

1/44
റിപ്പബ്ലിക് ദിനപരേഡിൽ അവതരിപ്പിക്കുന്ന കേരളത്തിന്റെ നിശ്ചലദൃശ്യം | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


2/44
ഐ എസ് ആർ ഓ, യൂറോപ്യൻ സപെയ്‌സ് ഏജൻസി (ഇ എസ് എ) എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്ടി) സംഘടിപ്പിക്കുന്ന ശില്പശാലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പ്രൊഫസർ ദിപാങ്കർ ബാനർജി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


3/44
ഐ എസ് ആർ ഓ, യൂറോപ്യൻ സപെയ്‌സ് ഏജൻസി (ഇ എസ് എ) എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്ടി) സംഘടിപ്പിക്കുന്ന ശില്പശാലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പ്രൊഫസർ ദിപാങ്കർ ബാനർജി യൂറോപ്യൻ സപെയ്‌സ് ഏജൻസി പ്രതിനിധികളോടൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


4/44
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 2012-ന് ശേഷമുള്ള പ്രീ-പ്രൈമറി ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


5/44
കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി കോഴിക്കോട് മുതലക്കുളത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


6/44
കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നടത്തിയ അദ്ധ്യാപക പ്രകടനം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


7/44
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരേ യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് എത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് വലിച്ചിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


8/44
സി ഐ ടി യു സർവീസ് സംഘടനകൾ കണ്ണൂർ നഗരത്തിൽ നടത്തിയ വെനസ്വല ഐക്യ ദാർഢ്യ റാലി | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


9/44
പൊടിപാറിയ പരേഡ് .... കണ്ണൂർ കളക്ട്രേറ്റ് മൈതാനത്തു നടന്ന റിപ്പബ്ലിക് ദിന റിഹേർസൽ പരേഡ് പൊടിയിലമർന്നപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


10/44
റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി കാസർകോട് വിദ്യാനഗർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിച്ച റിഹേഴ്സൽ | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി


11/44
റിപ്പബ്ലിക് ദിന പരേഡിനായി കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പരിശീലനത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


12/44
കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സമ്മേളനം തിരുവനന്തപുരം കാർത്തിക തിരുന്നാൾ ഓഡിറ്റോറിയത്തിൽ മന്ത്രി ജി.ആർ അനിൽ ഉദ്‌ഘാടനം ചെയ്യുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, എ.പി വാസുദേവൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കുമാരൻ, സംസ്ഥാന പ്രസിഡന്റ് എൻ.ഗോപിനാഥൻ പിള്ള തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


13/44
കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഫാത്തിമാ ഫെസ്റ്റിൽ ഭൗതിക ശാസ്ത്ര വിഭാഗത്തിന്റെ ശാസ്ത്രപ്രദർശനത്തിൽ വിഎസ്എസ്‌സിയുടെ സ്റ്റാൾ സന്ദർശിക്കുന്ന വിദ്യാർത്ഥികൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


14/44
അവകാശ സംരക്ഷണത്തിനും കേരളത്തോടുള്ള സാമ്പത്തിക വിവേചനത്തിനുമെതിരെ അദ്ധ്യാപക-സർവ്വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ സമരചങ്ങലയുടെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ അണിനിരന്നവർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


15/44
അവകാശ സംരക്ഷണത്തിനും കേരളത്തോടുള്ള സാമ്പത്തിക വിവേചനത്തിനുമെതിരെ അദ്ധ്യാപക-സർവ്വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ നടത്തിയ സമരചങ്ങലയുടെ സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


16/44
ശബരിമല സ്വർണക്കൊള്ളയിൽ സർക്കാരിനെതിരേ യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


17/44
'ഇതാണ് മക്കളെ ദിനോസർ മുട്ട'... നാട്ടകം ഗവ കോളേജിലെ ജിയോളജി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജിയോ ഫെസ്റ്റ് ഉർവിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ദിനോസറുകളുടെ ഫോസിലുകളെ പറ്റി കുട്ടികൾക്കു വിവരിച്ചു കൊടുക്കുന്ന ജിയോളജി വിദ്യാർഥി | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


18/44
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രീ-പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷൻ നടത്തിയ നിയമസഭാ മാർച്ച് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


