

1/43
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന എക്‌സൈസ് കായികമേളയിൽ 35 വയസ്സിനു താഴെയുള്ള വനിതകളുടെ ലോങ്ങ് ജംപിൽ ഒന്നാംസ്ഥാനം നേടുന്ന അനുശ്രീ എം. (തിരുവനന്തപുരം) | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


2/43
കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന സംസ്ഥാന എക്‌സൈസ് കലാമേളയിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജലി കൃഷ്‌ണ (കോട്ടയം) | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


3/43
കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന സംസ്ഥാന എക്‌സൈസ് കലാമേളയിലെ തിരുവാതിരകളി മത്സരത്തിൽ പങ്കെടുക്കാൻ അവസാനവട്ട പരിശീലനം നടത്തുന്ന കോട്ടയം ജില്ലാ ടീം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


4/43
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന എക്‌സൈസ് കായികമേളയിൽ 35നും 40നു മിടയിലുള്ള പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തുന്ന വിഷ്ണു കെ.കെ. (പാലക്കാട്) | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


5/43
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന എക്‌സൈസ് കായികമേളയിൽ 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തുന്ന കൃഷ്ണാമൂർത്തി (പാലക്കാട്) | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


6/43
കോടതിവിധിയെ തുടർന്ന് കാവനാട്ടെ വീട്ടിൽനിന്ന് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് വീട്ടമ്മ ആത്മഹത്യാഭീഷണി മുഴക്കിയതിനെത്തുടർന്ന് വാതിൽ പൊളിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്ന പോലീസും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


7/43
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സംസ്ഥാന എക്‌സൈസ് കലാ-കായികമേള മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


8/43
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സംസ്ഥാന എക്‌സൈസ് കല-കായികമേള ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം. ലിജുവിനെ ബാന്റ് മേളത്തോടെ സ്വീകരിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


9/43
പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിനെതിരെ നടപടിയാവശ്യപ്പെട്ട് കൊല്ലം റീജിയണൽ ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞതിനെത്തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


10/43
'പീപ്പിൾ എഗെയിൻസ്റ്റ് എസ്.ഐ.ആർ' ഡൽഹി പ്രസ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ് സംസാരിക്കുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


11/43
എം എൻ എച്ച് എസ്സും പ്രതിഷ്ഠാനവും കണ്ണൂർ സർവ്വകലാശാല പരിസ്ഥിതി പഠന വിഭാഗവും നടത്തുന്ന പ്രൊഫ.ജോൺസി ജേക്കബ്ബ് സ്മാരക പ്രഭാഷണം മാങ്ങാട്ട് പറമ്പ് ക്യാമ്പസിൽ ഡയറക്ടർ ഡോ. ജോൺസൺ അലക്സ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


12/43
ആലപ്പുഴ ജില്ലാ ശാസ്‌ത്ര മേളയിലെ പാചക മത്സരത്തിൽ നിന്ന് | ഫോട്ടോ: സി. ബിജു / മാതൃഭൂമി


13/43
കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ മന്ത്രി റോജി എം. ജോൺ പങ്കെടത്ത വേദിക്കുപുറത്ത് എസ്. എഫ്. ഐയുടെ പ്രതിഷേധം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


14/43
പയ്യന്നൂർ കോളേജ് എൻ. എസ്. എസ് നിർമ്മിച്ച് അഞ്ച് വീടുകളുടെ താക്കോൽ ദാനത്തിനായി മന്ത്രി റോജി എം. ജോൺ പയ്യന്നൂരിലെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


15/43
പയ്യന്നൂർ കോളേജിലെത്തിയ മന്ത്രി റോജി എം. ജോണിനെതിരെ എസ് എഫ് ഐ പ്രവർത്തകർ ബാനർ കാട്ടി പ്രതിഷേധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


16/43
പാലക്കാട് മണപ്പിള്ളി കാവിനു സമീപം ദേശീയപാതയിൽ ടോറസ്സും മിനി ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം. അപകടത്തിൽ ഒരാൾ മരിച്ചു | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി


17/43
കേരള സ്റ്റേറ്റ് ആശ വർക്കേഴ്സ് യൂണിയൻ (സി. ഐ.ടി.യു ) കൊല്ലം എൻ. എച്ച്. എം. ഓഫീസിലേക്ക് നടത്തിയ മാർച്ച് സി. ഐ. ടി. യു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


18/43
ആലപ്പുഴ ജില്ലാ ശാസ്‌ത്രമേള എ.ഡി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സി. ബിജു / മാതൃഭൂമി


19/43
കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൻ്റെ ലബോറട്ടറി കെട്ടിടം മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


20/43
ആലപ്പുഴ ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു സംഘടിപ്പിച്ച ഡി.എം.ഒ ഓഫീസ് മാർച്ച് | ഫോട്ടോ: പ്രണവ് / മാതൃഭൂമി


21/43
കണ്ണൂർ മാങ്ങാട്ട് പറമ്പ എഞ്ചിനീയറിംഗ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ ബാനർ ഉയർത്തുന്ന എസ് എഫ് ഐ പ്രവർത്തകർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


22/43
കേരള സ്റ്റേറ്റ് ആശ വർക്കേഴ്സ് യൂണിയൻ (സി. ഐ.ടി .യു ) എ. എച്ച് . എം ഡി. പി. എം ഓഫീസ് മാർച്ച് സി. ഐ. ടി. യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


23/43
ഇ 20 പെട്രോൾ ഉപഭോക്താക്കളുടെ വ്യാപക പരാതികളെത്തുടർന്നു സംസ്ഥാന വ്യാപകമായി സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പുകളിൽ നിന്നും പരിശോധനക്കായി പെട്രോൾ സാമ്പിളുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ അരിക്കുഴയിലെ പമ്പിൽ നിന്നും ശേഖരിച്ച പെട്രോളിന്റെ സാന്ദ്രത പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി


24/43
കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് അതോറിറ്റി പെൻഷനേഴ്സ് ജില്ലാ സമ്മേളനം ടി ജെ വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു. എം എൻ. ഗോപാലകൃഷ്ണൻ, എം.എൻ. ശശി, കെ വി പി കൃഷ്ണകുമാർ, പി ഓ ദേവസി, വി. അബ്ദുൾ ബഷീർ, വി.വി. ഗോവിന്ദൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


25/43
തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം ക്രിസ്‌തുരാജത്വ തിരുനാളിന്റെ ഭാഗമായി ദീപാലംകൃതമാക്കിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


26/43
കണ്ണൂർ ഹാജി റോഡ് പരിസരത്തെ കുടിവെള്ള വിതരണ പൈപ്പ് ലൈനിൽ മലിന ജലം കലർന്നതിനെ തുടർന്ന് പൈപ്പ് ലൈൻ അഴുക്കു ചാലിൽ നിന്നും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ. ജെ.എസ് .പോൾ ജംഗ്ഷനിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


27/43
മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യാഴാഴ്ച ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


28/43
ഡിപി വേൾഡും റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം സെൻട്രലും ചേർന്ന് സംഘടിപ്പിക്കുന്ന 4 ദിവസത്തെ സൗജന്യ കൃത്രിമ അവയവ ക്യാമ്പിന്റെ ഉദ്‌ഘാടന ചടങ്ങിൽ റോഡപകടത്തിൽ കാൽ നഷ്ടപ്പെട്ട കുശവരക്കൽ ഗവൺമെന്റ് യു.പി.എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അനുഗ്രഹ എൽ.വി. നായർക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ കൃത്രിമ കാൽ കൈമാറുന്നു. | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


29/43
എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എ ഐ വൈ എഫ് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


30/43
എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


31/43
കോട്ടയ്ക്കൽ ലീനാ തിയേറ്ററിൽ 'ഓപ്പറേഷൻ തൂഫാൻ' പ്രമേയമായൊരുക്കിയ സിനിമ പ്രദർശനത്തിന് ശേഷം പ്രൊഫ. കെ.കെ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിയപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


