

1/34
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ബോട്ടണി ഡിപ്പാർട്മെന്റ് ഫ്ലോറികൾച്ചർ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഫ്ലവർ അറേഞ്ച്മെന്റ് മത്സരം ഉദ്‌ഘാടനം ചെയ്ത കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. മനോഹർ ഡി. മുല്ലശ്ശരി ഫ്ലവർ അറേഞ്ച്മെന്റ് കാണുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


2/34
ഡൽഹിയിൽ നടക്കുന്ന സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുവകലാസാഹിതി, ഇപ്റ്റ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കൊല്ലം ചിന്നക്കടയിൽ നടന്ന ഐക്യദാർഢ്യ സംഗമം എ.ഐ.എസ്.എഫ് നേതാവും ഡൽഹിയിലെ വിദ്യാർത്ഥി സമരങ്ങളിലെ സജീവപങ്കാളിയുമായ അലീഷ സുൽത്താന ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


3/34
പ്ലൈവുഡ് കമ്പനികളിൽ നിന്നുള്ള മാലിന്യങ്ങൾ ജലാശയങ്ങളെ ഉൾപ്പടെ മലിനമാക്കുകയാണ്. അതിനെതിരെ സമരപാതയിലാണ് ജനങ്ങൾ. പ്ലൈവുഡ് കമ്പനികൾക്കെതിരെ മലങ്കര ജലാശയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇടുക്കി ഇളംദേശത്തുനിന്ന് ആലക്കോട് വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സമരയാത്രയിൽ ഗാന്ധിവേഷധാരിയും അണിനിരന്നപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി


4/34
ഡി.ആർ അനുവദിക്കുകയും, കുടിശിക നൽകുമെന്ന് ഉത്തരവിറക്കുകയും ചെയ്ത വി. ഡി. സതീശൻ സർക്കാരിന്റെ നടപടിയിൽ കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനഴ്സ് അസോസ്സിയേഷൻ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ പെൻഷൻ ട്രഷറിയിൽ നടത്തിയ ആഹ്ലാദപ്രകടനം കെ.പി.സി.സി വൈസ്പ്രസിഡന്റ് എ. എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രണവ് / മാതൃഭൂമി


5/34
കണ്ണൂർ മുണ്ടയാട് നടക്കുന്ന തെന്നിന്ത്യൻ പവർ ലിഫ്റ്റിങ്ങിൽ കേരളത്തിൻ്റെ അനുശ്രീയുടെ പ്രകടനം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


6/34
ഹലാൽഫായിദയുടെ മാലിന്യ സംസ്കരണ സെമിനാർ കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


7/34
ദേശീയ പണിമുടക്കിൻ്റെ ഭാഗമായി കണ്ണൂരിൽ ബെഫിയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


8/34
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ബാല സംഘം പയ്യാമ്പലം ബീച്ചിൽ നടത്തുന്ന ഉയരട്ടെ ജന്തർ മന്തർ സമര പന്തലിൽ കണ്ണൂർ ഡി.ഡി.എ അവതരിപ്പിച്ച ഫയർ ഡാൻസ് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


9/34
ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ നടത്തിയ ജനാധിപത്യ സംരക്ഷണ പദയാത്ര. കേന്ദ്രമന്ത്രി ശോഭ കരന്തലജെ, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ജില്ലാ പ്രസിഡന്റ് കരമന ജയൻ, കേരള പ്രഭാരി പ്രൊഫ.എം നാഗരാജ, എം.എൽ.എ മാരായ വി.മുരളീധരൻ, ബി.ബി ഗോപകുമാർ, മേയർ വി.വി രാജേഷ് മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ് തുടങ്ങിവരെയും മുൻ നിരയിൽ കാണാം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


10/34
കടിഞ്ഞാണില്ലാത്ത കുതിരജീവിതം...! ഉടമസ്ഥൻ ഇല്ലാതായതോടെ തീറ്റയും വെള്ളവും ലഭിക്കാതെ ഭക്ഷണത്തിനായി റോഡിലൂടെ അലയുകയാണീ കുതിരകൾ. കുതിരച്ചാണകവും അവശിഷ്ടങ്ങളും പറമ്പിലേക്ക് തള്ളിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെതുടർന്ന് പോലീസിൽ പരാതിപ്പെട്ടതിൽ പ്രകോപിതനായി അയൽവാസിയെ വെടിവെച്ചു പരിക്കേൽപ്പിച്ചതിന് ഉടമ വധശ്രമത്തിന് റിമാന്റിലായതോടെയാണ് കുതിരകൾ അനാഥരായത്. ഭക്ഷണം കിട്ടാതെ എല്ലും തോലുമായി ക്ഷീണിച്ച കുതിരകള ആരോ അഴിച്ച് വിട്ടതിനെ തുടർന്ന് ബീച്ച് റോഡ് പരിസരങ്ങളിലാണ് മേയുന്നത്. കച്ചവടക്കാരും നാട്ടുകാരും കൊടുക്കുന്ന തീറ്റയിലാണ് ഇവ ജീവൻ നിലനിർത്തുന്നത്. ചില മൃഗസംരക്ഷണ പ്രവർത്തകരും സംഘടനകളും മുന്നോട്ടുവന്നിരുന്നെങ്കിലും നിയമപരമായ സാങ്കേതിക തടസ്സങ്ങളുള്ളതിനാൽ കുതിരകളുടെ സംരക്ഷണം ഏറ്റെടുക്കാൻ കഴിയുന്നില്ല | ഫോട്ടോ: പി. പി.ബിനോജ് / മാതൃഭൂമി


