

1/19
കൊല്ലം തുറമുഖത്തിന് സമീപത്തെ കടൽത്തീരത്ത് വിരുന്ന് സത്കാരം കഴിഞ്ഞതിന്റെ പ്ലാസ്റ്റിക്കും പേപ്പർ പ്ലേറ്റുകളുമുൾപ്പെടെയുള്ളവ കടലിലേക്ക് തള്ളിയിരിക്കുന്നു. കടലിലേക്ക് ഇത്തരത്തിൽ മാലിന്യം എത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കും. സമുദ്രജീവികൾക്കും തീരദേശ ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാണ് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


2/19
കൊല്ലം കല്ലുംതാഴത്ത് റെയിൽവേ മേൽപ്പാലം നിർമാണം നീളുന്നതിൽ പ്രതിഷേധിച്ചും അടച്ചിട്ട കല്ലുംതാഴം അയത്തിൽ റോഡ് തുറക്കണമെന്ന് ആവശ്യപ്പെട്ടും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബുവിന്റെ നേതൃത്വത്തിൽ ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


3/19
ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുടെ ആവേശം ഉയരുന്നതിനിടെ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ ടീമുകളുടെ ആരാധകർ കൊല്ലം വാടി മത്സ്യബന്ധന തുറമുഖത്ത് സ്ഥാപിച്ച കൂറ്റൻ ഫ്ളക്സ് ബോർഡുകൾ. അടുത്ത ദിവസങ്ങളിൽ ഇഷ്ട താരങ്ങളുടെ കട്ടൗട്ടുകളും റോഡ് തോരണങ്ങൾ തൂക്കി അലങ്കരിക്കുവാനാണ് ആരാധകർ ഒരുങ്ങുന്നത് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


4/19
പ്രശ്നം...പരിഹാരം ... 1). കണ്ണൂർ പള്ളിക്കുന്ന് ദേശീയ പാതയിലെ വെള്ളക്കെട്ടിൽ നടപടിയെടുക്കാത്ത നാഷണൽ ഹൈവേ അതോറിറ്റി നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ കൗൺസിലർ അനൂപ് ബാലന്റെ നേതൃത്വത്തിൽ കണ്ണൂർ നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ഉമേഷ് ഗാർഗിനെ ഉപരോധിച്ചപ്പോൾ. 2). സമരത്തിനിടെ തുടർന്ന് ദേശീയ പാത അറ്റകുറ്റപണികളുടെ കരാർ ഏജൻസി എത്തി ബുധനാഴ്ച വൈകീട്ടോടെ വെള്ള കെട്ട് ഒഴിവാക്കാൻ ശ്രമം ആരംഭിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


5/19
വിമാനത്തിനുള്ളിലേക്ക് തുളച്ചു കയറി വെള്ളവും ഫയർ ഫോമും പമ്പ് ചെയ്ത് തീ അണയ്ക്കാൻ ശേഷിയുള്ള പിയേഴ്‌സിംഗ് നോസിലോട് കൂടിയ അത്യാധുനിക സംവിധാനങ്ങളുള്ള അഗ്നിശമന വാഹനത്തിന്റെ (എച്ച്.ആർ.ഇ.ടി.) തൽസമയ പ്രദർശനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


6/19
വിമാനത്തിനുള്ളിലേക്ക് തുളച്ചു കയറി വെള്ളവും ഫയർ ഫോമും പമ്പ് ചെയ്ത് തീ അണയ്ക്കാൻ ശേഷിയുള്ള പിയേഴ്‌സിംഗ് നോസിലോട് കൂടിയ അത്യാധുനിക സംവിധാനങ്ങളുള്ള അഗ്നിശമന വാഹനത്തിന്റെ (എച്ച്.ആർ.ഇ.ടി.) തൽസമയ പ്രദർശനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


7/19
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനെതിരെ നടക്കുന്ന അപകീർത്തികരമായ പ്രചാരണങ്ങൾക്കെതിരെ കേരള ക്ഷേത്ര സംരക്ഷണ സമിതി പദ്മനാഭസ്വാമി ക്ഷേത്രം യൂണിറ്റിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സംഘടിപ്പിച്ച നാമജപ പ്രതിഷേധം കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷൻ ജി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


8/19
കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രൊഫ. ആദിനാട് ഗോപി പുരസ്കാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പരിസ്ഥിതി സാഹിത്യകാരൻ ജി. മധുസൂദനന് സമർപ്പിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


