

1/40
ടീം എച്ച്.എഫ്ജെയുടെ നേത്യത്തിൽ കണ്ണൂർ വാരിയേഴ്സ് ഉടമ ഡോ:എം.പി.ഹസ്സൻകുഞ്ഞിയെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും സ്പീക്കർ എ.എം ഷംസീറും ചേർന്ന് ആദരിച്ചപ്പോൾ | PHOTO: C SUNIL KUMAR


2/40
കൊല്ലത്ത് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ചിൽഡ്രൻസ് ബിനാലെ 2025 ൽ എത്തിയ ചലച്ചിത്രനടി എസ്തർ അനിൽ കളരിപ്പയറ്റ് സ്റ്റാളിൽ വാളും പരിചയുമായി ചുവടുവച്ചപ്പോൾ . ഉദ്‌ഘാടകൻ മന്ത്രി കെ എൻ ബാലഗോപാൽ ,എം നൗഷാദ് എംഎൽഎ തുടങ്ങിയവർ അരികിൽ | ഫോട്ടോ: സി ആർ ഗിരീഷ് കുമാർ


3/40
' ഒരുമിച്ച് ഓടൂ ഒത്തുചേരൂ' എന്ന സന്ദേശവുമായി മാതൃഭൂമി 11-ന് സംഘടിപ്പിക്കുന്ന കോഴിക്കോട് മാരത്തണിന്റെ മുന്നോടിയായി ഞായറാഴ്ച്ച രാവിലെ ബീച്ചിൽ നടന്ന പ്രീ-മാരത്തണിൽ മന്ത്രി പി.എ. മുഹമദ് റിയാസ്, എംഎൽ എ മാരായ രമേശ് ചെന്നിത്തല, അഹമദ്l ദേവർകോവിൽ, മേയർ ഒ.സദാശിവൻ, മുസാഫർ അഹമദ്, വി. വസീഫ്, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ അണിനിരന്നപ്പോൾ | Photo:Santhosh


4/40
കണ്ണൂർ ജില്ലയിലെ നീർപ്പക്ഷി കണക്കെടുപ്പ് ആരംഭിച്ചപ്പോൾ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ആയിക്കരയിൽ പങ്കാളിയായപ്പോൾ. ഫോട്ടോ: സി.സുനിൽകുമാർ


5/40
സഹകരണ വാരാഘോഷം സംസ്ഥാനതല സമാപന സമ്മേളനം ആലപ്പുഴയിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ബിജു


6/40
തൃശ്ശൂർ റെയിൽവെ സ്റ്റേഷനിലെ വാഹന പാർക്കിങ് സ്ഥലത്തുണ്ടായ അഗ്നിബാധ. ഫോട്ടോ: പ്രജ്വൽ


7/40
അമേരിക്കൻ സൈന്യം പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂബർഗിലെ സ്റ്റുവർട്ട് എയർ നാഷണൽ ഗാർഡ് ബേസിൽ വിമാനത്തിൽ കൊണ്ടുവന്നപ്പോൾ. ഫോട്ടോ: AP


8/40
പുരാവസ്തുവകുപ്പിൻ്റെ പൈതൃകനടത്തം കണ്ണൂർ സിറ്റിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്യുന്നു. ഫോട്ടോ: സി.സുനിൽകുമാർ


9/40
തൃശ്ശൂർ റെയിൽവെ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ഉണ്ടായ അഗ്നിബാധയെ തുടർന്ന് തകർന്നുവീണ ഷെഡ്. ഫോട്ടോ: ജെ.ഫിലിപ്പ്


