

1/18
ഫരീദാബാദ് സീറോ മലബാർ അതിരൂപതയുടെ ആർച്ച് ബിഷപ്പായി അഭിഷിക്തനായി മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയെ സ്ഥാനചിഹ്നമായ അംശവടി നൽകി കസേരയിൽ ഇരുത്തിയപ്പോൾ. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി എന്നിവർ സമീപം | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


2/18
ഫരീദാബാദ് സീറോ മലബാർ അതിരൂപതയുടെ ആർച്ച് ബിഷപ്പായി അഭിഷിക്തനായ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരക്ക് സ്ഥാനചിഹ്നമായ അംശവടി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നൽകുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി


3/18
ഡോ.പി.പൽപ്പു 162-ാം ജന്മ വാർഷിക ആഘോഷവും അവാർഡ് സമർപ്പണവും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


4/18
തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് തുടർന്ന് തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കെ.മുരളീധരൻ, മുൻ ഡിസിസി പ്രസിഡന്റ് പാലോട് രവി, ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ എന്നിവരുമായി കൂടിയാലോചനകൾ നടത്തുന്നു
| ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


5/18
യൂത്ത് കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനത്തിനെത്തുന്ന സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷിനും വർക്കിംഗ് പ്രസിഡന്റ് ബിജു ചുള്ളിയിലിനും സ്വാഗതം നേർന്നു കൊണ്ട് സ്ഥാപിച്ച ബോർഡിൽ ജില്ലാ കമ്മിറ്റിയുടെ പേര് മറച്ച നിലയിൽ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


6/18
കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷൻ സംസ്ഥാന അധ്യക്ഷൻ ഓ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


7/18
കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ ഹോക്കി താരം ഒളിമ്പ്യൻ മാനുവൽ ഫ്രഡറിക്കിന്റെ ചിത്രത്തിന് മുന്നിൽ നടത്തിയ പുഷ്പാർച്ചന | ഫോട്ടോ: വിഷ്ണുപ്രസാദ് / മാതൃഭൂമി


8/18
മലപ്പുറം ആതവനാട് നടന്ന കാളപൂട്ടുമത്സരത്തിൽ നിന്ന് | ഫോട്ടോ: സലീം മേൽപ്പത്തൂർ


9/18
ആലപ്പുഴ നഗരസഭാ ദുർഭരണത്തിനെതിരെ യുഡിഎഫ് നയിക്കുന്ന 'കുറ്റ വിചാരണ യാത്ര' എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രണവ് / മാതൃഭൂമി


10/18
പി.എൻ.പണിക്കർ ഫൗണ്ടേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്തർദേശീയ ലൈബ്രറി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. എം.വിജയകുമാർ, പന്ന്യൻ രവീന്ദ്രൻ, പാലോട് രവി, മന്ത്രി വി.ശിവൻകുട്ടി, എൻ.ബാലഗോപാൽ, വി.കെ.മധു തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


11/18
കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കാണാതായ വിനോദ സഞ്ചാരികൾക്കായി തിരച്ചിൽ നടത്തുന്നു | ഫോട്ടോ: വിഷ്ണുപ്രസാദ് / മാതൃഭൂമി


12/18
എം.എൻ.വിജയൻ പഠന കേന്ദ്രം കണ്ണൂർ സംഘടിപ്പിച്ച എം. എൻ. വിജയൻ അനുസ്മരണ സമ്മേളനം എഴുത്തുകാരനും ചിന്തകനുമായ ഹമീദ് ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


13/18
റബ്കോ എംപ്ലോയീസ് സഹകരണ സംഘം കണ്ണൂരിൽ നടത്തിയ അനുമോദന സമ്മേളനവും വാർഷിക പൊതുയോഗവും റബ്കോ ഗ്രൂപ്പ് ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


14/18
രാജീവ് ജി കൾച്ചറൽ ഫോറം കണ്ണൂരിൽ സംഘടിപ്പിച്ച അഴിമതിരഹിത വികസന പദ്ധതി നയപ്രഖ്യാപന കൺവൻഷൻ കെപിടിയു സംസ്ഥാന സെക്രട്ടറി പി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


15/18
കേരള സ്റ്റേറ്റ് ടാങ്കർ ലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) കണ്ണൂർ സോണൽ സമ്മേളനം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


16/18
കണ്ണൂരിൽ നടന്ന യു പി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് ജില്ലാതല സംഗമം കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെസി സുനിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വിഷ്ണുപ്രസാദ് / മാതൃഭൂമി


17/18
മൊസാംബിക്കിൽ ബോട്ട് അപകടത്തിൽ കൊല്ലപ്പെട്ട പിറവം വെളിയനാട് സ്വദേശി ഇന്ദ്രജിത്ത് സന്തോഷിന്റെ മൃതശരീരം സംസ്കാര ചടങ്ങുകൾക്കായി വീട്ടിലെത്തിച്ചപ്പോൾ | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി


18/18
സുഡാനിലെ പ്രശ്നബാധിത നഗരത്തില് നിന്ന് പലായനം ചെയ്യുന്നവര് | Photo : AFP
Content Highlights: News in Pics Photo Gallery
Published: 02 Nov 2025, 04:59 am IST

Most Commented