

1/36
തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്റെ നാലാം ദിനത്തിൽ തളാപ്പ് ഉത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പത്തിയൊന്ന് കലാകാരന്മാർ അണിനിരന്ന മേളത്തിന്റെ അകമ്പടിയോടെ നടന്ന ശീവേലി എഴുന്നള്ളത്ത് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


2/36
സ്നേഹാക്ഷരങ്ങൾ ...... എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ സുഹൃത്തിൻ്റെ ഷർട്ടിൽ ഹൃദയത്തിൽ നിന്നും സ്നേഹത്തിൻ്റെ വരികൾ കുറിക്കുകയാണ് - നീണ്ടകാലം ഒന്നിച്ചു പഠിച്ച് , ഇണങ്ങിയും പിണങ്ങിയും പരിഭവിച്ചും അർമാദിച്ചും ഓർമ്മകളുടെ പൂക്കാലമാക്കിയ ആ കാലത്തിനു വിട പറയുകയാണ് - കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്| ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


3/36
പിരിയുവാൻ വയ്യ നിൻ ...... എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ വിട പറയുന്ന നിമിഷം - നീണ്ടകാലം ഒന്നിച്ചു പഠിച്ച്, ഇണങ്ങിയും പിണങ്ങിയും പരിഭവിച്ചും അർമാദിച്ചും ഓർമ്മകളുടെ പൂക്കാലമാക്കിയ ആ കാലത്തിനു വിട പറയുകയാണ് - കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


4/36
പാലക്കാട് പുത്തൂർ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രത്തിലെ കൂത്തഭിഷേകത്തോടനുബന്ധിച്ച് മേഘ ഹരിനാരായണനും സംഘവും നടത്തിയ സംഗീത കച്ചേരി | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി


5/36
കൊട്ടാരക്കര നിയോജകമണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്യാനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


6/36
കൊട്ടാരക്കര എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


7/36
കല്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ അന്യോന്യം നിറങ്ങൾ വാരിയെറിയുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി


8/36
ത്രിതല പഞ്ചായത്തുകൾക്ക് അവസാനഗഡു ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ തദ്ദേശ സ്വയം ഭരണ ജനപ്രതിനിധികളുടെ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി


9/36
സിവിൽ സർവീസ് പരീഷയിൽ 202-ാം റാങ്ക് നേടിയ എസ്.കെ.എം.ജെ ഹയർസെക്കന്ററി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ഹൃദ്യ എസ് ബിജുവിന് കളക്ടർ ഡി.ആർ.മേഘശ്രീ ഉപഹാരം നൽകുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി


10/36
ആവേശ വഴിയിൽ ... പുതുപ്പള്ളി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പാമ്പാടി കവലയിൽ ചേർന്ന യോഗത്തിനു ശേഷം അദ്ദേഹത്തിനൊപ്പം സൈക്കിൾ ചവിട്ടുന്ന ലോകസഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ കൈയിൽ തൊടുന്നവർ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


11/36
എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിവസം വഴുതക്കാട് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ പരീക്ഷ കഴിഞ്ഞ് പുറത്തുവന്ന വിദ്യാർത്ഥികൾ പരസ്പരം സ്നേഹം പങ്കിടുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


12/36
വീട്ടിലോട്ട്... നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന ഹോം വോട്ടിങിന് മങ്കട മണ്ഡലത്തിലെ വോട്ടർ എൻ.കെ. ആയിഷ തസ്‌നീമിന്റെ വിരലിൽ മഷി പുരട്ടുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


13/36
എങ്ങനെ പിരിയും... എസ്.എസ്.എൽ.സി. അവസാന പരീക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ മലപ്പുറം ഗേൾസ് ഹയർസക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ യാത്ര പറയുന്നതിനിടെ വിതുമ്പുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


14/36
എങ്ങനെ പിരിയും ചങ്കോളേ... എസ്.എസ്.എൽ.സി. അവസാന പരീക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ മലപ്പുറം ഗേൾസ് ഹയർസക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ പരസ്പരം ആശ്ലേഷിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


15/36
എന്റെ ടീച്ചറേ... എസ്.എസ്.എൽ.സി. അവസാന പരീക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ മലപ്പുറം ഗേൾസ് ഹയർസക്കൻഡറി സ്‌കൂളിലെ വിദ്യാർഥി ഫാത്തിമ ഫിദ അധ്യാപിക രജനിയുമായി സ്‌നേഹം പങ്കിടുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


16/36
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലപ്പുറം മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി അശ്വതി ഗുപ്ത കുമാർ മാണൂർ ശിവക്ഷേത്രത്തിലെത്തി വോട്ടർമാരെ കണ്ടപ്പോൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


17/36
പ്രായം ചെന്നവർക്കും ഭിന്നശേഷിക്കാർക്കുമായി വീട്ടിൽ വോട്ടിങ് സൗകര്യത്തെ ഏർപെടുത്തിയതിന്റെ ഭാഗമായി കണ്ണൂർ കക്കാട് വീട്ടിൽ വോട്ടു രേഖപെടുത്തിയ എം.സി. സൗമിനി | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


18/36
പത്താം തരം അവസാന പരീക്ഷയും എഴുതി പുറത്തേക്കിറങ്ങിയ കുട്ടികളുടെ ആഹ്ലാദം. കണ്ണൂർ ജി വി എച്ച് എസ് സിൽ നിന്നുമുള്ള ആഹ്ലാദ കാഴ്ച | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