10/40
ഇമ്മിണി ബല്ല്യ സൺ - മൂൺ... : ഒരേ ദിവസം സൂര്യനും ചന്ദ്രനും ഭൂമിയുടെ അടുത്തെത്തുന്ന സൂപ്പർ ദിനമായിരുന്നു ധനുമാസത്തിലെ തിരുവാതിര നാൾ. ഈ നൂറ്റാണ്ടിലെ ആദ്യ സൂപ്പർ സൺ - മൂൺ ദിനം കൂടിയായിരുന്നു ശനിയാഴ്ച്ച. അതുകൊണ്ടുതന്നെ കാഴ്ച്ചയിൽ ഏറ്റവും വലിയ സൂര്യനും ചന്ദ്രനും ഇന്നലെയായിരുന്നു - കോഴിക്കോട് കടൽപ്പാലത്തിൻ്റെ തൂണുകളുടെ പശ്ചാത്തലത്തിൽ സൂര്യനും, മാനാഞ്ചിറ സിഎസ്ഐ കത്തീഡ്രലിൻ്റെ പശ്ചാത്തലത്തിൽ ചന്ദ്രനും | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


11/40
തൃശ്ശൂർ റെയിൽവെ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ഉണ്ടായ അഗ്നിബാധയിൽ കത്തിക്കരിഞ്ഞ ഇരുചക്രവാഹനങ്ങൾ. ഫോട്ടോ: ജെ.ഫിലിപ്പ്


12/40
തൃശ്ശൂർ റെയിൽവെ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ഉണ്ടായ അഗ്നിബാധയിൽ കത്തിക്കരിഞ്ഞ ഇരുചക്രവാഹനങ്ങൾ. ഫോട്ടോ: ജെ.ഫിലിപ്പ്


13/40
കണ്ണൂർ കുന്നത്തൂർ പാടിയിൽ കഴിഞ്ഞ ദിവസം രാത്രി അനുഭവപ്പെട്ട തിരക്ക്. ഫോട്ടോ: രൂപേഷ് കുറുന്താഴ


14/40
തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ പാർക്കിങ് യാർഡിലുണ്ടായ തീപ്പിടിത്തം.


15/40
സിഡ്നിയിൽ യുണൈറ്റഡ് കപ്പ് ടെന്നിസിൽ കാനഡയുടെ വിക്ടോറിയ എംബോക്കോയ്ക്കെതിരേ ചൈനയുടെ ഷു ലിന്നിന്റെ റിട്ടേൺ. Photo: Izhar KHAN / AFP


16/40
സിറോ മലബാർ ചങ്ങനാശേരി അതിരൂപതയിലെ തിരുവനന്തപുരം ഫൊറോന നസ്രാണി സംഗമത്തിന്റെ ഭാഗമായി പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും ധരിച്ച് പുത്തരിക്കണ്ടം മൈതാനത്തേക്ക് നടന്ന റാലിയിൽ പങ്കെടുക്കുന്ന സ്ത്രീകൾ | PHOTO:BIJU


17/40
സിറോ മലബാർ ചങ്ങനാശേരി അതിരൂപതയിലെ തിരുവനന്തപുരം ഫൊറോന നസ്രാണി സംഗമം പുത്തരിക്കണ്ടം മൈതാനത്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യുന്നു.ഫൊറോന പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് പറക്കോട്ടിൽ,അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.രേഖാ മാത്യൂസ്,ബിഷപ് മാർ തോമസ് പാടിയത്ത്,ബിഷപ് മാർ ജോർജ് രാജേന്ദ്രൻ,ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ,മാർ ജോസഫ് പെരുന്തോട്ടം,വികാരി ജനറൽ ഫാ.ജോൺ തെക്കേക്കര എന്നിവർ സമീപം | PHOTO: BIJU


18/40
സിറോ മലബാർ ചങ്ങനാശേരി അതിരൂപതയിലെ തിരുവനന്തപുരം ഫൊറോന നസ്രാണി സംഗമത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ | PHOTO:BIJU


19/40
സിറോ മലബാർ ചങ്ങനാശേരി അതിരൂപതയിലെ തിരുവനന്തപുരം ഫൊറോന നസ്രാണി സംഗമത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്തേക്ക് നടന്ന റാലി | PHOTO:BIJU


20/40
കണ്ണൂർ പൈതൃകോത്സവത്തിൻറെ ഭാഗമായി മഹാത്മാ മന്ദിരത്തിൽ നടക്കുന്ന 'ഗാന്ധി: കാലാതീത പൈതൃകം' ഫോട്ടോ പ്രദർശനം ഉദ്‌ഘാടനം ചെയ്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഫോട്ടോകൾ കാണുന്നു ഫോട്ടോ: വിഷ്ണു


