

1/18
സംസ്ഥാന എക്സൈസ് കലാ-കായികമേളയോടനുബന്ധിച്ച് എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന വോളിബോൾ മത്സരം. കണ്ണൂർ വിജയികളായി | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


2/18
സംസ്ഥാന എക്സൈസ് കലാ-കായികമേളയോടനുബന്ധിച്ച് എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ഫുട്ബോൾ മത്സരം. ഷൂട്ടൗട്ടിൽ എറണാകുളം 5-4 ന് വിജയിച്ചു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


3/18
സംസ്ഥാന എക്സൈസ് കലാ-കായികമേളയോടനുബന്ധിച്ച് എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ഫുട്ബോൾ മത്സരം. ഷൂട്ടൗട്ടിൽ എറണാകുളം 5-4 ന് വിജയിച്ചു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


4/18
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


5/18
കൊല്ലത്ത് ആരംഭിച്ച സംസ്ഥാന എക്സൈസ് കലാ-കായികമേളയുടെ ഭാഗമായി തിരുവനന്തപുരവും കാസർകോടും തമ്മിൽ നടന്ന കബഡിമത്സരം. മത്സരത്തിൽ കാസർകോട് വിജയികളായി | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


6/18
നീലേശ്വരം ചതുരക്കിണറിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി


7/18
അപകടവഴി... കോട്ടയ്ക്കൽ മമ്മാലിപ്പടിയിൽ ദേശീയപാതയുടെ സർവീസ് റോഡിൽ നിർത്തിയിട്ടിരിക്കുന്ന ലോറികൾ. ദേശീയപാതയിലും സർവീസ് റോഡിലും നിർത്തിയിട്ടിരിക്കുന്ന ലോറികളിൽ വാഹനമിടിച്ചുണ്ടാകുന്ന അപകടങ്ങൾ സ്ഥിരമാവുമ്പോഴും ഇത്തരം കാഴ്ചകൾക്ക് കുറവില്ല | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


8/18
മുഖ്യന്റെ സെൽഫി... തിരുവനന്തപുരത്ത് നടന്ന കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുവാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനൊപ്പം ഫോട്ടോ എടുക്കുവാനുള്ള തിരക്ക്. (ചിത്രം1). ഒടുവിൽ ഫോൺ വാങ്ങി നഴ്സ്മാർക്കൊപ്പം സെൽഫി എടുക്കുന്ന മുഖ്യമന്ത്രി | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


9/18
തിരുവനന്തപുരത്ത് നടന്ന കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുവാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനും ആരോഗ്യമന്ത്രി കെ.മുരളീധരനും | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


10/18
തിരുവനന്തപുരത്ത് നടന്ന കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുവാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രസംഗം കേട്ട് ഹർഷാരവത്തോടെ സ്വീകരിക്കുന്ന നഴ്സ്മാർ. നഴ്സസ് യൂണിവേഴ്സിറ്റി, താലൂക്ക് ജില്ല ആശുപത്രികളിൽ നഴ്സിങ് കോളേജ് തുടങ്ങിയ ഒട്ടനവധി വാഗ്ദാനങ്ങളാണ് മുഖ്യന്ത്രിയും ആരോഗ്യമന്ത്രിയും നൽകിയത് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


11/18
തിരുവനന്തപുരത്ത് നടന്ന കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലി. | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


12/18
കൊച്ചി, പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തിയ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാർത്രിയർക്കീസ് ബാവ. ശ്രേഷ്ഠ കത്തോലിക്ക ബസേലിയോസ് ജോസഫ് ബാവ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


13/18
എൻ.ജി.ഓ. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എ.അജിത്കുമാർ നയിക്കുന്ന ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് വാഹന പ്രചാരണ ജാഥക്ക് കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


14/18
കണ്ണൂർ മാർക്കറ്റിൽ ഹാജി റോഡിലെ കുടിവെള്ള വിതരണ പൈപ്പ് വഴിയുള്ള വെള്ളത്തിൽ മാലിന്യം കലർന്ന് ദുർഗന്ധം വമിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


15/18
വെള്ളത്തിൽ മാലിന്യം കലര്ന്നതിനെ തുടർന്ന് കണ്ണൂർ മാർക്കറ്റിൽ ഹാജി റോഡിലെ ഹോട്ടൽ അടച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


16/18
തിരുവനന്തപുരം ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസിന് കൊടികെട്ടുന്ന വിശ്വാസികൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


17/18
സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സത്യാഗ്രഹം തുടരുന്ന വളർമതിയെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചപ്പോൾ. മുൻ മന്ത്രി വി.ശിവൻകുട്ടി, ജോൺ ബ്രിട്ടാസ് എം.പി. തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


18/18
തിരുവനന്തപുരം ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസിന് ബുധനാഴ്ച്ച രാവിലെ കൊടിയേറിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
Content Highlights: News in Pics
Published: 11 Nov 2026, 12:00 am IST

Most Commented