

1/28
ഡൽഹിയിൽ ജനസംസ്‌കൃതി നടത്തിയ സർഗോത്സവം 2026 ന്റെ സമാപന സമ്മേളനം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


2/28
റോഡ് അപകടങ്ങളിൽ പൊലിഞ്ഞ ജീവനുകളുടെ ഓർമ്മ ദിനത്തിൽ കൊല്ലം ബീച്ചിൽ ദീപം തെളിയിച്ച് നിരത്തുകൾ സുരക്ഷിതമാക്കാനുള്ള പ്രതിജ്ഞക്ക് നേതൃത്വം നൽകുന്ന ജില്ലാ കളക്ടർ ആനി ജൂലാ തോമസ്, ആർടിഒ ജോയി വി, പെരിന്തൽമണ്ണ ജോയിൻറ് ആർടിഒ ശരത്ചന്ദ്രൻ ആർ തുടങ്ങിയവർ മുൻ നിരയിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


3/28
കൊല്ലത്ത് ആദ്യമായെത്തിയ കേരള ഗവർണ്ണർ ഓം പ്രകാശ് മാഥൂർ അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വാദിക്കാനായി ഹൗസ് ബോട്ടിൽ കയറുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


4/28
കൊല്ലത്ത് ആദ്യമായെത്തിയ കേരള ഗവർണ്ണർ ഓം പ്രകാശ് മാഥൂർ അഷ്ടമുടിക്കായലിൽ ബോട്ട് സവാരി നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


5/28
കല്പാത്തി രഥോത്സവത്തിൻ്റെ രണ്ടാംദിവസം പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ നിന്നും രഥപ്രയാണം ആരംഭിച്ചപ്പോൾ | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി


6/28
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിക്കെതിരെ കാലിക്കറ്റ് എഫ്‌സിയുടെ അർജന്റനീക്കാരൻ മാക്‌സിമില്ലിയാനോ ഉറുറ്റി ഹാട്രിക് നേടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


7/28
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിക്കെതിരെ ഹാട്രിക് നേടിയ കാലിക്കറ്റ് എഫ്‌സിയുടെ അർജന്റനീക്കാരൻ മാക്‌സിമില്ലിയാനോ ഉറുറ്റിയുടെ ആഹ്ലാദം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


8/28
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്.സിയെ 5 - 0 ന് കാലിക്കറ്റ് എഫ്.സി തോൽപ്പിച്ചപ്പോൾ ഗ്യാലറിയിൽ കാലിക്കറ്റ് ആരാധകരുടെ ആഹ്ലാദം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


9/28
കോഴിക്കോട് മേയ്ത്ര ആശുപത്രിക്ക് മുമ്പിൽ ദേശീയ എപ്പിലപ്പി ദിനത്തിന്റെ ഭാഗമായി മാതൃഭൂമിയും മേയ്ത്ര ആശുപത്രിയും ചേർന്ന് കുട്ടികൾക്കായി നടത്തിയ 'എപ്പിലു റൺ' സിനിമാതാരം അമൃത വർഷിണി ഫ്‌ളാഗ് ഓഫ് ചെയ്തപ്പോൾ. ജനുവരി 10ന് നടക്കുന്ന മാതൃഭൂമി കോഴിക്കോട് മാരത്തണിന്റെ മുന്നോടിയായാണ് എപ്പിലപ്പി ബോധവത്കരണത്തിനായി പരിപാടി സംഘടിപ്പിച്ചത് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


10/28
കോഴിക്കോട് ബീച്ചിൽ മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് സംസ്ഥാന സമ്മേളത്തിൻ്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ കെ എൻ എം പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി, എം.എസ്.എം പ്രസിഡണ്ട് സുഹ്‌ഫി ഇമ്രാൻ, ജനറൽ സെക്രട്ടറി ജംഷിദ് ഇരിവേറ്റി എന്നിവരോടൊപ്പം സൗഹൃദ സംഭാഷണത്തിൽ. വി.കെ. ഫൈസൽ ബാബു എം.എൽ എ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കെ. പ്രവീൺ കുമാർ എം.എൽ എ, ഡോ. ഹുസൈൻ മടവൂർ, പി. പി. ഉണീൻ കുട്ടി മൗലവി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


11/28
കോഴിക്കോട് ബീച്ചിൽ മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് സംസ്ഥാന സമ്മേളത്തിൻ്റെ സമാപന സംഗമം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


12/28
പാലക്കാട് കൊടുമ്പ് വള്ളി ദേവസേനാസമേത കല്യാണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശൂരസംഹാരോത്സവത്തിൽ നിന്ന് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി


13/28
കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂളിലെ ഓഡിറ്റോറിയവും ദേശീയതലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനച്ചടങ്ങും മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോണി കാഞ്ഞിരത്തിങ്കൽ, ജയന്ത് ഗാംഗുലി, ഡോ.ഇന്ദിര രാജൻ, ഫാ. പോൾ കുരീക്കാട്ടിൽ, കെ.പ്രവീൺകുമാർ എംഎൽഎ, നടൻ ജോയ് മാത്യു, ഫാ. ഡോ. ബിജുജോൺ വെള്ളക്കട തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


