

1/22
വലിയകൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ചന്ദ്രപൊങ്കലില് അടുപ്പില്‍ തീ തെളിയിച്ച് പ്രാര്‍ഥിക്കുന്ന ഭക്ത | ഫോട്ടോ: സി.ആര്. ഗിരീഷ് കുമാര്‍/ മാതൃഭൂമി


2/22
കൊല്ലം വലിയകൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ചന്ദ്രപൊങ്കലിൽ അടുപ്പിൽ തീ തെളിയിച്ചപ്പോൾ. ഫോട്ടോ: സി ആർ ഗിരീഷ് കുമാർ


3/22
കേരള മ്യൂറൽ പെയിൻ്റിങ്ങ് അസോസിയേഷൻ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടത്തുന്ന പ്രദർശനം. ഫോട്ടോ: സി.സുനിൽ കുമാർ


4/22
കൊല്ലം വലിയകൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ചന്ദ്രപൊങ്കലിൽ പങ്കെടുക്കുന്നവർ. ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ


5/22
കൊല്ലം വലിയകൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ചന്ദ്രപൊങ്കലിൽ പങ്കെടുക്കുന്നവർ. ഫോട്ടോ: സി. ആർ. ഗിരീഷ് കുമാർ


6/22
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫ് പുതിയുഗ യാത്രയുടെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച "സംവദിക്കാൻ പുതിയുഗത്തിനായി" പരിപാടി. ഫോട്ടോ: അമൽ.വി.ടി


7/22
എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാർ കണ്ണൂർ ഡി.ഡി.ഇ. ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച്. ഫോട്ടോ: സി.സുനിൽ കുമാർ


8/22
ശസ്ത്രക്രിയാ വിവാദവുമായി ബന്ധപ്പെട്ട് ഡോ.ലളിതംബികയുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച്. ഫോട്ടോ: പ്രണവ്


9/22
കണ്ണൂർ ജില്ലാ പഞ്ചായത്ത് ബ്രയിലി സാക്ഷരതാപദ്ധതിയുടെ ഉദ്ഘാടനം കണ്ണടരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘടനം ചെയ്യുന്നു. ഫോട്ടോ: സി.സുനിൽ കുമാർ


10/22
മന്ത്രി വീണ ജോർജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ റീത്ത് വച്ച് പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


11/22
മന്ത്രി വീണ ജോർജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ റീത്ത് വച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


12/22
എറണാകുളം ഡി സി സി യിൽ നടന്ന ജില്ലാ യു ഡി എഫ് നേതൃയോഗം മുൻ യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


13/22
ബ്രസീലിന്റെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലാ ഡാ സിൽവയെ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ഭവനിൽ സ്വീകരിക്കുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


14/22
ബ്രസീലിന്റെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലാ ഡാ സിൽവയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദ് ഹൗസിൽ സ്വീകരിക്കുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


15/22
ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് "അനന്തം സ്വരൂപം" ആധ്യാത്മിക സമ്മേളനത്തിൽ ചിന്മയ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ സരസ്വതി പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


16/22
മലയാളം മിഷൻ്റെ ആഭിമുഖ്യത്തിൽ ലോകമാതൃഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന മലയാൺമ -2026 ൻ്റെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


17/22
വെള്ളക്കടലായി... യു എൻ എ പ്രവർത്തകർ തൃശ്ശൂരിൽ നടത്തിയ അവകാശ പ്രഖ്യാപന റാലിയിൽ നിന്ന് | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി


18/22
ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള "ശബരിമല സമരവും സുവർണാവസര വിധിയും"എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സ്വകാര്യം പറയുന്നു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


19/22
മന്ത്രി വീണാ ജോർജ് രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ കൊടി കടിച്ചു പിടിച്ചു കൊണ്ട് പോലീസ് ബാരക്കേഡിന് മുകളിലേക്ക് കയറുന്ന പ്രവർത്തക | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


20/22
മൈക്കും മുഖ്യനും.... തിരുവനന്തപുരത്ത് ആരംഭിച്ച അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടയിൽ മൈക്ക് കേടായപ്പോൾ വേദിയിലുള്ളവരെ ചിരിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി മൈക്ക് കേടായതിനെ കുറിച്ച് പരാമർശിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


21/22
തിരുവനന്തപുരത്ത് ആരംഭിച്ച അന്താരഷ്ട്ര കേരള പഠന കോൺഗ്രസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


22/22
പിടക്കണമീനാണ്... മീൻപിടുത്തം ചിലർക്ക് വിനോദമാണെങ്കിൽ മറ്റുചിലർക്ക് ജീവിതോപാധിയാണ്. രണ്ടായാലും അന്നം തന്നെയാണ് ലക്ഷ്യം. തങ്ങളുടെ കൊച്ചുതോണികളിലെത്തി പുഴയിൽ വലവിരിച്ച് അവർ കാത്തിരിക്കും. പിന്നീട് വലവലിച്ച് കുടുങ്ങിയ മീനുകളെ ശ്രദ്ധയോടെ പാത്രത്തിലാക്കും. വീട്ടിലേക്കുള്ളതെടുത്ത് മിച്ചം വന്നാൽ ചില്ലറ വിൽപനയും തടയും. തിരൂർ പുഴയിൽ മീൻപിടിക്കുന്ന യുവാവ്. ഏറ്റിരിക്കടവ് പാലത്തിന് സമീപത്ത് നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
Content Highlights: News In Pics 21.02.2026
Published: 21 Feb 2026, 02:13 am IST

Most Commented