

1/17
റംസാന് മാസത്തിലെ ആദ്യ വെള്ളിയാഴ്ച കൊല്ലം കൊല്ലൂര്‍വിള ജുമാ മസ്ജിദില്‍ ജുമാ നമസ്കാരം നടത്തുന്ന വിശ്വാസികള്‍. ഫോട്ടോ: സുധീർ മോഹൻ


2/17
കൊല്ലത്ത് നടന്ന സർവേ ഓഫ് ടെക്നിക്കൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം പി.എസ് സുപാൽ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി.ആർ.ഗിരീഷ്കുമാർ


3/17
കൊല്ലത്ത് നടന്ന സർവേ ഓഫ് ടെക്നിക്കൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് സംസ്ഥാന പ്രസിഡൻറ് രമേശ് ഗോപാലകൃഷ്ണൻ പതാക ഉയർത്തുന്നു. ഫോട്ടോ: സി. ആർ.ഗിരീഷ് കുമാർ


4/17
വണ്ടാനം മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലിന്റെ പത്രസമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമായെത്തി മേശയിൽ കയറി ഇരിക്കുന്നു. ഫോട്ടോ: പ്രണവ്


5/17
വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കുന്നു. ഫോട്ടോ: പ്രണവ്


6/17
ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരത്തിന് കൊടിയേറുന്നു | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി/ മാതൃഭൂമി


7/17
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്രയ്ക്ക് എറണാകുളം കറുകുറ്റിയില്‍ നല്കിയ സ്വീകരണം | ഫോട്ടോ: അമല്‍ വി.ടി/ മാതൃഭൂമി


8/17
അഞ്ചുവര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുടെ എക്സ് റേ റിപ്പോര്‍ട്ടുമായി ഉഷാ ജോസഫ് | ഫോട്ടോ: പ്രണവ്/ മാതൃഭൂമി


9/17
അങ്കവും കണ്ടു.... കതിരൂരിൽ നടക്കുന്ന പൊന്ന്യത്തങ്കം കളരിപ്പയറ്റിൽ മുഖ്യ അതിഥിയായെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അങ്കത്തട്ടിൽ നടക്കുന്ന കളരിപ്പയറ്റ് ആസ്വദിക്കുന്നു. സ്പീക്കർ എ.എൻ.ഷംസീർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


10/17
കോഴിക്കോട് പുതിയപാലത്തെ പുതിയപാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


11/17
എൻഡിഎയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തിരുവനന്തപുരത്ത് മാരാർജി ഭവനിൽ ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം ചെയ്തപ്പോൾ. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


12/17
ബീച്ചിലെ തെരുവു കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സ്ഥലത്തെത്തിയ വെള്ളയിൽ പോലീസ് രാജസ്ഥാൻ സ്വദേശികളുമായി സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


13/17
നേമം രജിസ്ട്രേഷൻ സമുച്ചയം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


14/17
ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് "അനന്തം സ്വരൂപം"എന്ന പേരിൽ സംഘടിപ്പിക്കുന്ന ആധ്യാത്മിക സമ്മേളനത്തിൽ ചിന്മയ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ സരസ്വതി ഭദ്രദീപം തെളിയ്ക്കുന്നു. സ്വാമി അഭയാനന്ദ, ചിന്മയ മിഷൻ കേരള അധ്യക്ഷൻ സ്വാമി വിവിക്താനന്ദ, ചീഫ് സേവക് ആർ.സുരേഷ് മോഹൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


15/17
ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഹനുമാൻ ചാലിസ എന്ന പേരിൽ ചിന്മയ മിഷന്റെ സ്ക്കൂളുകളിലെ വിദ്യാർഥികൾ വരച്ച 150 ഓളം ചിത്രങ്ങളുടെ പ്രദർശനത്തിൽ നിന്ന്. | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


16/17
ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് "അനന്തം സ്വരൂപം"എന്ന പേരിൽ സംഘടിപ്പിക്കുന്ന ആധ്യാത്മികസമ്മേളനത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


17/17
ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് "അനന്തം സ്വരൂപം"എന്ന പേരിൽ സംഘടിപ്പിക്കുന്ന ആധ്യാത്മികസമ്മേളനത്തിൽ മുഖ്യാതിഥിയായെത്തിയ ചിന്മയ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ സരസ്വതിയെ പൂർണകുംഭം നൽകി സ്വീകരിക്കുന്നു. സ്വാമി അഭയാനന്ദ, ചിന്മയ മിഷൻ കേരള അധ്യക്ഷൻ സ്വാമി വിവിക്താനന്ദ,ചീഫ് സേവക് ആർ.സുരേഷ് മോഹൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
Content Highlights: News In Pics 20.02.2026
Published: 20 Feb 2026, 03:05 am IST

Most Commented