14/28
കോഴിക്കോട് തിരുവണ്ണൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ശൂരസംഹാര മഹോത്സവത്തോടനുബന്ധിച്ച് ആൽത്തറയിൽ നടന്ന ദേവാസുരയുദ്ധത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


15/28
സി.പി.എം. തൃശ്ശൂർ ഏരിയ കമ്മിറ്റി ഓഫീസ് 'ഇ.എം.എസ്. സെന്റർ' സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


16/28
കണ്ണൂർ സർവ്വകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ- വനിത വിഭാഗത്തിൽ ചാമ്പ്യന്മാരായ ഗവൺമെന്റ് കോളേജ് പയ്യന്നൂർ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


17/28
കണ്ണൂർ സർവ്വകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ- വനിത വിഭാഗത്തിൽ റണ്ണേഴ്സ്അപ്പ് നേടിയ ബ്രണ്ണൻ കോളേജ് തലശ്ശേരി | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


18/28
തിരൂരങ്ങാടി ചെറുമുക്കിൽ പൊട്ടിവീണ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിക്കാനിടയായ സ്ഥലം. പൊട്ടിവീണ് കിടക്കുന്ന കമ്പിയും കാണാം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


19/28
അനാസ്ഥയുടെ ഇര... തിരൂരങ്ങാടി ചെറുമുക്കിൽ പൊട്ടിവീണ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാർഥി ജുനൈദിന്റെ ചിത്രവുമായി കൂട്ടുകാരൻ റബീഹ് സംഭവ സ്ഥലത്ത് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


20/28
ഞാറക്കൽ മഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ നടന്ന സർവോദയം കുര്യൻ അനുസ്മരണ സമ്മേളനം വൈപ്പിൻ എം എൽ എ ടോണി ചമ്മണി ഉദ്‌ഘാടനം ചെയ്യുന്നു. ജോസഫ് നരികുളം, ജോസി ചക്കാലക്കൽ, ആന്റണി പുന്നത്തറ, കൊച്ചിൻ അജിത്, മോനാമ്മ കോക്കാട്, സിപ്പി പള്ളിപ്പുറം, പോൾ ജെ മാമ്പിള്ളി, ഫാ. ആന്റണി ഇരവിമംഗലം, ശിവദാസ് നായരമ്പലം, ടി. ആർ. ദേവൻ, ടി. പി. സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


21/28
തിരുവനന്തപുരം ചാലയിൽ ജൂവലറി ഉടമയെ ആക്രമിച്ച് സ്വർണക്കവർച്ച നടത്തിയ സംഭവത്തിൽ അറസ്റ്റിലായ അമൂലിനെ താമസിക്കുന്ന വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


22/28
കാനന്നൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് മോട്ടോർ ട്രാൻസ്‌പോർട് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി ) ജില്ലാ സമ്മേളനം മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.ജയപാലൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


23/28
കരിങ്കൽ ആൻഡ് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ കണ്ണൂരിൽ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


24/28
സഹോദര്യസമത്വ സംഘം ജില്ലാ സമ്മേളനം കണ്ണൂരിൽ പ്രൊഫ. കെ.പി.രവി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


25/28
റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന 'ജീവ-സുയാത്ര' മിഷന്റെ സംസ്ഥാനതല ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, ജീവ-സുയാത്ര മിഷൻ ബ്രാൻഡ് അംബാസഡർ നടൻ മമ്മൂട്ടി എന്നിവർ ചേർന്ന് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യുന്നു. ഗതാഗത സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, മന്ത്രിമാരായ റോജി എം. ജോൺ, സി.പി. ജോൺ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, മേയർ വി.കെ മിനിമോൾ, ജില്ലാ കലക്ടർ ജി. പ്രിയങ്ക സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


26/28
സ്‌കന്ദഷഷ്ഠിയോടനുബന്ധിച്ച് ശാസ്തമംഗലം ഇടപ്പഴിഞ്ഞി ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന കാവടി അഭിഷേകത്തിനെത്തിയവരുടെ തിരക്ക് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


27/28
കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമന്റെ 75-ാം പിറന്നാൾ ആഘോഷ വേദിയിൽ അദ്ദേഹത്തിന് ആശംസയറിയിക്കാനെത്തിയ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


28/28
ചേംബർ ഓഫ് കൊമേഴ്‌സും തൃശ്ശൂർ പൗരാവലിയും ചേർന്ന് സംഘടിപ്പിച്ച കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമന്റെ 75-ാം പിറന്നാൾ ആഘോഷത്തിൽ അദ്ദേഹത്തിന്, കോർപ്പറേഷൻ മേയർ നിജി ജസ്റ്റിൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നിവർ ചേർന്ന് ഉപഹാരം നൽകുന്നു. കെ. രാജൻ എംഎൽഎ, കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ, മന്ത്രി ഒ.ജെ. ജനീഷ്, രാജൻ ജെ പല്ലൻ എംഎൽഎ എന്നിവർ സമീപം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
Content Highlights: News in Pics
Published: 15 Nov 2026, 09:14 pm IST

Most Commented