

1/24
കൊല്ലം ആശ്രാമം എസ് എൻ സാംസ്ക്കാരിക സമുച്ചയത്തിൽ ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കുരമ്പാല ഗോത്രകല പടയണി ഫൗണ്ടേഷനിലെ കലാകാരൻമാർ അവതരിപ്പിച്ച പടയണി | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


2/24
എൻഎസ്എസ് പതാകദിനാചരണത്തിന്റെ ഭാഗമായി കൊല്ലം താലൂക്ക് എൻഎസ്എസ് ആസ്ഥാനത്ത് പതാക ഉയർത്തിയ യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് അംഗങ്ങൾക്കൊപ്പം പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


3/24
എൻഎസ്എസ് പതാകദിനാചരണത്തിന്റെ ഭാഗമായി കൊല്ലം താലൂക്ക് എൻഎസ്എസ് ആസ്ഥാനത്ത് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് പതാക ഉയർത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


4/24
കൊല്ലം ആശ്രാമം എസ് എൻ സാംസ്ക്കാരിക സമുച്ചയത്തിൽ ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കുരമ്പാല ഗോത്രകല പടയണി ഫൗണ്ടേഷനിലെ കലാകാരൻമാർ അവതരിപ്പിച്ച പടയണി | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


5/24
മണ്ണാറശാല ആയില്യം ഉത്സവത്തിൻ്റെ ഭാഗമായി ശനിയാഴ്ച നടന്ന മഹാ ദീപകാഴ്ച | ഫോട്ടോ: സി. ബിജു / മാതൃഭൂമി


6/24
കൊല്ലത്തുനിന്ന് മീൻ പിടിക്കാൻ പോയ ബോട്ടുകളെ തമിഴ്നാട് കുളച്ചൽ ഹാർബർ കേന്ദ്രീകരിച്ചുള്ള മത്സ്യത്തൊഴിലാളികൾ ഉൾക്കടലിൽവെച്ച് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ശക്തികുളങ്ങര ഹാർബർ സംരക്ഷണസമിതി പ്രഖ്യാപിച്ച ഹർത്താലിനെത്തുടർന്ന് ആളൊഴിഞ്ഞ ശക്തികുളങ്ങര ഹാർബർ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


7/24
കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകളെ തമിഴ്നാട്ടിലെ കുളച്ചൽ ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികൾ ഉൾക്കടലിൽവെച്ച് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഹാർബർ സംരക്ഷണസമിതി പ്രഖ്യാപിച്ച ഹർത്താലിനെത്തുടർന്ന് നീണ്ടകര എഡി ഓഫീസിനുമുൻപിൽ നടത്തിയ പ്രതിഷേധ മാർച്ച് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്തിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


8/24
ആലപ്പുഴ സെന്റ്ജോസഫസ് കോളേജിൽ നടന്ന ഫെഡറൽ ബാങ്ക്-മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ 11-ാം എഡിഷൻ ബ്ലോക്ക്തല മത്സരം കളക്ടർ ഷാജി.വി.നായർ ഉദ്ഘാടനം ചെയ്യുന്നു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ ഹെഡുമായ വിപിൻവി. ഉണ്ണിത്താൻ, കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ എ.എ ഉഷ, മാതൃഭൂമി യൂണിറ്റ് റീജണൽ മാനേജർ മനീഷ്കുമാർ, ന്യൂസ് എഡിറ്റർ വി.വി തമ്പാൻ, വിധികർത്താക്കളയ ഭാമ ജയചന്ദ്രൻ, സുപ്രദ പ്രസാദ് തുടങ്ങിയവർ സമീപം | ഫോട്ടോ: സി. ബിജു / മാതൃഭൂമി


9/24
ആലപ്പുഴ സെന്റ്ജോസഫസ് കോളേജിൽ നടന്ന ഫെഡറൽ ബാങ്ക്-മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ 11-ാം എഡിഷൻ ബ്ലോക്ക് തല മത്സരാർഥികൾ ഉദ്ഘാടകനായ കളക്ടർ ഷാജി.വി.നായർ, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ ഹെഡുമായ വിപിൻ.വി. ഉണ്ണിത്താൻ, കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ എ.എ ഉഷ, മാതൃഭൂമി യൂണിറ്റ് റീജണൽ മാനേജർ മനീഷ്കുമാർ, ന്യൂസ് എഡിറ്റർ വി.വി തമ്പാൻ, വിധികർത്താവ് ഭാമ ജയചന്ദ്രൻ തുടങ്ങിയവർക്കാപ്പം | ഫോട്ടോ: സി. ബിജു / മാതൃഭൂമി


10/24
ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ സമാധിയിൽ ആദരാഞ്ജലി അർപ്പിക്കുന്ന മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


11/24
അട്ടപ്പാടിയിലെ ശിശുമരണങ്ങളെത്തുടർന്ന് മേഖലയിലെ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്താനെത്തിയ ആരോഗ്യമന്ത്രി കെ. മുരളീധരൻ അഗളി സമൂഹികാരോഗ്യകേന്ദ്രത്തിൽ സന്ദർശനം നടത്തുന്നു | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി


