

1/28
കോട്ടയത്തു ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു. ഫോട്ടോ: ജി.ശിവപ്രസാദ്


2/28
ഹർത്താൽ അനുകൂലികൾ തിരുവനന്തപുരം തമ്പാനൂരിൽ വാഹനം തടഞ്ഞപ്പോൾ. ഫോട്ടോ: എസ്.ശ്രീകേഷ്


3/28
ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിച്ചതിനെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക്. ഫോട്ടോ: എസ്.ശ്രീകേഷ്


4/28
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് തിരുവനന്തപുരം തമ്പാനൂരിൽ പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു. ഫോട്ടോ: എസ്.ശ്രീകേഷ്


5/28
ഹർത്താൽ അനുകൂലികൾ കോട്ടയം പാമ്പാടിയിൽ വാഹനങ്ങൾ തടയുന്നു. ഫോട്ടോ: രഞ്ജു


6/28
ഹർത്താൽ അനുകൂലികൾ കോട്ടയം കുറവിലങ്ങാട്ട് വാഹനങ്ങൾ തടയുന്നു. കോട്ടയം സഞ്ജയ് എസ് നായർ


7/28
ഹർത്താൽ അനുകൂലികൾ കോട്ടയം മുണ്ടക്കയത്ത് വാഹനം തടയുന്നു. ഫോട്ടോ: രാജേഷ് പെരുവന്താനം


8/28
ഹർത്താൽ അനുകൂലികൾ കോട്ടയം തലയോലപ്പറമ്പിൽ വാഹനങ്ങൾ തടയുന്നു. ഫോട്ടോ: മാതൃഭൂമി


9/28
കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുന്നു. ഫോട്ടോ: സി.സുനിൽ കുമാർ


10/28
കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ റോഡ് ഉപരോധിക്കുന്നു. ഫോട്ടോ: സി.സുനിൽ കുമാർ


11/28
തലയെങ്കിലും തണുക്കാന്‍... കനത്തവെയിലത്ത് ചൂടേല്‍ക്കാതിരിക്കാന്‍ ഹെല്‍മെറ്റ് വച്ച് വള്ളം തുഴയുന്ന ആള്. ആലപ്പുഴ പുന്നമട സീറോ ജെട്ടിക്ക് സമീപത്തുനിന്നുള്ള കാഴ്ച. ഫോട്ടോ: സി.ബിജു


12/28
നിധിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ പോലീസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തിയ നാഷണൽ ജനത പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


13/28
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല കേരള ചരിത്ര കോണ്‍ഗ്രസുമായി (കെഎച്ച്സി) സഹകരിച്ച് പ്രൊഫ. കെ. എന്‍. പണിക്കര്‍ അനുസ്മരണ ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസര്‍മാരായ ഡോ. മൃദുല മുഖര്‍ജി, ഡോ. ആദിത്യ മുഖര്‍ജി, എസ്.ജി.ഒ.യു. വൈസ് ചാന്‍സലര്‍ ഡോ. വി.പി. ജഗതിരാജ്, കെ.എച്ച്.സി. പ്രസിഡന്റ് പ്രൊഫ. വി. കാര്ത്തികേയന് നായര്‍, സിന്‍ഡിക്കേറ്റംഗം വി.പി. പ്രശാന്ത്, കേരള ഹിസ്റ്ററി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ. ടി. മുഹമ്മദലി, എസ്.ജി.ഒ.യു. അക്കാദമിക് ഡയറക്ടര്‍ ഡോ. ആര്.ഐ. ബിജു തുടങ്ങിയവര്‍ സമീപം. ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി


14/28
തിരുവനന്തപുരം നഗരത്തിൽ ഹർത്താൽ അനുകൂലികൾ നടത്തിയ പ്രതിഷേധത്തിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


15/28
തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ കൺസ്യൂമർ ഫെഡിന്റെ ശാഖ ഹർത്താൽ അനുകൂലികൾ അടപ്പിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


16/28
തിരുവനന്തപുരം നഗരത്തിൽ ഹർത്താൽ അനുകൂലികൾ നടത്തിയ പ്രതിഷേധത്തിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ നിന്നൊരു ദൃശ്യം. | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


17/28
തിരുവനന്തപുരം നഗരത്തിൽ ഹർത്താൽ അനുകൂലികൾ ജിപിഒ ജംഗ്ഷനിലെ കട അടക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ജീവനക്കാരനെ കൊടിയുടെ കമ്പ് കൊണ്ട് കുത്താൻ ശ്രമിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


18/28
പോലീസ് നോക്കുകുത്തി... തിരുവനന്തപുരം നഗരത്തിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കുന്നത് നോക്കി നിൽക്കുന്ന പോലീസ്. | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


19/28
ഹർത്താലിൽ കുടുങ്ങി... തിരുവനന്തപുരം നഗരത്തിൽ ഹർത്താൽ അനുകൂലികൾ നടത്തിയ പ്രതിഷേധത്തിനെ തുടർന്ന് ബസ്സ് കാത്തുനിൽക്കുന്നവർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


20/28
തിരുവനന്തപുരം നഗരത്തിൽ ഹർത്താൽ അനുകൂലികൾ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


21/28
വൈദ്യുതി ബോർഡിനെ റെഗുലേറ്ററി കമ്മീഷൻ സാമ്പത്തികമായി തകർക്കുന്നുവെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് റെഗുലേറ്ററി കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


22/28
കൊച്ചിയിൽ ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് & റിട്ടയറീസ് കോൺഫെഡറേഷൻ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


23/28
മണ്ണെണ്ണ വില വർദ്ധനവിനെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


24/28
നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബികെഎംയു, എഐഡിആർഎം, ആദിവാസി മഹാസഭ എന്നിവ ചേർന്നു കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


25/28
‘ജനാധിപത്യം, ഫെഡറലിസം, നിയമനിർമാണ സഭകളിലെ വനിതാ സംവരണം’ എന്ന വിഷയത്തിൽ എഫ്എസ്ഇടിഒ കണ്ണൂരിൽ സംഘടിപ്പിച്ച വനിതാ കൂട്ടായ്മ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


26/28
കോഴിക്കോട് സിറ്റിയിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്ദോഗസ്ഥരുടെ യാത്രയയപ്പ് ചടങ്ങ് പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


27/28
ചാമ്പിക്കോ...... കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഫുട്ബോൾ പോസ്റ്റിനു മുകളിൽ നിലയുറപ്പിച്ച പരുന്തിൻ കൂട്ടം - മൈതാനത്തിലെ പുല്ലിൽ തണുപ്പുതേടി ചിറകുവിരിച്ചിരിക്കാനാണ് പരുന്തുകളെത്തുന്നത് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


28/28
നാറ്റ്ഡെമിയും മാതൃഭൂമിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇനി പ്ലസ് 3' ഗ്രാൻഡ് ഇവന്റിന്റെ ലോഗോ പ്രകാശനം നാറ്റ്ഡെമി ചെയർമാൻ അഡ്വ. ഷിയാഫ്, മാനേജിങ് ഡയറക്ടർ സ്വാദിഖ് ഫൈസി എന്നിവർ, മാതൃഭൂമി സീനിയർ റീജണൽ മാനേജർ സി.സുരേഷ് കുമാറിനു നൽകി നിർവഹിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
Content Highlights: day in pictures, kerala politics
Published: 28 Apr 2026, 09:03 am IST

Most Commented