

1/36
ബുധനാഴ്ച ആരംഭിക്കുന്ന എക്‌സൈസ് സംസ്ഥാന കലാ-കായികമേളയുടെ ഭാഗമായി വയനാട്ടിൽ നിന്ന് ആരംഭിച്ച ദീപശിഖാ റാലിക്ക് കൊല്ലം എകൈ്‌സസ് ഓഫീസിൽ നൽകിയ സ്വീകരണച്ചടങ്ങിൽ ഡെപ്യൂട്ടി കമ്മിഷണർ എച്ച്. നൂറുദ്ദീൻ ദീപശിഖ ഏറ്റുവാങ്ങുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


2/36
കൊല്ലം ടൗൺഹാളിൽ നടന്ന മേജർ ഉണ്ണികൃഷ്ണൻ അശോകചക്ര സ്മാരക പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ ഗഗൻയാൻ യാത്രികനും കീർത്തിചക്ര ജേതാവുമായ പ്രശാന്ത് ബി നായർ കുട്ടികളുമായി സംവദിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


3/36
കൊല്ലം ടൗൺഹാളിൽ നടന്ന മേജർ ഉണ്ണികൃഷ്ണൻ അശോകചക്ര സ്മാരക പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ ഗഗൻയാൻ യാത്രികനും കീർത്തിചക്ര ജേതാവുമായ പ്രശാന്ത് ബി നായർ താജ് ഹോട്ടലിലെ ഭീകരാക്രമണത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചപ്പോൾ ആദരവോടെ തലകുനിക്കുന്നു. ഭാര്യ ലെന, മേജർ ജനറൽ സി എസ് നായർ എന്നിവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


4/36
കൊല്ലം ടൗൺഹാളിൽ നടന്ന മേജർ ഉണ്ണികൃഷ്ണൻ അശോകചക്ര സ്മാരക പുരസ്ക്കാരം ഗഗൻയാൻ യാത്രികനും കീർത്തിചക്ര ജേതാവുമായ പ്രശാന്ത് ബി നായർക്ക് ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ സമ്മാനിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


5/36
കൊല്ലം ടൗൺഹാളിൽ നടന്ന മേജർ ഉണ്ണികൃഷ്ണൻ അശോകചക്ര സ്മാരക പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ ഗഗൻയാൻ യാത്രികനും കീർത്തിചക്ര ജേതാവുമായ പ്രശാന്ത് ബി നായരെയും ഭാര്യ ലെനയെയും സ്വീകരിക്കുന്ന കേണൽ എസ് ഡിന്നി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


6/36
സോണിയ ഗാന്ധിയുടെ ഓർമ്മപുസ്തകം 'ബിലോങ്ങിംഗ്‌സ് ജേർണി ഔഫ് ലൗ' ആലപ്പുഴ മാതൃഭൂമി ബുക്‌സിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് റീജണൽ മാനേജർ മനീഷ്‌കുമാർ കൈമാറി പ്രകാശിപ്പിക്കുന്നു. ബ്യൂറോ ചീഫ് എം.കെ രാജശേഖരൻ, ഡോ.നെടുമുടി ഹരികുമാർ എന്നിവർ സമീപം | ഫോട്ടോ: സി. ബിജു / മാതൃഭൂമി


7/36
സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിംഗ്സ്: എ ജേർണി ഓഫ് ലൗ'വിൻ്റെ ആദ്യ പ്രതി സ്വീകരിക്കുവാൻ കണ്ണൂരിലെ മാതൃഭൂമി പുസ്തകശാലയിൽ ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് എത്തിയപ്പോൾ. ഡി.സി.സി. സെക്രട്ടരി രജിത്ത് നാറാത്ത് സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


8/36
മട്ടന്നൂരിൽ സിറ്റിപോലിസ് കമ്മീഷണർ വിജയ് ഭരത് റെഡി മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


9/36
മട്ടസൂരിൽ ഇരട്ട മരണം നടന്ന നന്ദനം വീട്ടിനു മുന്നിൽ മാധ്യമ പ്രവർത്തകരും നാട്ടുകാരും | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


10/36
മട്ടന്നൂരിൽ ഇരട്ടമരണം നടന്ന വീട് സിറ്റി പോലിസ് കമ്മീഷണർ വിജയ് ഭരത് റെഡി സന്ദർശിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


