

1/28
വെള്ളത്തിലായ ദേശീയ പാത ... തിങ്കളാഴ്ച്ച പെയ്ത കനത്ത മഴയിൽ വെള്ള കെട്ടിലായ ദേശീയപാത. മങ്ങാട്ട് നിന്നുമുള്ള കാഴ്ച്ച | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


2/28
കോട്ടയം ഗുരുനിത്യചൈതന്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരു നിത്യചൈതന്യ ജയന്തി സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി


3/28
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്ര മേള സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ രാജിവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. ദേവദർഷ് ,ദേവനന്ദ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


4/28
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ മെറ്റൽ കാർവിങ്ങിൽ ഒന്നാം സ്ഥാനം നേടിയ സി.വി.ദേവിക (ജി.എച്ച് .എസ് .എസ് കണ്ണാടിപ്പറമ്പ്) | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


5/28
ആശാനും ശിഷ്യരും ... കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ മുള കൊണ്ടുള്ള ഉത്പന്ന നിർമാണ മത്സരത്തിനെത്തിയ കിളിയന്ത്ര സെയിന്റ് തോമസ് എച്ച് .എസിലെ ആദിത്യനും (നടുവിൽ ) കാൽവിൻ ലൂയിസ് റിയാനും (കടത്തുംകടവ് എച്ച് .എസ് .എസ് )ദേവദർശും (ആർ.ജി.എം.എച്ച് .എസ് .മൊകേരി) ആദിത്യന്റെ വീട്ടിൽ എത്തിയാണ് മറ്റു മത്സരാത്ഥികൾ കൊട്ട നിർമാണം പരിശീലിച്ചത് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


6/28
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ എച്ച് .എസ് വിഭാഗം ഇലക്ട്രിക്കൽ വയറിങ് പ്രദർശിപ്പിക്കുന്ന വി.ധ്യാൻ (കരിയാട് നമ്പ്യാർ എച്ച് .എസ് .എസ് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


7/28
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ എച്ച് .എസ് വിഭാഗം ക്ലേ മോഡലിങ് മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


8/28
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ എച്ച് .എസ് .വിഭാഗം ഫർണിച്ചർ നിർമാണ മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


9/28
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ എച്ച് .എസ് വിഭാഗം വുഡ് കാർവിങ്ങ് മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


10/28
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വെജിറ്റബിൾ പ്രിന്റിങ് മത്സരത്തിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


11/28
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ സയൻസ് വിഭാഗം സ്റ്റിൽ മോഡൽ അവതരിപ്പിക്കുന്ന ലക്ഷ്മി നന്ദയും ശ്രീയ സന്ദീപും (സെയ്ന്റ് തെരേസാസ് എ.ഐ,.ജി.എച്ച് .എസ് കണ്ണൂർ) | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


12/28
ഡോ.പി.പൽപ്പു 163 -ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡോ.പി.പൽപ്പു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഡോ.പൽപ്പു അവാർഡ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് നൽകുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


13/28
പത്തുമാസം നീണ്ട ലോക സഞ്ചാരം" ലോക്യാൻ 2026" പൂർത്തിയാക്കി കൊച്ചിയിലെ ദക്ഷിണ നാവിക സേന ആസ്ഥാനത്ത് തിരിച്ചെത്തിയ ഐ. എൻ. എസ്. സുദർശനിയിലെ നാവികനായ അനന്ദു, വളരെ നേരമായി തന്നെ കാത്തുനിന്ന മകൾ ഋുതു ഭദ്രയെ എടുത്തുയർത്തി സന്തോഷം പങ്കിടുന്നു. ഭാര്യ ശ്രീലക്ഷ്മി സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


14/28
സേവ് ഡെമോക്രസി ഫോറം കാസർകോട് സംഘടിപ്പിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ സെമിനാർ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി


15/28
എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിനിടെ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച രണ്ട് എസ്.എഫ്.ഐ. വിദ്യാർത്ഥികളെ കോളേജിൽ നിന്ന് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ കോളേജിൽ നടത്തിയ പ്രകടനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