21/40
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ജൂബിലിവർഷാചരണത്തിന്റെ സമാപനസമ്മേളനം ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ ഉദ്‌ഘാടനം ചെയ്യുന്നു.മദർ ജനറൽ സിസ്റ്റർ ആന്റണി ഷഹീല,വികാരി ജനറൽ ഫാ.യൂജിൻ എച്ച്.പെരേര,ഫാ.ലെനിൻ രാജ്,ബിഷപ് ഡോ.ആർ.ക്രിസ്‌തുദാസ്,ആർച്ച് ബിഷപ് എമരിറ്റസ് ഡോ.എം.സൂസപാക്യം,പ്രൊഫ.ജോസഫ് ആന്റണി തുടങ്ങിയവർ സമീപം | PHOTO:BIJU


22/40
കൊല്ലത്ത് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ചിൽഡ്രൻസ് ബിനാലെ 2025 ൽ പങ്കെടുക്കുന്ന വിദ്യാർത്ഥിയുടെ കവിളിൽ ചിത്രം വരയ്ക്കുന്ന ചിത്രകാരൻ കുട്ടികളിലെ സ്ക്രീൻ ,മൊബൈൽ ഫോൺ അഡിക്ഷൻ തുടങ്ങിയവയിൽ നിന്ന് മോചിപ്പിച്ച് അവരിൽ അന്തർലീനമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ബിനാലെ ഒരുക്കിയത് | ഫോട്ടോ: സി ആർ ഗിരീഷ് കുമാർ


23/40
കൊല്ലത്ത് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ചിൽഡ്രൻസ് ബിനാലെ 2025 ൽ നിന്ന് | ഫോട്ടോ: സി ആർ ഗിരീഷ് കുമാർ


24/40
കൊല്ലത്ത് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ചിൽഡ്രൻസ് ബിനാലെ 2025 ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ എൻ ബാലഗോപാൽ ഫോട്ടോഗ്രാഫി സ്റ്റാളിൽ പഴയ 120 ക്യാമറയിലെ വ്യൂ ഫൈൻഡറിലൂടെ നോക്കുന്നു . കുട്ടികളിലെ സ്ക്രീൻ ,മൊബൈൽ ഫോൺ അഡിക്ഷൻ തുടങ്ങിയവയിൽ നിന്ന് മോചിപ്പിച്ച് അവരിൽ അന്തർലീനമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ബിനാലെ ഒരുക്കിയത് | ഫോട്ടോ: സി ആർ ഗിരീഷ് കുമാർ


25/40
വെനിസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയ യു.എസ് നടപടിക്കെതിരെ സി.പി.എം കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സി ആർ ഗിരീഷ് കുമാർ


26/40
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുട പ്രസിഡൻ്റ് കെ പി അബൂബക്കർ ഹസ്രത്തിൻ്റെ മയ്യത്ത് ഖബറടക്കത്തിനായി മുട്ടയ്ക്കാവ് ജുമാ മസ്ജിദിലേക്ക് കൊണ്ടു വരുന്നു | ഫോട്ടോ: സി ആർ ഗിരീഷ് കുമാർ


27/40
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുട പ്രസിഡൻ്റ് കെ.പി അബൂബക്കർ ഹസ്രത്തിന് അന്ത്യോപചാരം അർപ്പിക്കാൻ ശിഷ്യനായ അബ്ദുൾ നാസർ മദനി മുട്ടയ്ക്കാവ് ജുമാ മസ്ജിദിലേക്ക് എത്തിയപ്പോൾ | ഫോട്ടോ: സി ആർ ഗിരീഷ് കുമാർ


28/40
മലമേലെ വേഴാമ്പൽ... ശബരിമല സന്നിധാനത്ത് ഉയരം കൂടിയ ഇലവുമരത്തിൽ നിന്നും പറന്നുയരുന്ന മലമുഴക്കി വേഴാമ്പൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


