

1/20
കണ്ണൂർ ചിന്മയ ബാലഭവനിൽ നടന്ന സ്വാമി ചിന്മയനന്ദന്റെ നൂറ്റിപ്പത്താം ജയന്തി ആഘോഷവും, നാല്പത്തിയാറാം ചിന്മയ കലാമന്ദിർ വാർഷികവും കെ. വീരരാഘവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രീത ആനന്ദ്, മഹേഷ് ചന്ദ്ര ബാലിഗ, കെ.കെ. രാജൻ, പ്രൊഫ. സി.പി ശ്രീനാഥ്, വിനീഷ് രാജഗോപാൽ എന്നിവർ സമീപം. ഫോട്ടോ: വിഷ്ണു / മാതൃഭൂമി


2/20
ബംഗാളിൽ ബി.ജെ.പി.സർക്കാർ അധികാരമേൽക്കുന്നതിൽ ബി.ജെ.പി. പ്രവർത്തകരുടെ ആഹ്ലദം കണ്ണൂരിൽ. പായസം വിതരണം ചെയ്യുന്നത് സി.കെ. പത്മനാഭൻ. ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


3/20
സോയ ചാരിറ്റബിൾ ട്രൂസ്റ്റിന്റെ നേതൃത്വത്തിൽ കണ്ണൂർ മുഴത്തടം യു.പി. സ്കൂളിന് വേണ്ടി നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ശേഷം സിക്കിം ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും, ട്രസ്റ്റ് അധ്യക്ഷൻ ഷമാ മുഹമ്മദും കുട്ടികളോടൊപ്പം. ഫോട്ടോ: വിഷ്ണു / മാതൃഭൂമി


4/20
കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ശതാപ്തി മന്ദിരത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ വിചാരസത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന പ്രബോധ തീർത്ഥ സ്വാമികൾ ശിവഗിരി മഠം. ഫോട്ടോ: വിഷ്ണു / മാതൃഭൂമി


5/20
ചെറുകിട വ്യവസായ അസോസിയേഷൻ കണ്ണൂരിൽ നടത്തിയ വ്യവസായ പ്രദർശനത്തിന്റെ ഭാഗമായി വിദ്യാത്ഥികളുമായുള്ള മുഖാമുഖം വ്യവസായ പ്രിൻസിപ്പൽ സെക്രട്ടരി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


6/20
കണ്ണൂർ പ്രസ് ക്ലബ്ബിന്റെ തുളസീ ഭാസ്കരൻ സ്മാരക സംസ്ഥാന ജേർണലിസ്റ്റ് വോളിയുടെ മുദ്ര അഡ്വ. ടി.ഒ. മോഹനൻ ഡോ. എം.കെ. ശ്രീഹരിക്ക് നൽകി പ്രകാശനം ചെയ്യുന്നു. ഫോട്ടോ: വിഷ്ണു / മാതൃഭൂമി


7/20
സെക്രട്ടറിയേറ്റന് മുമ്പിലെ ഫ്ളക്സ് നീക്കം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


8/20
തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തളി മഹാ കുംഭാഭിഷേക മഹായജ്ഞത്തിന്റെ ഭാഗമായി നടന്ന ദേവന്മാരുടെ പട്ടണ പ്രവേശം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


9/20
ശൃംഗേരി മഠാധിപതി സ്വാമി വിധുശേഖര ഭാരതി തളി മഹാക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയപ്പോൾ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


10/20
കൊല്ലം ജില്ലയിലെ മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന ആറാട്ട് എഴുന്നള്ളത്ത്. ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി


11/20
സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥാപിച്ച വി.ഡി സതീശന്റെ ഫ്ളക്സ് ബോർഡിൽ "കൂലിയ്ക്ക് ഇറക്കിയ ആളിനെ കണ്ട് ഞങ്ങൾ പേടിച്ചു പോയി എന്ന് പറഞ്ഞേക്ക് " എന്ന പോസ്റ്റർ ഒട്ടിച്ചിരിക്കുന്നു, കഴിഞ്ഞ ദിവസം സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കെ.സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡുകൾ വലിച്ചു കീറിയിരുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


12/20
സെക്രട്ടേറിയറ്റിന് മുന്നിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മാപ്പില്ല എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കെ.സി വേണുഗോപാലിനൊപ്പം ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡുകൾ വലിച്ചു കീറിയതും കാണാം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


13/20
സംവിധായകൻ എം.കൃഷ്ണൻ നായരുടെ സ്മരണയ്ക്കായി വയലാർ രാമവർമ്മ സാംസ്ക്കാരിക വേദി ഏർപ്പെടുത്തിയ കൃഷ്ണാഞ്ജലി പുരസ്ക്കാരം നടൻ മധുവിന് കൃഷ്ണൻ നായരുടെ മകനും കവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ.ജയകുമാർ സമ്മാനിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


14/20
എങ്ങനെ ചിരിക്കാതിരിക്കും... കോട്ടയത്ത് കേരള കോൺഗ്രസ് എം പാർട്ടി ഓഫീസിൽ നടന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്ന പാർട്ടി ചെയർമാൻ ജോസ് കെ. മാണിയോട് കോൺഗ്രസ്സിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് വിഷയത്തെ പറ്റി സൂചിപ്പിച്ചപ്പോൾ ചിരിക്കുന്ന ജോസ് കെ.മാണി. റോഷി അഗസ്റ്റിൻ, ജോബ് മൈക്കിൾ, ജോണി നെല്ലൂർ തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


15/20
കോട്ടയം മെഡിക്കൽ കോളേജിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടങ്ങൾ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


16/20
നേതാക്കളുടെ അറിയിപ്പിനെ തുടർന്ന് കെ.പി.സി.സി യുടെ പുറത്ത് സ്ഥാപിച്ചിരുന്ന നേതാക്കളുടെ ചിത്രങ്ങൾ പതിച്ച ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ നീക്കം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


17/20
പ്രഖ്യാപനം കാത്ത്... ഡൽഹിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതറിയാൻ കെ.പി.സി.സി. യിൽ കാത്തിരിക്കുന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


18/20
മലബാർ ഓപ്പൺ 2026 അഖിലേന്ത്യ ഓപ്പൺ പിക്കിൽബോൾ ടൂർണമെന്റിൽ വുമൺ ഓപ്പൺ സിംഗിൾസ് വിഭാഗത്തിൽ വിജയിയായ എ.സി. കൃഷ്ണ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


19/20
നേതാക്കളുടെ അറിയിപ്പിനെ തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ വി. ഡി സതീശന്റെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡ് പ്രവർത്തകർ നീക്കം ചെയ്യുന്നു | ഫോട്ടോ: എം.പി.ഉണ്ണികൃഷ്ണൻ / മാതൃഭൂമി


20/20
നേതാക്കളുടെ അറിയിപ്പിനെ തുടർന്ന് ഏജീസ് ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഉമ്മൻ ചാണ്ടി , കെ.സി വേണുഗോപാൽ എന്നിവരുടെ ചിത്രങ്ങൾ പതിച്ച ഫ്ലക്സ് ബോർഡുകൾ പ്രവർത്തകർ നീക്കം ചെയ്യുന്നു. | ഫോട്ടോ: എം.പി.ഉണ്ണികൃഷ്ണൻ / മാതൃഭൂമി
Content Highlights: News In Pics, News In pics 9/05/2026
Published: 09 May 2026, 09:29 am IST

Most Commented