16/28
വെയിലേറ്റു വാടാതെ ... ഉച്ച സമയത്തെ കടുത്ത വെയിൽ ഒഴിവാക്കി വൈകീട്ട് അസ്തമന സമയം നോക്കി മേൽക്കൂരയുടെ ജോലി ചെയ്യുന്ന തൊഴിലാളികൾ. കോട്ടയത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


17/28
തൂഫാൻ പദ്ധതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം സി.എസ്.ഐ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ലഹരിക്ക് എതിരെ പോരാട്ടം മന്ത്രി രമേശ് ചെന്നിത്തല തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


18/28
വായനാ വകുപ്പ്... വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുതുയുഗ വനിതാ നയ രൂപീകരണം "മകൾക്കൊപ്പം" പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ എം.കെ.മുനീറിന് ഉപഹാരമായി ലഭിച്ച ബുക്ക് വാങ്ങി വായിക്കുന്ന മുഖ്യമന്തി വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ വായനാഭ്രമം നിമിത്തം മിക്ക സർക്കാർ പരിപാടികളിലും സംഘാടകർ സ്വാഗതം ആശംസിക്കുമ്പോൾ പുസ്തകങ്ങളാണ് ഉപഹാരമായി നൽകുന്നത് | ഫോട്ടോ: ബി മുരളീകൃഷ്ണൻ / മാതൃഭൂമി


19/28
വേറിട്ട തുടക്കം... വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുതുയുഗ വനിതാ നയ രൂപീകരണം "മകൾക്കൊപ്പം" പരിപാടിയുടെ ഉദ്ഘാടനം മാവിൻതൈക്ക് കിണ്ടിയിൽ വെള്ളം ഒഴിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ ബിന്ദുകൃഷ്ണ, കെ.എ.തുളസി, മുൻമന്ത്രി പി.കെ.ശ്രീമതി, എംഎൽഎമാരായ ഉഷ വിജയൻ, ഉമ തോമസ് എന്നിവർ സമീപം | ഫോട്ടോ: ബി മുരളീകൃഷ്ണൻ / മാതൃഭൂമി


20/28
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശ്ശാല വലിയമ്മ സാവിത്രി അന്തർജ്ജനത്തിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ആയില്യം എഴുന്നള്ളത്ത് | ഫോട്ടോ: പ്രണവ് / മാതൃഭൂമി


21/28
ശ്രീനാരായണ വനിതാ കോളേജ് യൂണിയൻ 2026-ന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത് കുട്ടികൾക്കൊപ്പം സെൽഫി എടുക്കുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


22/28
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


23/28
കണ്ണൂർ മുണ്ടയാട് നടക്കുന്ന ദക്ഷിണേന്ത്യൻ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 63 കിലോ വിഭാഗത്തിൽ ഡെഡ് ലിഫ്റ്റ് സ്കോട്ട്, ഓവറോൾ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിൻ്റെ നന്ദന കെ.വി. | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


24/28
ആലപ്പുഴ കളർകോട് മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കലാപരിപാടികളുടെ ഉദ്ഘാടനം എസ്.എൻ.ഡി .പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, ജി. സുധാകരൻ എം.എൽ എ യും കൂടി നിർവ്വഹിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി


25/28
ആലപ്പുഴ കളർക്കോട് മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി


26/28
റേഷൻ ഡീലേഴ്സ് അസോസിയേഷൻ്റെ കണ്ണൂർ മുഖ്യതപാലാഫീസ് ധർണ്ണയിൽ ജില്ലാ പ്രസിഡണ്ട് പി.എ. തങ്കച്ചൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


27/28
വാഹനം ഇടിച്ചു തകർന്ന പോസ്റ്റ് ബോക്സിൽ നിന്നും കത്തു ശേഖരിക്കുന്ന ജീവനകാരി. കണ്ണൂർ മുഖ്യതപ്പാലാഫീസിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


28/28
ഭരണഭാഷ ദിനം കണ്ണൂർ ജില്ലാതല ഉദ്ഘാടനം ടി. ഒ. മോഹനൻ എം.എൽ.എ. നിർവ്വഹിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
Content Highlights: News in Pics
Published: 02 Nov 2026, 02:15 pm IST

Most Commented