

1/31
പ്രധാനമന്ത്രിയുടെ വസതിയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍നിന്ന്. കാന്തപുരത്തിന്റെ മകന്‍ ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കിം അസ്ഹരി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ സമീപം. ജനകീയ വിഷയങ്ങള്‍ മോദിയുമായി ചര്‍ച്ചചെയ്‌തെന്ന് കാന്തപുരം പറഞ്ഞു


2/31
ഡൽഹിയിൽ നടക്കുന്ന അഞ്ച് ദിവസത്തെ ഇന്ത്യ എ ഐ ഇംപാക്ട് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ റോബോട്ടുകളുടെ പ്രകടനം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


3/31
ഡൽഹിയിൽ നടക്കുന്ന അഞ്ച് ദിവസത്തെ ഇന്ത്യ എ ഐ ഇംപാക്ട് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിലെ ജനത്തിരക്ക്| ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


4/31
ഡൽഹിയിൽ നടക്കുന്ന അഞ്ച് ദിവസത്തെ ഇന്ത്യ എ ഐ ഇംപാക്ട് ഉച്ചകോടിയുടെ ഭാഗമായി ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


5/31
കോട്ടയത്ത് കെപിസിസി സംസ്കാരസാഹിതി ക്യാമ്പിൽ പ്രേംകുമാർ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി


6/31
ഹാർബർ എൻജിനിയറിംങ് വകുപ്പിന്റെ അധീനതയിൽ നീണ്ടകര ഹാർബറിൽ മത്സ്യഫെഡിന് അനുവദിച്ച 2 ഏക്കർ സ്ഥലത്ത് തുടങ്ങുന്ന വല ഉല്പാദനശാലയുടെ നിർമ്മാണോദ്ഘാടമുൾപ്പടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ മന്ത്രി സജി ചെറിയാനെ വേദിയിലേക്കാനയിക്കുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


7/31
ഹാർബർ എൻജിനിയറിംങ് വകുപ്പിന്റെ അധീനതയിൽ നീണ്ടകര ഹാർബറിൽ മത്സ്യഫെഡിന് അനുവദിച്ച 2 ഏക്കർ സ്ഥലത്ത് തുടങ്ങുന്ന വല ഉല്പാദനശാലയുടെ നിർമ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചപ്പോൾ | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


8/31
സർക്കാർ നീതി നിഷേധത്തിനെതിരെയും ഗ്രാറ്റിവിറ്റി അനുവദിക്കുന്നതിന് വേണ്ടിയും റിട്ടയേർഡ് അംഗൻവാടി ജീവനക്കാർ കലക്ട്രേറ്റിന് മുന്നിൽ നടത്തിയ നിരാഹാര സത്യാഗ്രഹം ആർ.എ.ഇ.എഫ് പ്രസിഡന്റ് പ്രസന്ന ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


9/31
കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന കൊട്ടറ ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്ക്കാര ജേതാവ് പി സി വിഷ്ണുനാഥ് എംഎൽഎയെ പൊന്നാടയണിയിക്കുന്ന രമേശ് ചെന്നിത്തല | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


10/31
കൊല്ലം ജില്ലാ ആശുപത്രി പുതിയ ബ്ലോക്ക് നിർമ്മിക്കുന്ന ഇടം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


11/31
ആർ എസ് ഉണ്ണി അനുസ്മരണ സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


12/31
സിവിൽ സ്റ്റേഷന് മുന്നിൽ റിട്ടയേർഡ് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് ഗ്രൂപ്പ് ഇൻ കേരള കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഏകദിന നിരാഹാരം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


13/31
കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന കൊട്ടറ ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനവും പുരസ്‌ക്കാരദാന ചടങ്ങും രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


14/31
കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന കൊട്ടറ ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ പി സി വിഷ്ണുനാഥ് എം എൽ യ്ക്ക് രമേശ് ചെന്നിത്തല പുരസ്ക്കാരം നൽകുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


15/31
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കൊച്ചി ഇ.ഡി ഓഫീസിലെത്തിയ നടൻ ജയറാം | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി


16/31
ചിന്മയ മിഷൻ കണ്ണൂർ ചിന്മയ ബാലഭവനിൽ നടത്തുന്ന ഹനുമാൻ ചാലിസ ഹവനത്തിൽ നിന്ന് | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