9/19
മണ്ണിലും വിണ്ണിലും... ലോകകപ്പിനെ വരവേൽക്കാൻ ഫ്ലക്സ് ബോർഡും ആകാശത്ത് കൊടിതോരണങ്ങളുമൊരുക്കി കാത്തിരിക്കുകയാണ് ഫുഡ്ബോൾ ആരാധകർ. മലപ്പുറം വലിയങ്ങാടിയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


10/19
കോഴിക്കോട്ട് ഭാഷാസമന്വയവേദി സംഘടിപ്പിച്ച ജി. ശങ്കരക്കുറുപ്പ് ജന്മദിനാഘോഷവും ജ്ഞാനപീഠ പുരസ്‌കാരത്തിന്റെ 60-ാം വാർഷികവും, 'ജി. കവിതകളിലൂടെ' സെമിനാറും ഡോ. സി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ. ബാലകൃഷ്ണൻ നമ്പ്യാർ, ഡോ. ആർസു, ഡോ. ഒ.വാസവൻ, ഡോ. പി.കെ.രാധാമണി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


11/19
മഴവില്ലാടും... കാത്തു കാത്തിരുന്ന മൺസൂൺ ഒന്നുമടിച്ചെങ്കിലും, വ്യാഴാഴ്ച മുതൽ സജീവമാകുമെന്നാണ് കലാവസ്ഥ റിപ്പോർട്ടുകൾ. പലയിടത്തും ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. പെയ്യാനൊരുങ്ങുന്ന കാർ മേഘങ്ങൾക്കൊപ്പം രൂപം കൊണ്ട മഴവില്ല്. ബുധനാഴ്ച വൈകീട്ട് ആലപ്പുഴ നഗരത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി. ബിജു / മാതൃഭൂമി


12/19
കോക്രോച് ജനതാ പാർട്ടിയുടെ ആദ്യത്തെ പ്രസ്സ് മീറ്റ് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടക്കുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


13/19
കൊല്ലം ബീച്ചിനരികിൽ നിർമ്മിക്കുന്ന കോൺക്രീറ്റ് ടെട്രാപോഡുകൾ ക്രെയിനിന്റെ സഹായത്തോടെ ലോറിയിൽ കയറ്റുന്ന തൊഴിലാളി. തങ്കശ്ശേരി പുലിമുട്ടിന്റെ പുനർനിർമ്മാണ പ്രവർത്തനത്തിനാണിത് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി


14/19
കൊല്ലം ബീച്ചിനരികിൽ നിർമ്മിക്കുന്ന കോൺക്രീറ്റ് ടെട്രാപോഡുകൾ ക്രെയിനിന്റെ സഹായത്തോടെ ലോറിയിൽ കയറ്റുന്ന തൊഴിലാളി. തങ്കശ്ശേരി പുലിമുട്ടിന്റെ പുനർനിർമ്മാണ പ്രവർത്തനത്തിനാണിത് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി


15/19
എം.പി. വീരേന്ദ്രകുമാർ ഫൗണ്ടേഷൻ പാലക്കാട് സംഘടിപ്പിച്ച 'വീരേന്ദ്രകുമാറും ജനകീയ സമരങ്ങളും' എന്ന സെമിനാറിൽ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി. സായ്നാഥ് സംസാരിക്കുന്നു | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി


16/19
എം.പി. വീരേന്ദ്രകുമാർ ഫൗണ്ടേഷൻ പാലക്കാട് സംഘടിപ്പിച്ച 'വീരേന്ദ്ര കുമാറും ജനകീയ സമരങ്ങളും' സെമിനാറിൽ പങ്കെടുക്കാനെത്തിയവരുടെ നിറഞ്ഞ സദസ് | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി


17/19
ബ്രഹ്‌മസ്ഥാന വാർഷിക മഹോത്സവത്തിനായി തൃശ്ശൂർ അയ്യന്തോൾ പഞ്ചിക്കലിലിൽ എത്തിയ മാതാ അമൃതാനന്ദമയിയെ പ്രണമിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി


18/19
ന്യൂഡൽഹി മാളവ്യ നഗറിൽ തീപിടിത്തം ഉണ്ടായ ഹോട്ടൽ | ഫോട്ടോ: സാബു സ്‌കറിയാച്ചൻ \ മാതൃഭൂമി


19/19
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സമാധാനത്തിനായി നടന്ന പ്രാർഥനാസദസ്സിന് മാത്യു എം. കണ്ടത്തിൽ നേതൃത്വം നൽകുന്നു
Content Highlights: News in pics - 2026 June 3
Published: 03 Jun 2026, 11:09 am IST

Most Commented