

1/25
ഡൽഹി രാജ്യാന്തര കഥകളി കേന്ദ്രത്തിന്റെ വാർഷികാഘോഷ സമാപന സമ്മേളനം കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യുന്നു. കെ. അജിത് കുമാർ, ബാബു പണിക്കർ, ഡെലോനി മാനുവൽ, ദീപ്തി ഓംചേരി ഭല്ല, ലിസ് മാത്യു, തിരുവട്ടാർ ജഗദീശൻ എന്നിവർ സമീപം | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


2/25
ട്രെയിനിൽ നിന്ന് വീണു മരിച്ച പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫർ കൊല്ലം മോഹന്റെ മൃതദേഹം കൊല്ലം പ്രസ്സ് ക്ലബിൽ പൊതുദർശനത്തിനായി കൊണ്ടുവന്നപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


3/25
കൊല്ലത്ത് നടന്ന സംസ്ഥാന എക്‌സൈസ് കലാകായിക മേളയുടെ സമാപന സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


4/25
കൊല്ലത്ത് നടന്ന സംസ്ഥാന എക്‌സൈസ് കലാകായിക മേളയുടെ സമാപന ചടങ്ങിൽ കായികമേളയിൽ ഓവറോൾ ജേതാക്കളായ എറണാകുളം ജില്ലാ ടീം മന്ത്രി ബിന്ദുകൃഷ്ണയോടൊപ്പം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


5/25
കണ്ണൂർ ജവഹർ ലൈബ്രറിക്ക് കെ.വല്ലി സമ്മാനിച്ച നെഹ്‌റു പ്രതിമ കേരള നിയമസഭ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചപ്പോൾ | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി


6/25
ഉത്തര കേരളത്തിലെ മുച്ചിലോട്ടു കാവുകളിലെ കളിയാട്ടത്തിനു തുടക്കമായി നമ്പ്രം മുച്ചിലോട്ടുകാവിൽ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി ഉയർന്നപ്പോൾ | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി


7/25
കൊല്ലം പ്രസ്സ് ക്ലബിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സംസ്ഥാന കലോത്സവത്തിന്റെ ലോഗോ മന്ത്രി ബിന്ദുകൃഷ്ണ പ്രകാശനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


8/25
കൊല്ലത്ത് നടന്ന കേരള മുനിസിപ്പൽ / കോർപ്പറേഷൻ കണ്ടിജൻറ് എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനം മന്ത്രി പി സി വിഷ്ണുനാഥ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


9/25
തണലും കണ്ണൂർ സിറ്റി ഗവ എച്ച് എസ് എസും ചേർന്നു നടത്തിയ 'ഒരുമിച്ച് ഒരേ ബഞ്ചിൽ' പരിപാടിയിൽ സ്‌പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളോടൊപ്പം ഇരിക്കുന്ന എൻ എസ് എസ് വളണ്ടിയർമാർ | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി


10/25
ഡി. വൈ. എഫ്. ഐ. നടത്തിയ കെ. എസ്. ഇ. ബി. ഓഫീസ് മാർച്ച് എം. വിജിൻ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


11/25
കൽപ്പാത്തി രഥോത്സവത്തിന്റെ അഞ്ചാം തിരുനാളായ വ്യാഴാഴ്ച രാത്രി കൽപ്പാത്തി അഗ്രഹാരവീഥിയിൽ നടന്ന ദേവസംഗമം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി


12/25
തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ക്രിസ്‌തുരാജത്വ തിരുനാളിന് ഇടവക വികാരി ഫാ.ഷാജു വില്യം കൊടിയേറ്റിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


13/25
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള ഫുഡ്ബോളിൽ കൊച്ചി ഫോർസ എഫ് സി ക്കെതിര രണ്ട് ഗോ ൾ നേടിയ തിരുവനന്തപുരം കൊമ്പൻസിൻ്റെ അർജുൻ്റെ ആഹ്ലാദം | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി


14/25
കോഴിക്കോട് നടക്കുന്ന കെ.എൻ.എം. വിദ്യാർഥി വിഭാഗമായ എം.എസ്.എം. സംസ്ഥാന സമ്മേളനം മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി


15/25
എസ്.ബി.ഐ. കൊച്ചി നേവി ഹാഫ് മാരത്തണിൻ്റെ ടി ഷർട്ട് സതേൺ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്‌മിറൽ പ്രകാശ് ഗോപാലൻ, എസ്.ബി.ഐ. ജനറൽ മാനേജർ മണിവണ്ണൻ വൈദ്യലിംഗം, നേവൽ എയർക്രാഫ്റ്റ് യാർഡ് കൊച്ചി കമഡോർ സൂപ്രണ്ട് കമഡോർ സുധീർ റെഡ്‌ഡി, കമാൻഡ് സ്പോർട്സ് ഓഫിസർ കമാൻഡർ ധീവജ് ധാപ്പ, ഡിഫൻസ് പി.ആർ.ഒ. കമാൻഡർ അതുൽപിള്ള എന്നിവർ ചേർന്ന് പുറത്തിറക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


16/25
ക്യൂബ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


17/25
വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ ഉന്നത വിദ്യാഭ്യാസ പ്രദർശനം 'ദിശ' യുടെ സമാപന സമ്മേളനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


18/25
വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ ഉന്നത വിദ്യാഭ്യാസ പ്രദർശനം 'ദിശ' യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി സംസാരിക്കുന്ന മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ. ഡോ. അബില രാധാകൃഷ്ണൻ, ആർ.ഡി.ഡി. ജൂഡ് ലൂയിസ് എന്നിവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


19/25
വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ ഉന്നത വിദ്യാഭ്യാസ പ്രദർശനം 'ദിശ' യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ എന്നിവരെ വേദിയിലേയ്ക്ക് സ്വീകരിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


20/25
സ്കൂട്ടറിൽ സഞ്ചരിക്കവേ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്നും കവർച്ചക്കാർ സ്വർണ്ണം തട്ടിയെടുത്ത ചാല മരക്കട റോഡിൽ പോലീസ് തെളിവെടുപ്പ് നടത്തുന്നു | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി


21/25
കണ്ണൂർ ചാലയിൽ നിരവധി വാഹനങ്ങളിടിച്ചു നിയന്ത്രണം വിട്ട ലോറി അടുത്തുള്ള ഡിവൈഡറിൽ പാഞ്ഞു കയറിയ നിലയിൽ. അതിനകത്തു പെട്ട് തകർന്ന സ്‌കൂട്ടറും കാണാം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


22/25
കണ്ണൂർ ചാലയിൽ ദേശീയ പാതയോടു ചേർന്നുള്ള സർവീസ് റോഡിൽ വൺവേ ലംഘനം നടത്തികൊണ്ട് കയറി പോവുന്ന വാഹനങ്ങൾ. എതിർ ദിശയിൽ സർവീസ് റോഡ് മാസങ്ങളായി അടഞ്ഞ് കിടക്കുന്നതിനാലാണ് ഇത്തരത്തിൽ ലംഘനം നടത്തികൊണ്ടുള്ള യാത്ര | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


23/25
നന്തൻകോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫെസ്റ്റിവൽ കൺട്രോൾ റൂം ഉദ്‌ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ.മുരളീധരൻ, സി.പി.ജോൺ, തിരുവനന്തപുരം മേയർ വി.വി.രാജേഷ്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ എന്നിവർ | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി


24/25
മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കാണാനായി കാത്തുനിൽക്കുന്നവർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


25/25
മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ താത്ക്കാലികമായി തയ്യാറാക്കിയിരിക്കുന്ന വാർഡ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
Content Highlights: News in Pics
Published: 13 Nov 2026, 08:35 pm IST

Most Commented