17/31
ആലപ്പുഴ വണ്ടാനത്ത് പി.കെ.സി മെമ്മോറിയൽ കെയർ ഹോമം തറക്കല്ലിടീൽ ചടങ്ങിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി


18/31
വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ കിസാൻ സംഘ് കല്പറ്റയിൽ നടത്തിയ കളക്ടറേറ്റ് ധർണ സംസ്ഥാന സമിതി അംഗം എം.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി


19/31
തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.ടി.എഫ് കല്പറ്റയിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി


20/31
തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


21/31
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൺലൈൻ ടാക്സി സംയുക്ത സമിതി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


22/31
കേരള കൗൺസിൽ ഓഫ് ചർച്ചസ് നടത്തിയ ക്രൈസ്തവ മഹാറാലി സി എസ് ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ. ജോസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


23/31
കണ്ണൂർ സർവകലാശാല മോഡൽ കരിയർ സെന്റർ ഉദ്‌ഘാടനം ചെയ്ത മന്ത്രി വി.ശിവൻകുട്ടി സെന്റർ സന്ദർശിച്ചപ്പോൾ. എം.വിജിൻ എം എൽ എ, വൈസ് ചാൻസിലർ ഡോ. കെ.കെ.സാജു, എൻ.സുകന്യ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


24/31
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച ആശ്രയ പദ്ധതിയിൽ നിന്നുള്ള മരണാനന്തര ആനുകൂല്യ വിതരണ ഉദ്ഘാടനം സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


25/31
തിരുവനന്തപുരം നിശാഗന്ധി ഡാൻസ് ഫെസ്റ്റിവലിൽ ശർമ്മദ വിശ്വനാഥ് അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


26/31
കലാകാര ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കുക, സ്കൂളുകളിൽ കലാധ്യാപകരെ നിയമിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാഷനൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ് (നൻമ) കണ്ണൂരിൽ നടത്തിയ പ്രതിഷേധ കലാസായാഹ്നം ജില്ലാ സെക്രട്ടറി കെ.വി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


27/31
നടിയെ ആക്രമിച്ചതിന്റെ ഒൻപതാം വാർഷികദിനത്തിൽ ഡബ്ള്യു.സി.സി. യുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ "അവൾക്കൊപ്പം " പരിപാടിയിൽ മെഴുകുതിരി കൊളുത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


28/31
കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര ബെയർ സെല്ലർ മീറ്റ് "ട്രേഡക്സ് കേരളാ 2026". ഇരുപതിലധികം വിദേശ രാജ്യങ്ങളിൽ നിന്നായി 30 ഓളം പ്രതിനിധികൾ ട്രേഡേക്ക്സിൽ പങ്കെടുത്തു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


29/31
"ചോദ്യങ്ങൾക്ക് നടുവിൽ ..." ശബരിമല യുവതീ പ്രവേശനത്തെക്കുറിച്ചു സർക്കാർ നിലപാട് അറിയുവാനായി മാധ്യമപ്രവർത്തകർ മന്ത്രി പി.രാജീവിനെ വളഞ്ഞപ്പോൾ. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര ബെയർ സെല്ലർ മീറ്റ് "ട്രേഡക്സ് കേരളാ 2026" ഉദ്‌ഘാടനം ചെയ്യുവാനെത്തിയതായിരുന്നു മന്ത്രി പി.രാജീവ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


30/31
അമ്മയുടെ മുന്നിൽ... ശ്രീ വൈരങ്കോട് ഭഗവതീ ക്ഷേത്രത്തിലെ തീയ്യാട്ട് മഹോത്സവത്തിൻ്റെ ഭാഗമായുള്ള ചെറിയ തീയ്യാട്ടുത്സവത്തിന് കൊടി വരവുകൾ ക്ഷേത്രത്തിലെത്തിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


31/31
ശ്രീ വൈരങ്കോട് ഭഗവതീ ക്ഷേത്രത്തിലെ തീയ്യാട്ട് മഹോത്സവത്തിൻ്റെ ഭാഗമായുള്ള ചെറിയ തീയ്യാട്ടുത്സവത്തിന് ക്ഷേത്രത്തിലെത്തിയ കാട്ടാളവേഷധാരി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
Content Highlights: News In Pics 17.02.2026
Published: 17 Feb 2026, 03:00 am IST

Most Commented