19/44
ചേവായൂർ ബാങ്ക് ഭരണസമിതി യോഗം രാത്രിയിൽ നടത്തി മുതിർന്ന പൗരന്മാരെയും വനിതകളടങ്ങുന്ന ഡയറക്ടർമാരെയും ഭീഷണിപ്പെടുത്തി ബാങ്ക് ഇടിമുറിയാക്കുന്നതിനെതിരെ തൊണ്ടയാട് ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ധർണ കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


20/44
ചേവായൂർ ബാങ്ക് ഭരണസമിതി യോഗം രാത്രിയിൽ നടത്തി മുതിർന്ന പൗരന്മാരെയും വനിതകളടങ്ങുന്ന ഡയറക്ടർമാരെയും ഭീഷണിപ്പെടുത്തി ബാങ്ക് ഇടിമുറിയാക്കുന്നതിനെതിരെ തൊണ്ടയാട് ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി ഡയറക്ടർമാരായ കെ.പ്രേമരാജൻ, എം.പി. വാസുദേവൻ, ദൃശ്യ സുഭാഷ് എന്നിവരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


21/44
തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായുള്ള കേരള കുംഭമേളയിൽ ഗായത്രി ഗുരുകുലം ആചാര്യൻ അരുൺ പ്രഭാകറിൻ്റെ കാർമികത്വത്തിൽ നടന്ന ഗായത്രി അക്ഷരദേവതാ പൂജയും യജ്ഞവും | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


22/44
തിരുന്നാവായ മഹാമാഘ മഹോത്സവത്തോടനുബന്ധിച്ച് കേരള കുംഭമേളയിൽ ജയൻ ഇളയത്തിൻ്റെ ആചാര്യ കാർമികത്വത്തിൽ നടന്ന സുകൃതഹോമത്തിൻ്റെ ഭാഗമായുള്ള ഗായത്രി തർപ്പണം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


23/44
കണ്ണൂർ ഫോർട്ട് റോഡിലെ ബഹുനില വാഹന പാർക്കിംഗ് കേന്ദ്രത്തിനു സമീപം കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാരിൽ ചിലർ മൺകൂനയ്ക്കു മുകളിൽ റീത്തുകൾ സമർപ്പിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


24/44
തടവറയിലേക്ക് .... കുഞ്ഞിനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ശരണ്യയെ കണ്ണൂർ വനിതാ ജയിലിലേക്ക് കൊണ്ട് വന്നപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


25/44
കണ്ണൂർ പള്ളിക്കുന്നിലെ ജയിൽ വകുപ്പിന്റെ പെട്രോൾ പമ്പിൽ ഹൈഡ്രോ ടെസ്റ്റിംഗ് നടത്തുന്നു. പരിസരത്തെ വീടുകളിലെ കിണറുകളിൽ ഇന്ധനത്തിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് നിരവധി ദിവസങ്ങളായി ഇവിടെ പലവിധത്തിലുള്ള പരിശോധ നടന്നു കൊണ്ടിരിക്കുകയാണ് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


26/44
ശബരിമല സ്വർണമോഷണക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ കൊല്ലം വിജിലൻസ് കോടതി ഒരുദിവസത്തെ കസ്റ്റഡിയിൽ വിട്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


27/44
കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി കണ്ണൂരിൽ സംസ്ഥാന പ്രസിഡണ്ട് സൈനുൽ ആബിദ് പതാക ഉയർത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


28/44
അസമിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോളിൽ പഞ്ചാബിനെതിരെ കേരളത്തിന്റെ ആദ്യ ഗോൾ നേടിയ മനോജ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


29/44
അസമിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോളിൽ പഞ്ചാബിനെ 3-1 ന് തോല്പിച്ച കേരളത്തിന്റെ ആളാദം. 2 ഗോൾ നേടിയ മുഹമ്മദ് അസ്ജലും (20), ഒരു ഗോൾ നേടിയ മനോജിനെയും കാണാം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


30/44
നിയമസഭ ബഹിഷ്കരിച്ചു കൊണ്ട് പ്രതിപക്ഷം പുറത്തേക്ക് വരുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


