പെടുത്തുന്ന പാലേമാട് എസ്.വി.എച്ച്.എസ്.എസിലെ ആദിൽനിഷാദ്, ബി.അഷ്മിൽ എന്നിവർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


18/25
ഗണിത ശാസ്ത്രമേള എച്ച്.എസ്.എസ്. വിഭാഗം റോബോട്ടിക്‌സിൽ 'ഓട്ടോമാറ്റിക് തൊട്ടിൽ' പരിചയപ്പെടുത്തുന്ന എടക്കര ജി.എച്ച്.എസ്.എസിലെ എസ്. ശ്രീനന്ദ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


19/25
ഗണിത ശാസ്ത്രമേള എച്ച്.എസ്.എസ്. വിഭാഗം വർക്കിങ് മോഡലിൽ 'സ്മാർട്ട് ഇറിഗേഷൻ സിസ്റ്റം' പരിചയപ്പെടുത്തുന്ന കാടഞ്ചേരി ജി.എച്ച്.എസ്.എസിലെ കെ. അഭിനന്ദ്, കെ.ആർ. അമൽരാജ് എന്നിവർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


20/25
അരി ഭാരം ..... കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കൃഷി ഇടിവ് ഉണ്ടായതിന്റെ പ്രതിഫലനമായി അരിയും പലവ്യഞ്ജനം തുടങ്ങിയ അത്യാവശ്യ ഭക്ഷ്യ വിഭവങ്ങളിൽ വില വർധനയാണ് വിപണിയിൽ. കോട്ടയം മാർക്കറ്റിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 10 രൂപ കൂടി 53 രൂപയായി. ചില്ലറവിൽപ്പനയിൽ 8-10 രൂപ വരെ കൂടുതൽ നൽകേണ്ടി വരുന്നു. കോട്ടയം മാർക്കറ്റിൽ അരി കൊണ്ട് വരുന്ന തൊഴിലാളി | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


21/25
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു )നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


22/25
ക്ഷേമ ബോർഡ് പുനഃസ്ഥാപിക്കുക, കെട്ടിക്കിടക്കുന്ന ഫയലുകൾ എത്രയും വേഗം തീർപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംസ്ഥാന പ്രസിഡന്റ് ടി.പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


23/25
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് കെ ടി യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


24/25
നിയമസഭാമന്ദിരത്തിൽ നടന്ന പി.എ.സി.ചെയർമാൻമാരുടെ ദേശീയസമ്മേളനത്തിന്റെ സമാപനത്തിൽ ലോക്‌സഭ സ്‌പീക്കർ ഓം ബിർള പാർലമെന്റ് പി.എ.സി.ചെയർമാൻ കെ.സി.വേണുഗോപാലുമായി കുശലം പറയുന്നു. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


25/25
കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു.) കെ.പി. സഹദേവൻ അനുസ്മരണ സമ്മേളനം യു.പി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
Content Highlights: News in Pics
Published: 04 Nov 2026, 12:00 am IST

Most Commented