12/24
കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപാലംകൃതമാക്കിയ ഹൈക്കോടതി കെട്ടിടം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


13/24
കായികമേളയിലെ ചാമ്പ്യൻ സ്കൂൾ പട്ടം നേടിയ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ. എം. എച്ച്. എസ്. എസ് ടീം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


14/24
സംസ്ഥാന കായിക മേളയുടെ സമാപന ചടങ്ങ് വീക്ഷിക്കാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


15/24
സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


16/24
ഉമ്മൻ ചാണ്ടിയുടെ ജന്മ ദിനത്തിന്റെ ഭാഗമായി പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ കരുതൽ പദ്ധതികളുടെ ഉദ്ഘാടനം മൗറീഷ്യസ് മുൻ പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപൺ നിർവഹിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


17/24
സ്നേഹ സ്പർശം ..... പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന ചെയ്യാൻ എത്തിയ മൗറീഷ്യസ് മുൻ പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപൺ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനെ ചേർത്ത് നിർത്തുന്നു. അദ്ദേഹത്തിന്റെ ഭാര്യ സംയുക്ത പൃഥ്വിരാജ് സിംഗ് രൂപൺ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി


18/24
കേരള വിദ്യാഭ്യാസ സമതി എ.കെ.ജി.ഹാളിൽ സംഘടിപ്പിച്ച ജനകിയ വിദ്യാഭ്യാസ അസംബ്ലി ഡോ.ധ്രുവ് റെയ്ന ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


19/24
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനം സാമൂഹ്യപ്രവർത്തക ഡോ.കെ.ജി.താര ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


20/24
കൊച്ചി, ചേരാനല്ലൂരിൽ 17 കാരന്റെ കാർ ഇടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ ചിറ്റൂരിലെ വീട്ടിൽ എത്തിയ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു, മക്കളായ ഭദ്ര കീർത്തി, ഭരത് ശങ്കർ, ഭാഗ്യദർശൻ എന്നിവരെ ആശ്വസിപ്പിക്കുന്നു | ഫോട്ടോ: ടി കെ പ്രദീപ്കുമാർ / മാതൃഭൂമി


21/24
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി കെ.പി.സി.സിയിൽ കോൺഗ്രസ് പ്രവർത്തകസമതി അംഗം എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ ഛായാച്ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു. നേതാക്കളായ പന്തളം സുധാകരൻ, വി.എം.സുധീരൻ, ടോമി കല്ലാനി, എം.എം.ഹസൻ, പാലോട് രവി, ടി.ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


22/24
'തൊപ്പിപോകാതെ കാത്തോണം ..." കൊച്ചിയിൽ സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുവാനും , ഡിജിറ്റൽ സുരക്ഷയെ കുറിച്ച് അവബോധം ഉണ്ടാക്കുവാനുമായി കേരള പോലീസ് നടപ്പിലാക്കുന്ന "ക്ലിക്ക് " പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയും , ഈ പദ്ധതിയുടെ ക്യാപ്റ്റനുമായ നടൻ മമ്മൂട്ടി ഈ പദ്ധതിയുടെ പ്രചാരകരായ കുട്ടികളെ തൊപ്പി അണിയിക്കുന്നു. സിറ്റി പോലീസ് കമീഷണർ ആർ. നിശാന്തിനി, മേയർ വി.കെ. മിനി മോൾ, മന്ത്രി രമേശ് ചെന്നിത്തല, ഡി.ജി.പി രവാഡ ചന്ദ്രശേഖർ, പോലീസ് ഉപദേഷ്ട്ടാവ് എ.ഹേമചന്ദ്രൻ, എ.ഡി.ജി.പി പി.വിജയൻ എന്നിവർ സമീപം | ഫോട്ടോ: ടി കെ പ്രദീപ്കുമാർ / മാതൃഭൂമി


23/24
കൊച്ചിയിൽ സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുവാനും , ഡിജിറ്റൽ സുരക്ഷയെ കുറിച്ച് അവബോധം ഉണ്ടാക്കുവാനുമായി കേരള പോലീസ് നടപ്പിലാക്കുന്ന "ക്ലിക്ക് " പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയും , ഈ പദ്ധതിയുടെ ക്യാപ്റ്റനുമായ നടൻ മമ്മൂട്ടിയുമായി തമാശ പങ്കിടുന്ന മന്ത്രി രമേശ് ചെന്നിത്തല | ഫോട്ടോ: ടി കെ പ്രദീപ്കുമാർ / മാതൃഭൂമി


24/24
മലയാള ചിരി ..... സംകാരിക പാരമ്പര്യത്തിന്റെ ചുവടുകളുമായി നമ്മൾ എഴുപതാം കേരളപ്പിറവി ആഘോഷിക്കുകയാണ് . കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന സഹോദയ സി.ബി എസ് ഇ സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളി മത്സരം കഴിഞ്ഞു പുറത്തിറങ്ങിയ ഏറ്റുമാനൂർ എസ് .എഫ് എസ് ടീം ഓർമചിത്രം ഒരുക്കുന്നു | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി
Content Highlights: News in Pics
Published: 31 Oct 2026, 09:13 pm IST

Most Commented