

1/23
ആലപ്പുഴയിൽ ബി.ജെ.പി നോർത്ത്-സൗത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ജനാധിപത്യ സംരക്ഷണ പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബിപ്ലവ് കുമാർ ദേബ് എം.പി യെ ഹാരം അണിയിച്ച് സ്വീകരിക്കുന്നു | ഫോട്ടോ: പ്രണവ് / മാതൃഭൂമി


2/23
ആലപ്പുഴയിൽ ബി.ജെ.പി നോർത്ത്-സൗത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ജനാധിപത്യ സംരക്ഷണ പദയാത്ര | ഫോട്ടോ: പ്രണവ് / മാതൃഭൂമി


3/23
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന വാത്മീകി ഗുരുസ്വാമി നാല്പത് വർഷമായി ശബരിമലയിലെത്തുന്ന തമിഴ്നാട് ഹൊസൂർ സ്വദേശിയായ ഇദ്ദേഹം വേഷം കൊണ്ട് ശ്രദ്ധേയനാണ് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


4/23
ശബരിമല ഒരു പ്രഭാത ദൃശ്യം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


5/23
ശബരിമലയിൽ ചോറൂണ് നടത്തുന്ന കുഞ്ഞയ്യപ്പന്മാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


6/23
ശബരിമലയിൽ പൂജയ്ക്ക് മുമ്പ് ക്ഷേത്രം വലംവെക്കുന്ന തന്ത്രി കണ്‌ര് ബ്രഹ്മദത്തനും മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


7/23
ശബരിമല ദർശനത്തിന് പ്രാർത്ഥനയോടെ നീങ്ങുന്ന മാളികപ്പുറം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


8/23
ആവേശ തോളിൽ ... യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രസിഡന്റ് ഓ.ജെ.ജനീഷ് നയിച്ച ജെൻ ഇന്ത്യ മൂവ് മെന്റ് പദയാത്രയുടെ സമാപന സമ്മേളനവേദിയിലേക്ക് സംസ്ഥാന പ്രസിഡന്റ ഓ.ജെ.ജനീഷിനെയും അഖിലേന്ത്യാ പ്രസിഡന്റ ഉദയ് ബാനു ജിബിനെയും പ്രവർത്തകർ തോളിലേറ്റി കൊണ്ട് പോവുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


9/23
കോൺഗ്രസ് എന്ന ഒറ്റ ഹാരത്തിൽ... യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ ഓ.ജെ.ജനീഷ് നയിച്ച ജെൻ ഇന്ത്യ മൂവ് മെന്റ് പദയാത്രയുടെ സമാപന സമ്മേളനത്തിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെയും മന്ത്രി സണ്ണി ജോസഫിനെയും അഖിലേന്ത്യാ പ്രസിഡന്റ് ഉദയ് ബാനു ജിബിനെയും വലിയ ഹാരമണിയിച്ചപ്പോൾ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ വിജിൽ മോഹൻ, ടി.ഓ.മോഹൻ എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


10/23
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ ഓ.ജെ.ജനീഷ് നയിച്ച ജെൻ ഇന്ത്യ മൂവ് മെന്റ് പദയാത്ര കണ്ണൂരിലെത്തിയപ്പോൾ. അഖിലേന്ത്യാ പ്രസിഡന്റ് ഉദയ് ബാനു ജിബ്, അബിൻ വർക്കി എം.എൽ.എ തുടങ്ങിയവർ മുൻ നിരയിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


11/23
സ്ത്രീകൾക്കെതിരെ നിരന്തരം അരങ്ങേറുന്ന അതിക്രമങ്ങൾക്കെതിരെ സമൂഹമനഃസാക്ഷി ഉണർത്തുന്നതിനും അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകളോട് ഐക്യദാർഢ്യവും അനുഭാവവും പ്രകടിപ്പിക്കുന്നതിനുമായി കെ.എൽ.സി.ഡബ്ല്യു.എ. വരാപ്പുഴ അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ ജനശ്രദ്ധ ജാഗ്രതാ റാലിയും സമ്മേളനവും സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. സെറീന ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


