

1/28
ഓച്ചിറ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ചു തുടങ്ങിയ മാതൃഭൂമി സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ച സി.ആർ. മഹേഷ് എം.എൽ.എ. സമ്മാനപദ്ധതിയുടെ കൂപ്പൺ നീറ്റ് ഇന്ത്യ അക്കാദമി മാനേജിങ് ഡയറക്ടർ ഡോ. അരുൺ ജി. കുറുപ്പിന് നൽകി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


2/28
യു.ഡി.എഫ്.സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊല്ലം കളക്ടറേറ്റിലേക്ക് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജീവനക്കാരുടെ റാലിയും സിവിൽ സർവീസ് പുനരുജ്ജീവന സദസ്സും ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


3/28
യു.ഡി.എഫ്. സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള എൻ.ജി.ഒ.എ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


4/28
സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ അരവണ എ. ടി. എം ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ ശബരിമലയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


5/28
മണ്ഡലകാലത്തെ ആദ്യ കളഭാഭിഷേകത്തിന് പുതിയ മേൽശാന്തി അരീക്കര സുബ്രമണ്യൻ ശങ്കരൻ നമ്പൂതിരി കളഭ കുംഭം എഴുന്നള്ളിക്കുന്നു. തന്ത്രി കണ്ഠര് ബ്രഹമദത്തൻ സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


6/28
എൽ.പി.എസ്.ടി. ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കുക, വൈദ്യുതി, ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫ്. നടത്തിയ കണ്ണൂർ കലക്ടറേറ്റ് മാർച്ച് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


7/28
ഇടുക്കി ജില്ലാ കലക്ടർ ഡോ ദിനേശൻ ചെറുവാട്ടും സംഘവും ശബരിമല പുൽമേട് കാനനപാതയിലെ തടസ്സങ്ങൾ നീക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


8/28
സമസ്‌ത തൊഴിൽ മേഖലകളും തകർക്കുന്ന യുഡിഎഫ് നയം തിരുത്തണമെന്നാവശ്യപ്പെട്ട് സിഐടിയു ആഹ്വാനം ചെയ്ത കളക്ട്രേറ്റ് വളയൽ സമരത്തിനായി കൊല്ലം ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രകടനമായെത്തുന്ന പ്രവർത്തകർ | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


9/28
കണ്ണൂരിൽ എൻ. ജി. ഓ. അസോസിയേഷൻ നടത്തിയ ഐക്യദാർഢ്യ റാലി | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


10/28
മന്ത്രി കെ. മുരളീധരൻ ശബരിമലയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു. എഡിജിപി പി.വിജയൻ, ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ എന്നിവർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


11/28
മാതൃഭൂമി ശബരിമല പതിപ്പ് ശരണകീർത്തനം മന്ത്രി കെ. മുരളിധരൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


12/28
പോലീസ് കരുതൽ.... അച്ഛൻ ദർശനത്തിന് പോയപ്പോൾ കുഞ്ഞിന് തുണയായ പോലീസ് അയ്യപ്പൻ. ശബരിമലയിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


13/28
ശബരിമല ദർശനം നടത്തിയ ശേഷം നെയ്യഭിഷേകത്തിന് നെയ് തേങ്ങ ഒരുക്കുന്ന അയ്യപ്പന്മാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


14/28
വൃശ്ചികപ്പുലരിയിൽ ശബരിമല ദർശനം കാത്തുനിൽക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


15/28
ശബരിമല ദർശനത്തിനായി മലകയറുന്നതിന് മുന്നേ, പമ്പയിൽ സ്‌നാനം ചെയുന്ന അയ്യപ്പ ഭക്തർ | ഫോട്ടോ: അരവിന്ദ് ലെനിൻ / മാതൃഭൂമി


16/28
പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും മുൻപ് അയ്യപ്പ ഭക്തൻ, തന്റെ മാലയിലുള്ള അയ്യപ്പന്റെ രൂപത്തിൽ ചന്ദനം തൊടുന്നു | ഫോട്ടോ: അരവിന്ദ് ലെനിൻ / മാതൃഭൂമി


17/28
"മധുരം കൂട്ടി കുഴച്ചു .." ക്രിസ്മസിന് മുന്നോടിയായി കൊച്ചി, കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളിൽ നടന്ന കേക്ക് മിക്സിങ്ങ് ആഘോഷം. എൽ.കെ.ജി മുതൽ 12-ാം ക്ലാസു വരെയുള്ള കുട്ടികൾ കൊണ്ടുവന്ന വ്യത്യസ്തതരം ഡ്രൈ ഫ്രൂട്ട്സുകൾ കുട്ടികൾ തന്നെ മിക്സ് ചെയ്യുന്നു. പരസ്പരസ്നേഹവും സഹകരണവും പങ്കുവയ്ക്കലുമാണ് ജീവിതത്തെ മധുരമുള്ളതാക്കുന്നത് എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനാണ് ഇത്തരം ഒരു ആഘോഷം തയാറാക്കിയത് | ഫോട്ടോ: ടി.കെ.പ്രദീപ് കുമാർ / മാതൃഭൂമി