29/40
ദർശനപുണ്യത്തിന്... ശബരിമലയിൽ ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് നിമിഷങ്ങൾ ബാക്കി നിൽക്കേ ദർശനത്തിനായി എത്തിയ അയ്യപ്പഭക്തസംഘത്തിലെ മണികണ്ഠസ്വാമിയെ എടുത്തുകൊണ്ട് ഓടുന്ന പോലീസ് ഉദ്യോഗസ്ഥൻ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


30/40
ശനിയാഴ്ച ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട ഭക്തജനത്തിരക്ക് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


31/40
തലനാരിഴയ്ക്ക്... ശബരിമലയിലെ പതിനെട്ടാംപടിയ്ക്ക് താഴെ നാളികേരം ഉടയ്ക്കുന്നത് അതിസാഹസികമായി നീക്കം ചെയ്യുന്ന ജീവനക്കാരൻ. തേങ്ങ ഏറ് കൊണ്ട് പരിക്കേൽക്കാതിരിക്കാൻ ഹെൽമെറ്റ് ഉപയോഗിച്ചാണ് ജീവനക്കാർ ജോലി ചെയ്യുന്നത് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


32/40
ആഴിയും കടന്ന്... ശബരിമല സന്നിധാനത്തെ ആഴിയുടെ ഇരുമ്പു കമ്പികളുടെ പുറത്തേക്ക് ഭക്തർ തേങ്ങ നിക്ഷേപിച്ചതിനെ തുടർന്ന് തീ നിയന്ത്രിക്കാനുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ ശ്രമം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


33/40
സുരക്ഷ ചില്ലറ കാര്യമല്ല... സന്നിധാനത്തെ ഭണ്ഡാരങ്ങളിൽ നിന്നുള്ള നാണയത്തുട്ടുകൾ സ്വകാര്യ ബാങ്കിന്റെ വരാന്തയിൽ വെച്ചിരിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


34/40
തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവത്തിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രനും കൈകസിയും തമ്മിൽ നടന്ന 'മുഖാമുഖം' പരിപാടിയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


35/40
തിരൂർ തുഞ്ചൻ പറമ്പിൽ തുഞ്ചൻ ഉത്സവത്തിൻ്റെ ഭാഗമായി കേരള സാഹിത്യ അക്കാദമിയും തുഞ്ചൻ സ്മാരക ട്രസ്റ്റും ചേർന്ന് നടത്തിയ 'വള്ളത്തോളിൻ്റെ കാര്യലോകം' സെമിനാറിൽ അനിൽ വള്ളത്തോൾ പ്രസംഗിക്കുന്നു. എസ്.കെ. വസന്തൻ, പി.പി. ലക്ഷ്മണൻ, രജനി സുബോധ് എന്നിവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


36/40
വെനിസ്വേലയിലെ അമേരിക്കൻ ആക്രമണത്തിൽ പ്രതിഷേധിച്ച് വിവിധ ഇടതു സംഘടനകളും ഇടതു വിദ്യാർത്ഥി സംഘടനകളും ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


37/40
പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുനായ്ക്കളെ ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരായി ഡൽഹി ജന്തർ മന്തറിൽ മൃഗസ്നേഹികൾ നടത്തിയ ധർണയുടെ സ്റ്റേജിലേക്ക് എത്തിയ തെരുവ് നായ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


38/40
ബി.പി. അങ്ങാടി യാഹൂം തങ്ങൾ ഔലിയായുടെ വലിയ നേർച്ചയ്ക്ക് ഞായറാഴ്ച വലിയ കൊടിയേറ്റിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


39/40
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ജൂബിലി വർഷാചരണത്തിന്റെ സമാപന സമ്മേളനം ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


40/40
കൊല്ലത്ത് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ചിൽഡ്രൻസ് ബിനാലെ 2025 ൽ കളിമൺ പാത്ര നിർമ്മാണത്തിൽ പങ്കെടുക്കുന്ന കുട്ടികൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
Content Highlights: news in pics, Photo Gallery
Published: 04 Jan 2026, 09:52 am IST

Most Commented