

1/25
കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന സ്വീകരണ പരിപാടിയിൽ ഏഷ്യൻ ഗെയിംസിൽ നേടിയ വെള്ളിമെഡലുകൾ വിദർശ കെ വിനോദ് മന്ത്രി എ.പി.അനിൽകുമാറിന് കാണിച്ച് കൊടുക്കുന്നു | ഫോട്ടോ: പി. പി.ബിനോജ് / മാതൃഭൂമി


2/25
ഓൾ ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ ടി.ഒ.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


3/25
അക്ഷയ സംരംഭകരുടെ സംഘടന ‘ഫെയ്സ്’ സംസ്ഥാന പ്രതിനിധി കൺവെൻഷൻ കണ്ണൂരിൽ ടി.ഒ.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


4/25
ഗാന്ധി ദർശൻ വേദി കണ്ണൂർ ജില്ലാ സമ്മേളനം ടി. ഒ. മോഹനൻ എം.എൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


5/25
കണ്ണൂർ സർവ്വകലാശാല കായിക മേളയിൽ ലോംഗ് ജംപിൽ ഒന്നാം സ്ഥാനം നേടുന്ന നവാൽ അബ്ദുൾ മജീദ് എൻ. എ. എം. കോളേജ് കല്ലിക്കണ്ടി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


6/25
കൊല്ലം കടപ്പാക്കടയിൽ നടന്ന പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


7/25
കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന ആര്യാട് ഗോപി അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


8/25
കൊല്ലം ശ്രീനാരായണ സാംസ്ക്കാരിക സമുച്ചയത്തിൽ നടന്ന കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


9/25
കൊല്ലം ചിന്നക്കടയിൽ നടന്ന ശിശുദിന റാലി | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


10/25
കണ്ണൂർ ഡിസ്ട്രിക്ട് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം കണ്ണൂരിൽ സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി


11/25
നെഹ്റു ജയന്തിയുടെ ഭാഗമായി കണ്ണൂർ ഡിസിസിയിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി


12/25
കല്പാത്തി രഥോത്സവത്തിൻ്റെ ഒന്നാംതേര് കാണാൻ എത്തിയവരുടെ തിരക്ക് | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി


13/25
'ചാച്ചയുടെ കുട്ടികൾ ബാപ്പുവിന്റെയും' പരിപാടി കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ഹൃദയ് നീവ് പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


14/25
കണ്ണൂരിലെ ശിശുദിന റാലി സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡി ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


15/25
കണ്ണൂരിൽ നടന്ന ശിശു ദിന റാലി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


16/25
കമുകറ ഫൗണ്ടേഷന്റെ കമുകറ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് മന്ത്രി സി.പി.ജോൺ നൽകുന്നു. പി.വി.ശിവൻ, സുജാത ശ്രീകുമാർ, രാജീവ് ഒ.എൻ.വി, ഡി.ചന്ദ്രസേനൻ നായർ, കമുകറ ശ്രീകുമാർ, നടി രാധ, എസ്.രാജശേഖരൻ നായർ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


17/25
എറണാകുളം ഡിസിസി ഓഫീസിൽ നടന്ന ജവഹർലാൽ നെഹ്റു ജന്മവാർഷിക അനുസ്മരണ സമ്മേളനം എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


18/25
നെഹ്റു സെന്റർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 137-ാം ജയന്തിയും നെഹ്റു സെന്ററിന്റെ 48 -ാം വാർഷികവും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


19/25
സംസ്ഥാന ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ശിശുദിന റാലിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


20/25
സംസ്ഥാന ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ശിശുദിന റാലിയിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന കുട്ടികളുടെ പ്രധാനമന്ത്രി നഫീസ സൻഹ, പ്രസിഡന്റ് ആദ്യ പ്രമോദ്, സ്പീക്കർ ആത്മജ സനു, വൈസ് പ്രസിഡന്റ് മുഹമ്മദ് ജസീൽ, പ്രാർത്ഥന കിരൺ, നിവേദ് പോറ്റി എന്നിവർ. മന്ത്രി ബിന്ദുകൃഷ്ണ, ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


21/25
ചാച്ചാജിയുടെ ഓർമ്മയിൽ... ജില്ലാ ശിശുക്ഷേമ സമിതി മലപ്പുറത്ത് നടത്തിയ ശിശുദിന ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


22/25
ജില്ലാ ശിശുക്ഷേമ സമിതി മലപ്പുറത്ത് നടത്തിയ ശിശുദിന ഘോഷയാത്ര ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ഷാജേഷ് ഭാസ്കർ ഫ്ളാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


23/25
ആരാരോ; മന്ത്രിമാരാ... മലപ്പുറം കാട്ടുങ്ങലിൽ നടന്ന 'ജനനി' 100 കുരുന്നുകളുടെ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ഐടി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, നഗരസഭാ ധ്യക്ഷ അഡ്വ. വി. റിനിഷ തുടങ്ങിയവർ കുഞ്ഞുങ്ങളെ താലോലിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


24/25
ആത്മീയതയും ... ലൗകീകതയും... വ്യാപാരസ്ഥാപനത്തിന് മുന്നിലെ മരച്ചുവട്ടിൽ വില്പനയ്ക്ക് വെച്ചിരിക്കുന്ന ധ്യനത്തിൽ ഇരിക്കുന്ന ശ്രീബുദ്ധന്റെ ശില്പവും റീക്ലെയിനർ കസേരയുടെ പരസ്യബോർഡും സമീപം. കോട്ടയം തെള്ളകത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി


25/25
കനറാബാങ്ക് സ്റ്റാഫ് യൂനിയൻ (ബെഫി) ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം മുൻ മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
Content Highlights: News in Pics
Published: 14 Nov 2026, 08:59 pm IST

Most Commented