11/36
മട്ടന്നൂരിൽ രണ്ടു പേരുടെ മരണം നടന്ന വീട് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


12/36
കണ്ണൂർ താഴെ ചൊവ്വ പാലത്തിനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞ ലോറി | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


13/36
ഉറൂസിന്റെ ഭാഗമായി ബീമാപ്പള്ളി ദർഗ ഷെരീഫ് ദീപാലംകൃതമാക്കിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


14/36
കോവളം പുല്ലുവിള സെൻ്റ് ജേക്കബ്‌സ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച പിയാത്തയുടെ ആശിർവാദച്ചടങ്ങിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പിയാത്ത ശില്പം കാണാനെത്തിയപ്പോൾ. വികാരി ഫാ.എസ്.ബി.ആന്റണി, എം.വിൻസെന്റ് എം.എൽ.എ, ബിഷപ് ഡോ.ആർ.ക്രിസ്‌തുദാസ്, ശില്പി ദേവദത്തൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


15/36
മുസ്ലിം ലീഗിൽ ചേർന്ന കേരള മൈനിങ് ആൻഡ് ക്രഷിങ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. ബാബുവിനെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ചപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


16/36
എറണാകുളം ഗാന്ധി പ്രതിമയ്ക്ക് സമീപം സേവ് മഹാരാജാസ് കോളേജ് കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുൻ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ കെ അരവിന്ദാക്ഷൻ ഉദ്‌ഘാടനം ചെയ്യുന്നു. സാജൻ മണാളി, വത്സലദേവി, ജവഹർ, കെ വി പി കൃഷ്ണകുമാർ, കൊച്ചി മേയർ അഡ്വ. വി കെ മിനിമോൾ, ഹൈബി ഈഡൻ എം പി, ഡൊമിനിക് പ്രസന്റേഷൻ, കെ ജി ബാലൻ, വി പി അബ്ദുറഹ്മാൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


17/36
നടൻ മോഹൻലാൽ എഴുതി മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന "ഉള്ളം തൊട്ട ഉറവ" എന്ന പുസ്തകത്തിന്റെ കൊച്ചിയിൽ നടന്ന ചടങ്ങിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


18/36
നടൻ മോഹൻ ലാൽ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന "ഉള്ളം തൊട്ട ഉറവ" എന്ന പുസ്തകം കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് മാതാ അമൃത് സാധനയ്ക്കു നൽകി പ്രകാശനം ചെയ്യുന്നു. ശ്രീകാന്ത് കോട്ടയ്ക്കൽ, ഡോ. ഗീവർ പി. എബ്രഹാം, ബോബി ജോസ് കട്ടികാട്, മോഹൻലാൽ, മാതൃഭൂമി ഡയറക്ടർ ഡിജിറ്റൽ ബിസിനസ് മയൂര ശ്രേയാംസ് കുമാർ എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


19/36
നാട്ടികയിലെ ടോൾ നിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പ്രതിഷേധ യാത്ര ടോൾ പ്ലാസ കടന്ന് പോകുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


20/36
കോടിമത പുതിയ പാലത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച ശേഷം സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനയും മന്ത്രി പി.കെ. ബഷീറിനെയും പാലത്തിലേക്ക് സ്വാഗതം ചെയ്യുന്ന മൗണ്ട് കാർമേൽ സ്കൂളിലെ ബാൻഡ് ടീം അംഗങ്ങൾ | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി


21/36
കോടിമത പുതിയ പാലത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച ശേഷം പാലത്തിലൂടെ നടന്ന സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെയും മന്ത്രി പി.കെ ബഷീറിന്റേയുമൊപ്പം പാലത്തിലൂടെ നടന്ന് വരുന്ന ജനങ്ങൾ | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി


22/36
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച എസ് എഫ് ഐ പ്രവർത്തകർ തിരുവനന്തപുരം നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


23/36
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരപന്തൽ സന്ദർശിക്കുന്ന മുൻ മന്ത്രി വി.ശിവൻകുട്ടി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


24/36
മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന 'ദിശ' ഹയർ എജ്യുക്കേഷൻ എക്‌സ്‌പോയിൽ വെർച്വൽ റിയാലിറ്റി ആസ്വദിക്കുന്ന വിദ്യാർഥി | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