19/36
എസ്.എസ്.എൽ.സി. അവസാന പരീക്ഷ കഴിഞ്ഞ് തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിലെ വിദ്യാർഥികൾ പ്രധാന അധ്യാപിക കെ പി ബിന്ദുവുമായി സ്നേഹം പങ്കിടുന്നു | ഫോട്ടോ: പ്രജ്വൽ സുരേഷ് / മാതൃഭൂമി


20/36
ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ സെൻസസ്-2027 നെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായൺ സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


21/36
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, കിരൺ റിജിജു, ഡോ. സുകാന്ത മജുംദാർ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് (എംപി), ബിജെപി ദേശീയ മാധ്യമ മേധാവി അനിൽ ബലൂണി (എംപി), ഓം പഥക് എന്നിവരടങ്ങുന്ന ബിജെപി പ്രതിനിധി സംഘം ഇലക്ഷൻ കമ്മീഷനെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


22/36
എ. വിജയരാഘവൻ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളെ കാണുന്നു. ജില്ലാ സെക്രട്ടറി ആർ. നാസർ സമീപം | ഫോട്ടോ: പ്രണവ് / മാതൃഭൂമി


23/36
ആറാട്ടുപുഴ തറയ്ക്കൽപൂരത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


24/36
ഇടപ്പള്ളിക്കോട്ടയിൽ നടന്ന ചവറ നിയോജകമണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർഥി സുജിത് വിജയൻപിള്ളയോട് കുശലം പറയുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


25/36
ഇടപ്പള്ളിക്കോട്ടയിൽ നടന്ന ചവറ നിയോജകമണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


26/36
ഇടപ്പള്ളിക്കോട്ടയിൽ നടന്ന ചവറ നിയോജകമണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്യാനായി സ്ഥാനാർഥി സുജിത് വിജയൻപിള്ളക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്കെത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


27/36
ഇന്ത്യയും ഹോങ്കോങ്ങും തമ്മിലുള്ള എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ താരങ്ങൾ കൊച്ചി ജെ.എൻ.എൽ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി


28/36
ഓർത്തിരിക്കാൻ ഈ അടയാളങ്ങൾ... എസ്.എസ്.എൽ.സി. അവസാന പരീക്ഷ കഴിഞ്ഞ് പിരിയുംമുൻപ് സഹപാഠികളുടെ യൂണിഫോമിൽ ഓട്ടോഗ്രാഫുകൾ കുറിക്കുന്ന വിദ്യാർത്ഥിനികൾ. കൊല്ലം ഗവ. ഗേൾസ് ഹൈസ്‌കൂളിൽനിന്നുള്ള ദൃശ്യം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


29/36
എസ്.എസ്.എൽ.സി. അവസാന പരീക്ഷ കഴിഞ്ഞ് കൊല്ലം ഗവ. ഗേൾസ് ഹൈസ്‌കൂളിൽനിന്ന് പുറത്തേക്കിറങ്ങുന്ന വിദ്യാർത്ഥിനികൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


30/36
ഇടതുമുന്നണിസ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊല്ലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ബീച്ച് ഹോട്ടലിൽ പത്രസമ്മേളനത്തിനെത്തുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


31/36
പിരിയില്ലൊരുനാളും.... എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന പരീക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികൾ വിടപറയും മുൻപേ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നു. കോട്ടയം ബേക്കർ സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


32/36
യേശുക്രിസ്തു ജറുസലേമിലേക്ക് കഴുതപ്പുറത്ത് കയറി പ്രവേശിച്ചതിന്റെ സ്മരണപുതുക്കിയ ഓശാന ഞായറിനോടനുബന്ധിച്ച് കണ്ണൂർ ശ്രീപുരം സെയ്‌ന്റ് മേരീസ് ദേവാലയത്തിൽനടന്ന കുരുത്തോല പ്രദക്ഷിണത്തിൽനിന്ന്. ദേവാലയങ്ങളിൽ കുരുത്തോല വെെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന തുടങ്ങിയവ നടന്നു | ഫോട്ടോ: വിഷ്ണുപ്രസാദ്


33/36
കെ.പി.സി.സി. മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു. കർണാടകമന്ത്രി എൻ.എസ് ബോസ് രാജു, കണ്ണൂർ നിയമസഭാ മണ്ഡലെിലെ യുഡിഎഫ് സ്ഥാനാർഥി ടി.ഒ.മോഹനൻ എന്നിവർ സമീപം. ഫോട്ടോ: സി.സുനിൽകുമാർ


34/36
പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് അനുഭവിക്കുന്ന ഇന്ധനക്ഷാമത്തിന് പരിഹാരം കാണാനായി താത്കാലികമായി അടച്ച ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ഒരു പെട്രോൾ പമ്പിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: ഡേവിഡ് ഗ്രേ | എ.പി


35/36
കൊടുംചൂടിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ഒരു തണ്ണിമത്തൻ തൊണ്ടിൽ നിന്ന് ദാഹമകറ്റാൻ ശ്രമിക്കുന്ന കാക്ക. സൂറത്തിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: ANI


36/36
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾ ആശ്വാസത്തോടെ. കണ്ണൂർ ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച. ഫോട്ടോ: രൂപേഷ് കുറുന്താഴ
Content Highlights: day in pics, kerala politics
Published: 30 Mar 2026, 10:46 am IST

Most Commented