11/34
മൈലാഞ്ചിക്കൈകൾ... എടരിക്കോട് നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിലെ മൈലാഞ്ചിയിടൽ മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


12/34
എടരിക്കോട് നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


13/34
എടരിക്കോട് നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ എച്ച്.എസ്. വിഭാഗം സയന്‍സ് സ്റ്റില്‍ മോഡല്‍ മത്സരത്തില്‍ 'ബയോണിക് എനര്‍ജി ലൂപ്പ്' പരിചയപ്പെടുത്തുന്ന പാങ്ങ് ജി.എച്ച്.എസ്.എസിലെ എ.പി. ഹുദ തസ്‌നി, കെ.ടി. നബ എന്നിവര്‍ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


14/34
എടരിക്കോട് നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ വി.എച്ച്.എസ്.സി. വിഭാഗം 'വെജ് കാർവിങ്' മത്സരത്തിൽ പങ്കെടുക്കുന്ന പാലക്കാട് നെന്മാറ ജി.വി.എച്ച്.എസ്.എസിലെ വി. ശാലിനി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


15/34
എടരിക്കോട് നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ എച്ച്.എസ്. വിഭാഗം സയൻസ് സ്റ്റിൽ മോഡൽ മത്സരത്തിൽ കരിമണലിൽ നിന്ന് തോറിയം വേർതിരിച്ച് വൈദ്യുതി ഉത്പാദനം നടപ്പാക്കുന്ന 'മോണോസൈറ്റ് ടു എനർജി' സിസ്റ്റം പരിചയപ്പെടുത്തുന്ന മഞ്ചേരി ജി.ബി.എച്ച്.എസ്.എസിലെ ജി. കാർത്തിക്, ഫിദ ആമിന സാജിദ് എന്നിവർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


16/34
എടരിക്കോട് നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ എച്ച്.എസ്. വിഭാഗം റോബോട്ടിക്‌സ് വർക്കിങ് മോഡൽ മത്സരത്തിൽ 'തടസ്സങ്ങൾ ഒഴിവാക്കി പോകുന്ന റോബോട്ടു'മായി പങ്കെടുക്കുന്ന ചെമ്മാട് എൻ.ഇ.എം.എച്ച്.എസ്.എസിലെ പി. അഫ്രീൻ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


17/34
എടരിക്കോട് നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ എച്ച്.എസ്. വിഭാഗം സയൻസ് വർക്കിങ് മോഡൽ മത്സരത്തിൽ കാട്ടാനകൾ നാട്ടിലിറങ്ങിയാൽ മൊബൈൽ ഫോണിൽ മുന്നറിയിപ്പ് അലാറം മുഴങ്ങുന്ന 'എലഫന്റ് അലേർട്ട് സിസ്റ്റം' പരിചയപ്പെടുത്തുന്ന പൊന്നാനി വന്നേരി ജി.എച്ച്.എസ്.എസിലെ അജിനാസ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


18/34
എടരിക്കോട് നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ വി.എച്ച്.എസ്.സി. വിഭാഗം 'ഫ്‌ളവർ അറേയ്ഞ്ച്‌മെന്റ്' മത്സരത്തിൽ പങ്കെടുക്കുന്ന കടുങ്ങാത്തുകുണ്ട് ബി.വൈ.കെ.വി.എച്ച്.എസ്.എസിലെ ഫാത്തിമ ഷെറിൽ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


19/34
കണ്ണൂർ ജില്ല സ്‌കൂൾ ശാസ്‌ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം മൺപാത്രങ്ങളിൽ ചിത്ര രചന മത്സരത്തിൽ നിന്ന് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


20/34
കണ്ണൂർ ജില്ല സ്‌കൂൾ ശാസ്‌ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം സയൻസ് വിഭാഗം വർക്കിംഗ് മോഡൽ മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


21/34
കണ്ണൂർ ജില്ല സ്‌കൂൾ ശാസ്‌ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിൽ വർക്കിംഗ് മോഡൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അലൻ മോനും അൻഷിൽ ലോയ് (സെയിന്റ് മൈക്കിൾസ് എ.ഐ.ജി .എച്ച് .എസ് .എസ് കണ്ണൂർ ) | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


22/34
കണ്ണൂർ ജില്ല സ്‌കൂൾ ശാസ്‌ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം ഫാബ്രിക് പെയിന്റിങ് മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