32/43
കോട്ടയം റബ്ബർ ബോർഡിന് സമീപമുള്ള റെയിൽവേ മേൽപ്പാലത്തിന്റെ ചുവരിൽ ചിത്രങ്ങൾ വരയ്ക്കുന്ന സിഎം എസ് കോളേജ് എൻ. എസ് എസ് അംഗങ്ങൾ. റബ്ബർ ബോർഡുമായി ചേർന്ന് സ്വച്ച ഭാരത് എന്ന് വിഷയത്തിലാണ് ബോധവൽകരണ ചിത്രീകരണം | ഫോട്ടോ: ഇ. വി രാഗേഷ് / മാതൃഭൂമി


33/43
കണ്ണീർ പൂക്കൾ .. പെരുന്ന ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിഞ്ഞ ആന ശ്രീവള്ളിയുടെ ജഡത്തിന് സമീപം കരയുന്ന ഒന്നാം പാപ്പാൻ സന്ദീപ്. അമ്പതു വര്ഷം മുൻപ് ക്ഷേത്രത്തിൽ നടയ്ക്ക് ഇരുത്തിയ ആനയുടെ ആദ്യ പാപ്പാനായിരുന്ന ഭാസിയുടെ മകനാണ് സന്ദീപ്. കുഞ്ഞിലെ തൊട്ട് ശ്രീവള്ളിയോടുള്ള ഇഷ്ട്ടമാണ് ഭാസിക്ക് ശേഷം ഒന്നാം പാപ്പനായി സന്ദീപ് എത്താനുള്ള ഒരു കാരണം. ഉദര സംബന്ധമായ അസുഖത്തിന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു ശ്രീവള്ളി | ഫോട്ടോ: ഇ. വി രാഗേഷ് / മാതൃഭൂമി


34/43
പെരുന്ന ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിഞ്ഞ ആന ശ്രീവള്ളിയുടെ ജഡം സംസ്കരിക്കുന്നതിനായി കോടനാട്ടേയ്ക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: ഇ. വി രാഗേഷ് / മാതൃഭൂമി


35/43
പെരുന്ന ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിഞ്ഞ ആന ശ്രീവള്ളിയുടെ ജഡം സംസ്കരിക്കുന്നതിനായി കോടനാട്ടേയ്ക്ക് കൊണ്ടുപോകുന്നതിന് മുൻപായി കഴുത്തിലെ ചങ്ങല ക്ഷേത്രം മാനേജർക്ക് കൈമാറുന്ന രണ്ടാം പാപ്പാൻ | ഫോട്ടോ: ഇ. വി രാഗേഷ് / മാതൃഭൂമി


36/43
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ കായികതാരങ്ങൾക്കുള്ള ക്യാഷ് അവാർഡ് വിതരണ ചടങ്ങിൽ പാരാ വേൾഡ് ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ അൽഫിയ ജെയിംസിനെ കായിക മന്ത്രി ഒ.ജെ.ജെനീഷ് ആദരിക്കുന്നു. മന്ത്രി സി.പി.ജോൺ സമീപം | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി


37/43
ചാടരുത് സഖാവേ... സെക്രട്ടറിയേറ്റിന് മുൻപിലേക്ക് ഒരേ സമയം എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയപ്പോൾ ബാരികേഡിലേക്ക് ചാടികയറിയ പ്രവർത്തകരെ തടയുന്ന പോലീസ് | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി


38/43
കാലടി സംസ്‌കൃത സർവകലാശാലയിലെ സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ പ്രവർത്തകർ ജലപീരങ്കിയുടെ മുകളിൽ കയറി പ്രതിഷേധിക്കുന്നത് നോക്കി നിൽക്കുന്ന പോലീസ്. | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി


39/43
എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സിന്റെ സമരപ്പന്തലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എത്തിയപ്പോൾ | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി


40/43
തിരുവനന്തപുരത്ത് ലോക പ്രമേഹദിനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെ വേദിയിലേക്ക് സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


41/43
എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സിന് ഐക്യദർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്. | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


42/43
സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ സുബ്രഹ്മണ്യനെ പോലീസ് ആംബുലൻസിലേക്ക് മാറ്റുന്നു. | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


43/43
കേരള കോൺഗ്രസ്സ് സൗഹൃദ കൂട്ടായ്മ തൃശ്ശൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനും എംഎൽഎയുമായ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
Content Highlights: News in Pics
Published: 12 Nov 2026, 08:40 pm IST

Most Commented