31/44
പ്രതിപക്ഷ നിലപാടിൽ പ്രതിഷേധിച്ച് ഭരണപക്ഷ എം.എൽ.എ മാർ നിയമസഭയിൽ നിന്നും പുറത്തേക്ക് വരുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


32/44
കർഷക കോൺഗ്രസ് ജില്ലാ നേതൃയോഗം കണ്ണൂരിൽ ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


33/44
അലൂമിനിയം ഫാബ്രിക്കേഷൻ കോൺട്രാക്ടേർസ് അസോസിയേഷൻ്റെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ സംസ്ഥാന പ്രസിഡണ്ട് കെ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


34/44
എ.എൽ.സി.എ യുടെ നേതൃത്വത്തിൽ അലൂമിനിയം ഫാബ്രിക്കേറ്റർമാർ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


35/44
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിലെ മാതൃഭൂമി ബുക്സിന്റെ പുസ്തകോത്സവം ഉദ്ഘാടനം വയലാർ രാമവർമ്മയുടെ മകൻ വയലാർ ശരത്ചന്ദ്രവർമ്മ നിർവഹിക്കുന്നു. കാക്കനാടന്റെ മകൾ രാധ കാക്കനാടൻ, സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, ഒഎൻവി കുറുപ്പിന്റെ മകൻ രാജീവ് ഒഎൻവി, എം കൃഷ്ണൻ നായരുടെ മകൾ രാധ എം കൃഷ്ണൻ നായർ, എം കെ സാനുവിന്റെ മകൾ രേഖ എം കെ സാനു, മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂര ശ്രേയ്യാംസ് കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


36/44
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിലെ മാതൃഭൂമി ബുക്സിന്റെ പുസ്തകോത്സവം ഉദ്ഘാടന ചടങ്ങിൽ ഒഎൻവി കുറുപ്പിന്റെ മകൻ രാജീവ് ഒഎൻവി, വയലാർ രാമവർമ്മയുടെ മകൻ വയലാർ ശരത്ചന്ദ്രവർമ്മ, കാക്കനാടന്റെ മകൾ രാധ കാക്കനാടൻ, എം കൃഷ്ണൻ നായരുടെ മകൾ രാധ എം കൃഷ്ണൻ നായർ, എം കെ സാനുവിന്റെ മകൾ രേഖ എം കെ സാനു, സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവി എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


37/44
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിലെ മാതൃഭൂമി ബുക്ക് സ്റ്റാളിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


38/44
മാതൃഭൂമി അന്തരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി വയലാറിന്റെ 50-ാം ചരമവാർഷിക സ്മരണകൾക്ക് മുന്നിൽ പ്രണാമവുമായി തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ച വയലാർ ഗാനസന്ധ്യയിൽ രവി മേനോൻ, വയലാർ ശരത്ചന്ദ്ര വർമ്മ, കല്ലറ ഗോപൻ എന്നിവർ പാട്ടോർമ്മകളുമായി ഒത്തുചേർന്നപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


39/44
തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന കുംഭമേളയിൽ രഥത്തിൽ എഴുന്നള്ളിച്ച് കൊണ്ടുവന്ന മഹാമേരു ശ്രീചക്രത്തിനെ നാവാമുകുന്ദ ക്ഷേത്രത്തിൽ ആരതിയുഴിഞ്ഞ് സ്വീകരിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


40/44
തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽ നിന്നാരംഭിച്ച മഹാമേരുചക്ര രഥയാത്രയ്ക്ക് അരീക്കര സുധീർ നമ്പൂതിരി, മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി എന്നിവരുടെ നേതൃത്വത്തിൽ തിരുന്നാവായയിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


41/44
മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽ നിന്നാരംഭിച്ച മഹാമേരുചക്ര രഥയാത്രയ്ക്ക് തിരുന്നാവായയിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


42/44
തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച നടന്ന നിളാ ആരതിയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


43/44
നിളയുടെ ഓളങ്ങളിൽ... തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന നിളാ ആരതി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


44/44
തിരുന്നാവായ മഹാമാഘ മഹോത്സവത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച നടന്ന നിളാ ആരതിയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ പാലം കടക്കാനായി കാത്തു നിൽക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
Content Highlights: News in Pics Photo Gallery
Published: 22 Jan 2026, 12:32 am IST

Most Commented