

1/27
കൊച്ചി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചതിന്റെ സന്തോഷത്തിൽ ജനക്കൂട്ടം | ഫോട്ടോ: അമൽ വി.ടി/ മാതൃഭൂമി


2/27
പയ്യാവൂർ ഊട്ടുത്സവത്തിൻ്റെ ഭാഗമായുള്ള ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച പയ്യാവൂരിൽ എത്തിയപ്പോൾ. ഫോട്ടോ: ലതീഷ് പുവ്വത്തൂർ


3/27
കൊല്ലം കോര്‍പ്പറേഷന്റെ വികസന സെമിനാറില്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. അംഗങ്ങള്‍ സെമിനാര്‍ വേദിക്ക് മുന്നില്‍ ഇരുന്ന് പ്രതിഷേധിക്കുന്നു. ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ


4/27
കൊല്ലം ഇ.എസ്.ഐ. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ 'നുണപ്രചരണത്തിനെതിരെ' സി.പി.എം. കൊല്ലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്. ഫോട്ടോ: സി. ആർ. ഗിരീഷ് കുമാർ


5/27
ആരോഗ്യരംഗം പൂര്‍ണമായി തകര്‍ന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ഡി.എം.ഒ. ഓഫീസ് ഉപരോധിച്ചപ്പോള്‍. ഫോട്ടോ: സി. ആർ.ഗിരീഷ് കുമാർ


6/27
മാതൃഭൂമി കൊല്ലം മെഡിട്രിന ആശുപത്രിയുടെയും ക്വയിലോൺ മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സിന്റെയും റെഡ്ഢിയാർ മഹാസഭയുടെയും സഹകരണത്തോടുകൂടി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ


7/27
താഹ മാടായിയുടെ ടി. പത്മനാഭൻ ജീവിതകഥ കെ.വി. സുമേഷ് എം.എൽഎയ്ക്കു നൽകി ടി.പത്മനാഭൻ പ്രകാശനം ചെയ്യുന്നു. ഫോട്ടോ: സി.സുനിൽ കുമാർ


8/27
മാതൃഭൂമി ബുക്സിൻ്റെ ടി. പത്മനാഭൻ്റെ പുസ്തകപ്രകാശന ചടങ്ങിൽ കണ്ണൂരിൽ ടി. പത്മനാഭൻ സംസാരിക്കുന്നു. ഫോട്ടോ: സി.സുനിൽ കുമാർ


9/27
റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷമായിട്ടും ഒരു നിയമനംപോലും നടത്താത്തതിൽ പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേയ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ ഡിഡിഇ ഓഫിസിലേക്കു നടത്തിയ മാർച്ച്. ഫോട്ടോ: സി. സുനിൽ കുമാർ


10/27
കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ബ്രയിൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കെ. സജീഷ് പാഠപുസ്തകം വായിക്കുന്നു. ഫോട്ടോ: സി.സുനിൽ കുമാർ


11/27
കണ്ണൂർ ജില്ലാ പഞ്ചായത്ത് ബ്രയിലി സാക്ഷരതാപദ്ധതിയുടെ ഉദ്ഘാടനം കണ്ണടരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽ കുമാർ


12/27
കൊച്ചി ബോൾഗാട്ടിയിൽ നടക്കുന്ന മാതൃഭൂമി കപ്പ കൾച്ചറൽ പരിപാടിയിൽ നിന്ന് | ഫോട്ടോ: സി. ബിജു / മാതൃഭൂമി


13/27
കാസർകോട് മുളിയാർ പാണൂരിലെ സ്കന്ദ ചകിരി ഫാക്ടറിക്ക് തീപിടിച്ചപ്പോൾ അഗ്നിരക്ഷാ സേന അണയ്‌ക്കാൻ ശ്രമിക്കുന്നു.


14/27
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേമം മണ്ഡലത്തിലെ കാലടി വാർഡിലെ തളിയലിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചുവരെഴുതി തിരഞ്ഞടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


15/27
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുവാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ളയുമായി സൗഹൃദ സംഭാഷണത്തിൽ. തോമസ് ഐസക്ക്, ടി.പി.രാമകൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


16/27
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുവാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


17/27
ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് "അനന്തം സ്വരൂപം" ആധ്യാത്മികസമ്മേളനത്തിൽ ചിന്മയ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ സരസ്വതി പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


18/27
കോഴിക്കോട് മാങ്കാവ് മിനി സ്‌റ്റേഡിയത്തിൽ നടന്ന ഹിന്ദു ഏകതാ സമ്മേളനം പി.ആർ. നാഥൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.സുശീല രവീന്ദ്രനാഥ്, കെ.എൻ.രവി, ജിതാത്മാനന്ദ സരസ്വതി, പി.എൻ. ഈശ്വരൻ, പി.സി.ഇ. രാജ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


19/27
കോഴിക്കോട് ഗോവിന്ദപുരത്ത് സാമൂഹിക വിരുദ്ധർ തകർത്ത അളിയൻസ് ഹോട്ടൽ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


20/27
ബാറുകളുടെ പ്രവർത്തന സമയം നീട്ടിയതിനെതിരെ കോഴിക്കോട് യുവമോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


21/27
പെരുമണ്ണ പയ്യടിത്താഴം പറയരുകണ്ടി വെട്ടത്ത് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ച് നടന്ന ചണ്ഡികാഹോമം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


22/27
സി.എം. മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം മടവൂർ എൻ.എസ്.എസ്. എച്ച്.എസ്.എസിലെ നവനീത് കൃഷ്ണയും അനന്യയും മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു. മന്ത്രി വി. ശിവൻകുട്ടി സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


23/27
സി.എം. മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ കോളേജ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ യൂണിവേഴ്സിറ്റി ഓഫ് കേരള കാമ്പസിലെ അശ്വതിയും ശ്രീഹരിയും മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു. മന്ത്രി വി. ശിവൻകുട്ടി സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


24/27
സി.എം. മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ വിജയികളായവർ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ട്രോഫിയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങിയപ്പോൾ. മന്ത്രി വി. ശിവൻകുട്ടി സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


25/27
പൊങ്കാല ഉത്സവം നടക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രവും പരിസരവും ഞായറാഴ്ച വൈകിട്ട് ദീപാലംകൃതമായപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


26/27
മാതൃഭൂമിയും ബേബി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസുകളുടെ ഭാഗമായി വാരം ജയ്ഹിന്ദ് നഗർ റെസിഡൻസ് അസോസിയേഷന് "ഒപ്പം" ചേർന്ന് നൽകുന്ന ആരോഗ്യ പ്രീവിലേജ് കാർഡ്, പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി.താഹിറും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി ഇ ഒ നിരൂപ് മുണ്ടയാടനും ചേർന്ന് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് പി. പി. രാമചന്ദ്രന് കൈമാറുന്നു. മാതൃഭൂമി റീജിയണൽ മാനേജർ ജഗദീഷ് ജി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എ ജി എം മനോജ് ജി.എം എന്നിവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


27/27
കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മാനന്തവാടി മേരി മാതാ കോളേജിലെ എം.മാധവും ചട്ടചാൽ എം.ഐ.സി കോളേജിലെ മുഹമ്മദ് ഫവാസും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ മുഹമ്മദ് ഫവാസ് വിജയിച്ചു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
Content Highlights: News In Pics 22.02.2026
Published: 22 Feb 2026, 02:59 am IST

Most Commented