12/23
കാലടി സർവകലാശാലയിൽ നടക്കുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു 30 എസ്.എഫ്.ഐ പ്രവർത്തകർ എറണാകുളം മഹാരാജാസ് കോളേജിലെ മുഖ്യകവാടത്തിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിനിടയിൽ സെൽഫി എടുക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


13/23
പാലക്കാട് മണ്ണാർക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ യു.പി വിഭാഗം സീ ഷെൽ വർക്കിൽ കോട്ടയം വില്ലുന്നി എസ് എച്ച് ജ്ഞാനോദയ സ്കൂൾ ഫോർ ദ ഡെഫിലെ ഇമ്മാനുവൽ ജിനോ | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി


14/23
പാലക്കാട് മണ്ണാർക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ യു പി വിഭാഗം പേപ്പർ ക്രാഫ്റ്റ് ആലുവ സ്കൂൾ ഫോർ ദ ബ്ലൈൻഡിലെ പി എ അൻഹാ നൂറിൻ | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി


15/23
പാലക്കാട് മണ്ണാർക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ യു പി വിഭാഗം സീ ഷെൽ വർക്ക് മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥി | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി


16/23
പാലക്കാട് മണ്ണാർക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ മത്സരവേദിയിലെത്തിയ മന്ത്രി എൻ ഷംസുദ്ദീൻ മത്സരശേഷം കുട നിർമ്മാണത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കൊപ്പം | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി


17/23
പാലക്കാട് മണ്ണാർക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ യു.പി വിഭാഗം കളിമൺ പ്രതിമ നിർമ്മാണത്തിൽ ഒറ്റപ്പാലം വിഎച്ച്എസ്എസ് ഫോർ ദ ഡെഫിലെ സഞ്ജു കൃഷ്ണ | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി


18/23
പാലക്കാട് മണ്ണാർക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രമേളയിൽ പങ്കെടുത്ത ശേഷം തിരികെ പോകുന്ന പത്തനംതിട്ട തിരുവല്ല എസ്. സി. എസ്.എച്ച്എസ്എസിലെ അഭിയ എം.ബിനുവും അമ്മ മേഴ്‌സി ബിനുവും | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി


19/23
പാലക്കാട് മണ്ണാർക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രമേളയിൽ ജെ.സി.ബിയുടെ നിശ്ചലമാതൃകയുമായി അങ്കമാലി ഡീപോൾ ഹയർ സെക്കൻഡറി സ്കൂളിലെ ആഷ്‌ലി സാറ അജീഷ് | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി


20/23
പിരിച്ചുവിട്ട മെന്റർ ടീച്ചർമാരെ തിരിച്ചെടുക്കണമെന്നും ആദിവാസി സ്ത്രീയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച ട്രൈബൽ ജീവനക്കാരുടെ പേരിൽ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് എ.കെ.എസ്. കല്പറ്റയിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി


21/23
കണ്ണൂർ സ്പോർട്ടിങ് ക്ലബ് സംഘടിപ്പിച്ച സ്പോർട്സ് സെമിനാറിൽ മന്ത്രി ഓ.ജെ.ജെനീഷ് സംസാരിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


22/23
സമഗ്ര ശിക്ഷ കേരളം കണ്ണൂർ ബി.ആർ.സി. സംഘടിപ്പിച്ച വൈ.ഐ.പി. ശാസ്ത്രപഥം ശില്പശാല ടി.ഓ.മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


23/23
ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണാർത്ഥം നടത്തിയ ഗജഘോഷ യാത്രക്ക് ശേഷം ശ്രീവൽസം ഗസ്റ്റ് ഹൗസിനു മുന്നിലുള്ള ഗുരുവായൂർ കേശവന്റെ പ്രതിമയെ ഗുരുവായൂർ ആനത്താവളത്തിലെ ആന ഇന്ദ്രസെൻ വണങ്ങുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
Content Highlights: News in Pics
Published: 20 Nov 2026, 12:00 am IST

Most Commented