25/36
മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന 'ദിശ' ഹയർ എജ്യുക്കേഷൻ എക്‌സ്‌പോയിൽ പങ്കെടുക്കാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


26/36
മലപ്പുറം കേന്ദ്രീയവിദ്യാലയത്തിന് സമീപം തിരൂർ ബൈപാസ് റോഡിൽ ഓടികൊണ്ടിരിക്കുന്ന കാർ കത്തിയപ്പോൾ തീ അണക്കുന്ന അഗ്നിരക്ഷാസേനാംഗങ്ങൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


27/36
മലപ്പുറം കേന്ദ്രീയവിദ്യാലയത്തിന് സമീപം തിരൂർ ബൈപാസ് റോഡിൽ ഓടികൊണ്ടിരിക്കുന്ന കാർ കത്തിയനിലയിൽ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


28/36
കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ സോണിയാ ഗാന്ധിയുടെ 'ബിലോങ്ങിങ് എ ജേണി ഓഫ് ലവ് ' ഓർമ്മപ്പുസ്തകം കെ. പ്രവീൺ കുമാർ എം എൽ എ യിൽ നിന്ന് ഏറ്റുവാങ്ങി മന്ത്രി രമേശ് ചെന്നിത്തല ആദ്യവിൽപ്പന ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


29/36
ഇതൊക്കെ 'ഫെതർലൈറ്റ്' അല്ലേ... ഉറുമ്പുകളെ സംബന്ധിച്ച് തൂവൽ കനമുള്ള ഒരു വസ്തുവാണ്. പക്ഷെ ഒത്തൊരുമിച്ച് എത്ര അനായാസമായാണ് അവർ അത് തങ്ങളുടെ കൂട്ടിലേക്കെത്തിക്കാൻ ശ്രമം നടത്തുന്നത്. വീണുകിടന്നിരുന്ന പക്ഷിത്തൂവൽ കയറിനുമുകളിലൂടെ കൂട്ടിലേക്ക് കൊണ്ടുപോകുന്ന പുളിയുറുമ്പുകൾ. തിരൂരിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


30/36
സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവി' ന്റെ തൃശ്ശൂരിലെ ആദ്യ വിൽപ്പന മാതൃഭൂമി ബുക്‌സ് സ്റ്റാളിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് തേറമ്പിൽ രാമകൃഷ്ണന് നൽകി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


31/36
താഴെ ചൊവ്വ - ചക്കരക്കൽ റോഡിൽ തിലാന്നൂരിൽ ബസ്സും വാനും തമ്മിലിടിച്ചുണ്ടായ അപകടം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


32/36
കണ്ണൂർ താവക്കര ആശിർവാദ് റോഡിൽ കലുങ്കിന്റെ പ്രവൃത്തി പുരോഗമിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


33/36
കണ്ണൂർ താവക്കര ആശിർവാദ് റോഡിൽ കലുങ്കിന്റെ പ്രവൃത്തിയെ തുടർന്ന് ഉണ്ടായ ഗതാഗത കുരുക്ക് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


34/36
കേരള ഗവ.നഴ്‌സസ് യൂണിയൻ സംസ്ഥാന സമ്മേളനം പുത്തരിക്കണ്ടത്ത് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


35/36
കേരള ഗവ.നഴ്‌സസ് യൂണിയൻ സംസ്ഥാന സമ്മേളനം പുത്തരിക്കണ്ടത്ത് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്യുന്നു. ടി.ആർ.കാർത്തിക്, എം.ജെ.ആനന്ദ്, ജനറൽ സെക്രട്ടറി എസ്.എം.അനസ്, എൽ.ആശ, സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷ്, ടി.എസ്.ബിന്ദു, ജി.ജി.ഗിരീഷ് തുടങ്ങിയവർ സമീപം. | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


36/36
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മപ്പുസ്തകം "ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ് " ആദ്യപ്രതി കൊച്ചി കലൂർ മാതൃഭൂമി ബുക്ക് സ്റ്റോറിൽ നടന്ന ചടങ്ങിൽ മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്സ് ) എം.എസ്. മയൂര ഹൈബി ഈഡൻ എം.പി.ക്ക് കൈമാറുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
Content Highlights: News in Pics
Published: 10 Nov 2026, 12:00 am IST

Most Commented