23/34
കണ്ണൂർ ജില്ല സ്‌കൂൾ ശാസ്‌ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം വെജിറ്റബിൾ പ്രിന്റിങ് മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


24/34
കണ്ണൂർ ജില്ല സ്‌കൂൾ ശാസ്‌ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം മരം ഉപയോഗിച്ചുള്ള ഉപകരണ നിർമാണ മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


25/34
കണ്ണൂർ ജില്ല സ്‌കൂൾ ശാസ്‌ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം പേപ്പർ കൊണ്ടുള്ള പൂക്കൾ നിർമാണ മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


26/34
കണ്ണൂർ ജില്ല സ്‌കൂൾ ശാസ്‌ത്ര മേളയിൽ ഹയർ സെക്കണ്ടറി വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


27/34
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുതുയുഗ വനിതാ നയ രൂപീകരണം "മകൾക്കൊപ്പം" പരിപാടിയുടെ സമാപന ചടങ്ങിൽ മന്ത്രി ബിന്ദുകൃഷ്ണയും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി


28/34
മാരിടൈം ബില്ലിനെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ ആരംഭിച്ച രാപ്പകൽ സമരം ഉദ്‌ഘാടനം ചെയ്യുവാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചുവന്ന തൊപ്പി അണിയിക്കുന്ന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി


29/34
അമ്മ നോക്കീട്ട് തരാം ... തേക്കടി വന്യ ജീവി സങ്കേതത്തിൽ ബോട്ട് ലാൻഡിങ്ങിൽ ആരോ ഉപേക്ഷിച്ച ഭക്ഷണ പൊതിയുടെ അവശിഷ്ടം കഴിക്കാൻ എടുത്ത തള്ള കുരങ്ങിന്റെ സമീപം എത്തിയ കുട്ടികുരങ്ങന്മാർ. വനപരിസരത്ത് ഭക്ഷണ മാലിന്യങ്ങൾ വലിച്ചെറിയുന്നതും വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത്തിനും കർശന വിലക്കുണ്ടങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി


30/34
നിയമസഭാമന്ദിരത്തിൽ നടക്കുന്ന പി.എ.സി.ചെയർമാൻമാരുടെ ദേശീയസമ്മേളനത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


31/34
നിയമസഭാമന്ദിരത്തിൽ നടക്കുന്ന പി.എ.സി.ചെയർമാൻമാരുടെ ദേശീയസമ്മേളനത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിന് ശേഷം രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്, മുഖ്യമന്ത്രി വി.ഡി.സതീശൻ, ലോക്‌സഭ സ്‌പീക്കർ ഓം ബിർള എന്നിവർ കുശലം പറയുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


32/34
പി.എ.സി.ചെയർമാൻമാരുടെ ദേശീയസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്‌സഭ സ്‌പീക്കർ ഓം ബിർളയെ നിയമസഭാമന്ദിരത്തിലേക്ക് സ്വീകരിക്കുന്നു. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മുഖ്യമന്ത്രി വി.ഡി.സതീശൻ, ലോക്‌സഭ പി.എ.സി.ചെയർമാൻ കെ.സി.വേണുഗോപാൽ എം.പി, നിയമസഭ പി.എ.സി.ചെയർമാൻ കെ.എൻ.ബാലഗോപാൽ എം.എൽ.എ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


33/34
പി.എ.സി.ചെയർമാൻമാരുടെ ദേശീയസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്‌സഭ സ്‌പീക്കർ ഓം ബിർളയെ നിയമസഭാമന്ദിരത്തിൽ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനും മുഖ്യമന്ത്രി വി.ഡി.സതീശനും ചേർന്ന് സ്വീകരിക്കുന്നു. ലോക്‌സഭ പി.എ.സി.ചെയർമാൻ കെ.സി.വേണുഗോപാൽ എം.പി, എം.വിൻസെന്റ് എം.എൽ.എ, നിയമസഭ പി.എ.സി.ചെയർമാൻ കെ.എൻ.ബാലഗോപാൽ എം.എൽ.എ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്‌മാൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


34/34
പി.എ.സി.ചെയർമാൻമാരുടെ ദേശീയസമ്മേളനം നിയമസഭാമന്ദിരത്തിൽ ലോക്‌സഭ സ്‌പീക്കർ ഓം ബിർള ഉദ്‌ഘാടനം ചെയ്യുന്നു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്‌മാൻ, ലോക്‌സഭ പി.എ.സി.ചെയർമാൻ കെ.സി.വേണുഗോപാൽ എം.പി, സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മുഖ്യമന്ത്രി വി.ഡി.സതീശൻ, രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്, നിയമസഭ പി.എ.സി.ചെയർമാൻ കെ.എൻ.ബാലഗോപാൽ എം.എൽ.എ, എന്നിവർ സമീപം. | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
Content Highlights: News in Pics
Published: 03 Nov 2026, 12:00 am IST

Most Commented