

1/20
വിഷമ വൃത്തത്തിൽ.... ആലപ്പുഴ കോടതിപാലനിർമ്മാണത്തിന് തൂണിനായി കമ്പികെട്ടുന്ന അതിഥി തൊഴിലാളികൾ. നൂറോളം തൊഴിലാളികൾ ജോലിചെയ്തുകൊണ്ടിരുന്നിടത്ത് ഇപ്പോൾ കുറച്ചുപേർ മാത്രമാണ് ജോലിചെയ്യുന്നത്. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി നാട്ടിൽ പോയ തൊഴിലാളികളിൽ മിക്കവരും തിരിച്ചെത്താത്തതിനാൽ പാലം പണി ഇഴയുകയാണ്. സംസ്ഥാനത്തിന്റെ പലഭാഗത്തും അതിഥി തൊഴിലാളികളെ ആശ്രയിച്ചിരുന്നവർ ജോലിക്ക് ആളെ കിട്ടാതെ ആശങ്കയിലാണ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി


2/20
വളപട്ടണത്തെ ഖത്തർ ആരാധകർ ഫിഫ കപ്പ് മാതൃകയുമായി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


3/20
ഖത്തർ സ്വിറ്റ്സർലാൻ്റ് മത്സരം വളപട്ടണം കമ്മ്യൂണിറ്റി ഹാളിൽ കാണുന്ന തഹ്സിൻ്റെ നാട്ടുകാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


4/20
കൊട്ടിയൂരിൽ ദർശനം കാത്തു നിൽക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


5/20
കൊട്ടിയൂരിലെ ഭക്തജന തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


6/20
ആലിംഗന പുഷ്പാഞ്ജലി തൊഴുന്ന ഭക്തന്മാർ. കൊട്ടിയൂരിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


7/20
റെഡ് ക്രോസിൻ്റെ രക്തദാന ദിനാചരണം കണ്ണൂരിൽ റെയിൽവേ സ്റ്റേഷൻ മാനേജർ എസ്. സജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


8/20
കൊല്ലത്ത് നടന്ന ട്രാക്ക് വാർഷിക പൊതുയോഗവും ആദരിക്കൽ ചടങ്ങും മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


9/20
ഞങ്ങൾ റെഡി ... ഞായറാഴ്ച കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര എന്ന് അടയാളപ്പെടുത്തിയ ഓർഡിനറി ബസിൽ കയറുന്ന വനിതാ യാത്രികർ. ഇന്നുമുതൽ ഈ ബസ്സുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാണ് | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


10/20
കോലത്ത് നാട്ടിലെ തെയ്യക്കാലത്തിനു സമാപനമായി വളപട്ടണം കളരി വാതുക്കൽ കാവിൽ തിരുമുടി നിവർന്നപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


11/20
മന്ത്രി സണ്ണി ജോസഫ് ടി. പത്മനാഭനെ സന്ദർശിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


12/20
കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസ്സുകളിൽ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന സ്ത്രീ സൗജന്യയാത്രയ്ക്കായി കൊല്ലം ഗാരേജിൽ ബസ്സുകൾ അലങ്കരിക്കുന്ന ജീവനക്കാർ. 48 ഓർഡിനറി ബസ്സുകളാണ് കൊല്ലം ഡിപ്പോയിൽനിന്ന് തിങ്കളാഴ്ച സ്ത്രീ സൗജന്യയാത്ര സർവീസ് നടത്തുന്നത്. ബസ്സുകളിൽ ചിലത് പെയിന്റടിച്ചും മറ്റുള്ളവ കഴുകി വൃത്തിയാക്കിയുമാണ് സർവീസ് നടത്തുക | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


13/20
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എ.കെ.ജി. സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


14/20
ഇനി യാത്ര... അതിരുകളില്ലാതെ... സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര; 'പ്രിയദർശിനി' പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്സിൽ അവസാനവട്ട മിനുക്ക് പണികൾ നടത്തുന്ന കെഎസ്ആർടിസി പെയിന്റർ കിളിമാനൂർ സ്വദേശിനി വിശാല. വരുമാന, പ്രായ നിബന്ധനകളില്ലാതെ സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഓർഡിനറി ബസ്സുകളിൽ ഇനി യാത്ര സൗജന്യം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


15/20
ആലുവ - പറവൂർ റൂട്ടിൽ പുതുതായി ആരംഭിച്ച നാല് കെ.എസ്.ആർ.ടി.സി. ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം പറവൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


16/20
ആലുവ-പറവൂർ റൂട്ടിൽ പുതുതായി ആരംഭിച്ച നാല് കെ.എസ്.ആർ.ടി.സി. ബസുകളുടെ ഫ്ളാഗ് ഓഫ് ചടങ്ങിനായി പറവൂർ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിലെത്തിയ മുഖ്യമന്ത്രി വി. ഡി. സതീശനെ പനിനീർപ്പൂവ് നൽകി സ്വീകരിക്കുന്ന മൂന്നുവയസ്സുകാരി ഹന്ന | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


17/20
യാത്രയിനി പ്രിയദർശിനിയ്ക്കൊപ്പം... യു.ഡി.എഫ് സർക്കാരിന്റെ വനിതകൾക്കായുള്ള 'പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര' പദ്ധതി തിങ്കളാഴ്ച്ച ആരംഭിക്കാനിരിക്കെ, സൗജന്യയാത്ര അനുവദിക്കുമെന്ന വിവരങ്ങൾ രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ച കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻസീറ്റിലിരുന്ന് സന്തോഷം പങ്കുവെക്കുന്ന യാത്രക്കാരിയായ സിയ. പറവൂർ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


18/20
യുവമോർച്ച വട്ടിയൂർക്കാവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പോലീസ് സ്റ്റേഷൻ മാർച്ച് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


19/20
യുവമോർച്ച വട്ടിയുർക്കാവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പോലീസ് സ്റ്റേഷൻ മാർച്ചിൽ പരുക്കേറ്റ പ്രവർത്തകൻ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


20/20
കാര്യവട്ടം എൽഎൻസിപിഇ യിൽ നടന്ന ഇന്ത്യൻ അത്ലറ്റിക് സീരീസ് 10 മീറ്റിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ സായിയുടെ ടി.എസ്. മനു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
Content Highlights: News in Pics 14.6.2026
Published: 14 Jun 2026, 04:57 am IST

Most Commented