

1/31
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. എ.എ.റഹിം എം.പി, മന്ത്രിമാരായ ജി.ആർ.അനിൽ, വി.ശിവൻകുട്ടി, വി.എൻ.വാസവൻ, അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി, കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ, മന്ത്രി കെ.എൻ.ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മേയർ വി.വി.രാജേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


2/31
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനു മുന്നോടിയായി കനകക്കുന്നിൽ നടക്കുന്ന ബുക് ഫെയറിൽ സംഘടിപ്പിച്ച കാവ്യ-കഥാ സംഗമത്തിൽ പങ്കെടുത്തവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


3/31
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിൽ പ്രോത്സാഹന സമ്മാനം കാസർഗോഡ് പെരിയ പി എം ശ്രീ ജവഹർ നവോദയാ വിദ്യാലയത്തിലെ വിദ്യാർഥികൾ ബാൻഡ് പരിപാടി അവതരിപ്പിക്കുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


4/31
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് പ്രൊവിഡൻസ് ഹയർ സെക്കണ്ടറി സ്കൂൾ ബാൻഡ് അംഗങ്ങൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനിഷക്കും മറ്റു അധ്യാപകർക്കും ഒപ്പം | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


5/31
പയ്യന്നൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രകടനത്തിന് നേരെ ഉണ്ടായ അക്രമം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


6/31
കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ‘ബഡ്സ് ഒളിംപിയ’ സംസ്ഥാന ബഡ്സ് കായികമേളയിൽ മൂന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ലാ ടീമിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ട്രോഫി സമ്മാനിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


7/31
കണ്ണൂരിൽ സമാപിച്ച സംസ്ഥാന ബഡ്സ് ഒളിമ്പിയ കായികമേളയിൽ ചാമ്പ്യന്മാരായ പത്തനംതിട്ട ടീം കെ.വി സുമേഷ് എം.എൽ.എ, കണ്ണൂർ മേയർ അഡ്വ. പി.ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർക്കൊപ്പം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


8/31
സുകുമാർ അഴീക്കോട് ചരമവാർഷിക ദിനത്തിൽ കോട്ടയം സുകുമാർ അഴീക്കോട് ട്രസ്റ്റും കണ്ണൂരിലെ ഡോ.സുകുമാർ അഴീക്കോട് സാംസ്കാരിക കേന്ദ്രവും ചേർന്നു കണ്ണൂരിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ഡോ.യാക്കോബ് മാർ ഐറേനിയസ് അനുസ്മരണ പ്രഭാഷണം നടത്തുന്നു. മോഹനൻ പൊന്നമ്പത്ത്, എം.ടി.മനോജ്, ഡോ.എ.കെ.നമ്പ്യാർ, ഡോ.പോൾ മണലിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, വി.ദത്തൻ, കെ.ടി.ബാബുരാജ് തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


9/31
കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന തെക്കൻ മേഖല കലാപരിപാടികളുടെ തുടക്കം ഭദ്രദീപം തെളിയിച്ച് നിർവഹിച്ചപ്പോൾ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


10/31
അസമിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളം - റെയിൽവേയ്‌സ് മത്സരത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


11/31
അസമിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളം - റെയിൽവേയ്‌സ് മത്സരത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


12/31
തിരുവനന്തപുരം കഴക്കൂട്ടം ചന്തവിള ആമ്പല്ലൂരിലുണ്ടായ അപകടത്തിൽ തകർന്ന കാറും സ്കൂട്ടറും. അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവാവ് മരിച്ചു.


13/31
ക്ഷാമബത്ത കുടിശികയും, അനുവദിച്ച ക്ഷാമബത്തയുടെ മുൻകാല പ്രാബല്യവും നൽകുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ സംഘിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര നിൽപ്പ് സമരം മുൻ ഡിജിപി ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


14/31
വിവിധ ജില്ലകളിലെ പോലീസ് മന്ദിരങ്ങളുടെയും റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


15/31
തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ. എഡിജിപി എസ്. ശ്രീജിത്ത്, മന്ത്രി വി.ശിവൻകുട്ടി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


16/31
തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ വിവിധ ജില്ലകളിലെ പോലീസ് മന്ദിരങ്ങളുടെയും റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചപ്പോൾ. ഐജി ആർ.നിശാന്തിനി, എഡിജിപി എസ്. ശ്രീജിത്ത്, മന്ത്രി വി.ശിവൻകുട്ടി, കൗൺസിലർ ജി.വേണുഗോപാൽ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