18/28
പാലക്കാട് മണ്ണാർക്കാട് തുടങ്ങിയ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നഗരത്തിൽ നടന്ന വിളംബര ഘോഷയാത്രയിൽ പങ്കെടുത്തവരെ മന്ത്രി എൻ.ഷംസുദ്ദീൻ സല്യൂട്ട് നൽകി സമ്മേളനവേദിലേക്ക് സ്വീകരിക്കുന്നു | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി


19/28
പാലക്കാട് മണ്ണാർക്കാട് തുടങ്ങിയ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം രാസ വിളക്ക് തെളിയിച്ച് മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു. വി.കെ ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ വി.ടി.ബൽറാം, നജീബ് കാന്തപുരം, നഗരസഭ ചെയർപേഴ്സൺ കെ.സജ്ന എന്നിവർ സമീപം. വിവിധ നിറങ്ങളിൽ തെളിയുന്ന ഈ രാസദീപം പൊറ്റശ്ശേരി ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് രാസപദാർഥങ്ങൾ ഉപയോഗിച്ച് നിർമിച്ചത് | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി


20/28
പാലക്കാട് മണ്ണാർക്കാട് തുടങ്ങിയ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നഗരത്തിൽ നടന്ന വിളംബര ഘോഷയാത്ര | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി


21/28
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഡോ.ശരൺ കുമാർ ലിംബാളെയുടെ നോവൽ 'രാമരാജ്യ' ത്തിൻ്റെ കവർ കെ.പി. രാമനുണ്ണി ലിംബാളെക്ക് നല്കി പ്രകാശനം ചെയ്യുന്നു. പ്രൊഫ.ഇ എം.അന്നാ സാലി, പ്രൊഫ.എം.ദാസൻ, ഡോ. എൻ. എം സണ്ണി, ഷീൻ അഗസ്റ്റിൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


22/28
ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി.ഡി സതീശനെ ശിവഗിരി മഠം ഭരണസമിതി അംഗങ്ങളായ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഋതംബരാനന്ദ, ജന: സെക്രട്ടറി സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശിവ സ്വരൂപാനന്ദ എന്നിവർ സന്ദർശിച്ചപ്പോൾ | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി


23/28
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക എന്നാവശ്യപ്പെട്ട് ടി യു സി ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


24/28
ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സമിതി ഏർപ്പെടുത്തിയ കേളപ്പജി പുരസ്‌കാരം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സമ്മാനിക്കുന്നു. രവി ചങ്കത്ത്, സ്വാമി ഹരിനാരായണൻ, ഷാജു പുതൂർ, ടി.വി. ചന്ദ്രമോഹൻ, പി.ടി. അജയ് മോഹൻ, സി.എച്ച്. റഷീദ്, ശോഭ ഹരിനാരായണൻ, എ. പ്രസാദ്, നകുൽ ആർ. ദേശ്മുഖ് തുടങ്ങിയവർ സമീപം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


25/28
എൻ.ജി.ഓ. അസോസിയേഷൻ ഐക്യ ദാർഢ്യ ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് പടിക്കൽ നടത്തിയ ഐക്യ ദാർഢ്യ റാലി ഡി.സി.സി. പ്രസിഡന്റ മാർട്ടിൻ ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


26/28
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിൽ യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണ ചടങ്ങും സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


27/28
കേരള സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. നടത്തിയ കണ്ണൂർ കലക്ടറേറ്റ് മാർച്ച് മുൻ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


28/28
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കണ്ണൂർ ബി.ആർ.സി. സംഘടിപ്പിച്ച പാവ നിർമ്മാണ ശില്പ ശാലയിൽ പങ്കെടുത്ത കുട്ടികൾ അവർ നിർമിച്ച പാവകളുമായി."തൂഫാനോടൊപ്പം ഞങ്ങളും" എന്ന ടാഗ് ലൈനിൽ ലഹരിക്കെതിരെയുള്ള പാവ നാടകം അവതരിപ്പാക്കാനുള്ള ഒരുക്കത്തിലാണിവർ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
Content Highlights: News in Pics
Published: 17 Nov 2026, 12:00 am IST

Most Commented