17/31
അസമിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ റെയിൽവേസിനെതിരെ കേരളത്തിന്റെ വിഘ്നേഷിന്റെ മുന്നേറ്റം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


18/31
അസമിൽ നടക്കുന്ന സന്തോഷ് ട്രോഫിയിൽ കേരളത്തിനെതിരെ ഗോൾ നേടിയ റെയിൽവേയുടെ മലയാളി താരം പി.കെ. ഫസീൻ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


19/31
അസമിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളം - റെയിൽവേയ്‌സ് മത്സരത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


20/31
മാതൃഭൂമിയും ഫിൻസ്‌കോമും ചേർന്ന് നടക്കാവ് ജി.വി.എച്ച്.എസ്.എസ്സിൽ സംഘടിപ്പിച്ച 'കണക്ട് ടു കൊമേഴ്‌സ്' സെമിനാർ ഉത്തരമേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സോഷ്യൽ ഫോറസ്റ്ററി വിജിലൻസ്) ആർ.കീർത്തി ഉദ്ഘാടനം ചെയ്യുന്നു. എൻ.എ. ശ്രീജിത്ത്, കെ.ജി. ഗിരീഷ്‌കുമാർ, ലിൻന്റോ നാരായണൻ, അബ്ദുൾ ജലീൽ, നിധിൻ വാകയാട്, സി. മണികണ്ഠൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


21/31
തപാൽ വകുപ്പിന്റെ സുകന്യ സമൃദ്ധി പദ്ധതിയിൽ നൂറു കുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങുന്നതിനായുള്ള മുഴുവൻ തുകയും എ.വി.എ.ഗ്രൂപ്പ് ചെയർമാനും ചലച്ചിത്ര നിർമ്മാതാവുമായ ഡോ.എ.വി. അനൂപ് സീനിയർ പോസ്റ്റ് മാസ്റ്റർ ആർ.ഹേമലതയ്ക്ക് കൈമാറുന്നു. പ്രീമ മനോജ്, സി.ഇ. ചാക്കുണ്ണി, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, ഡോ. മിലി മോണി തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


22/31
ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയത്തിൽ നടക്കുന്ന ഐത്രി എഫ്‌സി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ചലച്ചിത്ര നിർമ്മാതാവ് ഷെറിൻ ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു. എം.സി. സായൂജ്, ദീദി ദാമോദരൻ, സാജൻ മാധവ്, ഹരീഷ് പേരടി, പി.കെ.ബാബുരാജ്, ഷാജൂൺ കാര്യാൽ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


23/31
മലാപ്പറമ്പ് മുതൽ പാച്ചാക്കിൽ ഭാഗത്തേക്കുള്ള സർവ്വീസ് റോഡ് തുറന്നപ്പോൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


24/31
തിരുനാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന നിളാ ആരതിയിൽ അനുഭവപ്പെട്ട തിരക്കിനെ തുടർന്ന് ജില്ലാ പോലീസ് മോധാവി ആർ. വിശ്വനാഥിൻ്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


25/31
തിരുനാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന നിളാ ആരതിയിൽ പങ്കെടുക്കാനായി കാത്തു നിൽക്കുന്നവരുടെ തിരക്ക് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


26/31
തിരുനാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന നിളാ ആരതിയിൽ പങ്കെടുക്കാനായി കാത്തു നിൽക്കുന്നവരുടെ വരി റോഡിലേയ്ക്ക് നീണ്ടപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


27/31
സുരക്ഷാനടപടി... തിരുനാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായുള്ള കേരള കുംഭമേളയിൽ നദീതീരത്ത് ഫോഗിങ് ചെയ്യുന്ന ജീവനക്കാർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


28/31
തിരുനാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായുള്ള കേരള കുംഭമേളയിൽ നടന്ന നിളാ ആരതിയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളുടെ തിരക്ക് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


29/31
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി ഉപഹാരം കൈമാറുന്നു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


30/31
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


31/31
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി ഉപഹാരം കൈമാറുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
Content Highlights: News in Pics Photo Gallery
Published: 24 Jan 2026, 03:08 am IST

Most Commented