

1/30
എൽ.ഡി.എഫ്. ഇരവിപുരം മണ്ഡലം തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി സ്ഥാനാർഥികളായ എം. നൗഷാദിനോടും (ഇരവിപുരം) ജയമോഹനോടും (കൊല്ലം) സൗഹൃദസംഭാഷണം നടത്തുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


2/30
എൽ. ഡി. എഫ്. ഇരവിപുരം മണ്ഡലം തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി എം. ജനറൽ സെക്രട്ടറി എം. എ. ബേബി കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ എം. നൗഷാദിനും ജയമോഹനുമൊപ്പം കൈകളുയർത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


3/30
പാലാ നിയമസഭാമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ പ്രചരണ പരിപാടിക്ക് രാമപുരത്ത് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നു | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി


4/30
പാലാ നിയമസഭാമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ഷോൺ ജോർജിന്റെ പ്രചരണത്തിന് എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി നടത്തിയ റോഡ് ഷോ | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി


5/30
എറണാകുളം മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി പി.ആർ. ശിവശങ്കറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ചേരാനല്ലൂരിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രവർത്തകർക്കൊപ്പം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി


6/30
അമ്പലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരനു വോട്ടുതേടി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നടത്തിയ റോഡ് ഷോ | ഫോട്ടോ: സി. ബിജു / മാതൃഭൂമി


7/30
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി അജാനൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


8/30
തൃക്കരിപ്പൂരിൽ നടന്ന എൽ.ഡി.എഫ് പൊതുയോഗവും എ.ബി ഇബ്രാഹിം മാസ്റ്റർ അനുസ്മരണവും ആർ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വിഷ്‌ണുപ്രസാദ് / മാതൃഭൂമി


9/30
വട്ടിയൂർക്കാവ് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റ റോഡ്ഷോ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


10/30
സർക്കാരിൻ്റെ പ്രോഗ്രസ് കാർഡ് സി. പി. ഐ. നേതാവ് സി.എൻ. ചന്ദ്രന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


11/30
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഉത്തർപ്രദേശ് നമ്പർ പ്ലേറ്റുകളുള്ള ടാറ്റ സിയറയിൽ (UP-26 AZ 8090) മുഖംമൂടി ധരിച്ച ഒരാൾ ഡൽഹി നിയമസഭയുടെ രണ്ടാം നമ്പർ ഗേറ്റ് തകർത്ത് അകത്തുകടന്ന് ഒരു പൂച്ചെണ്ട് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പോലീസും സിആർപിഎഫും നിലവിൽ വാഹനത്തിനായി തിരച്ചിൽ പുരോഗമിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


12/30
മാളയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


13/30
യു.ഡി എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുന്ദംകുളത്തെ പ്രചരണ യോഗത്തിൽ എത്തിയ രാഹുൽ ഗാന്ധി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി


14/30
തിരഞ്ഞെടുപ്പ് പ്രചാരണാർഥം ആലപ്പുഴ ഹരിപ്പാട് റോഡ് ഷോയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നു. എൻ.ഡി.എ. സ്ഥാനാർഥി സന്ദീപ് വാചസ്പതി ഒപ്പം | ഫോട്ടോ: സി. ബിജു / മാതൃഭൂമി


15/30
തിരഞ്ഞെടുപ്പ് പ്രചാരണാർഥം ആലപ്പുഴ ഹരിപ്പാട് റോഡ് ഷോയ്ക്ക് ശേഷം മടങ്ങുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്നു. എൻ.ഡി.എ. സ്ഥാനാർഥി സന്ദീപ് വാചസ്പതി ഒപ്പം | ഫോട്ടോ: സി. ബിജു / മാതൃഭൂമി


16/30
തിരഞ്ഞെടുപ്പ് പ്രചാരണാർഥം ആലപ്പുഴ ഹരിപ്പാട് നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോയിൽ നിന്ന് | ഫോട്ടോ: പ്രണവ് / മാതൃഭൂമി


17/30
തൊടുപുഴ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരാണാർഥം മുട്ടത്ത് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യു.ഡി.എഫ്. സ്ഥാനാർഥി അപു ജോൺ ജോസഫിന്റെ കൈപിടിച്ച് ഉയർത്തി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്, ജില്ല സെക്രട്ടറി എം.ജെ.ജേക്കബ് എന്നിവർ സമീപം | ഫോട്ടോ: ശ്രീജിത്ത് പി രാജ് / മാതൃഭൂമി


18/30
ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ സ്വയം വാദിക്കാൻ ഭാര്യ സുനിതയ്ക്കൊപ്പം എത്തിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


19/30
ബിജെപിയുടെ 47-ാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ച ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ പാർട്ടി പതാക ഉയർത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


20/30
ബാലഗോകുലം സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "ബാലഗോകുലം ബാലനേതൃ ശിബിരം" കൊച്ചിയിൽ ആർ എസ് എസ് സർസംഘ ചാലക് ഡോ.മോഹൻ ഭഗവത് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


21/30
തിരഞ്ഞെടുപ്പ് സുരക്ഷയ്‌ക്കായി എത്തിയ സായുധ സേനയും പോലീസും ചേർന്ന് കണ്ണൂർ നഗരത്തിൽ നടത്തിയ റൂട്ട് മാർച്ച് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


22/30
ആഘോഷപ്പരപ്പിൽ...വേനലവധിക്കാലം തുടങ്ങിയതോടെ അഷ്ടമുടിക്കായലിൽ ജലവിനോദം ആസ്വാദിക്കാനെത്തുന്ന കുടുംബങ്ങളുടെ എണ്ണം ദിനംപ്രതി ഏറി വരികയാണ്. സജീവമായ ആശ്രാമം അഡ്വഞ്ചർ പാർക്കിലെ സ്പീഡ് ബോട്ട് സവാരി ആസ്വദിക്കുന്ന കുടുംബം. ബോട്ടോടുമ്പോൾ ഓളപ്പരപ്പിൽ ചെറുമീനുകളെ റാഞ്ചാനെത്തുന്ന നീർപക്ഷികളും വേറിട്ട സഞ്ചാരികൾക്ക് അനുഭവമാണ്. | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി


23/30
മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എ.കെ.എം.അഷ്‌റഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോർക്കാടി മജിർപ്പള്ളയിൽ നടന്ന പൊതുയോഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സ്വീകരിക്കുന്ന കോൺഗ്രസ് പ്രവർത്തകർ. ഫോട്ടോ: വിഷ്ണു


24/30
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൊല്ലം സിറ്റി പോലീസും കേന്ദ്ര സായുധസേനയും സംയുക്തമായി നടത്തിയ റൂട്ട് മാര്‍ച്ചിന് ശേഷം ഉദ്യോഗസ്ഥരോട് നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന സിറ്റിപോലീസ് കമ്മീഷണര്‍ എം. ഹേമലത. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ


25/30
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി കണ്ണൂർ ഇരിട്ടിയിൽ സംസാരിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ


26/30
കണ്ണൂർ ഇരിട്ടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിയെ കാണാൻ കാത്തുനിൽക്കുന്ന നാലുവയസ്സുകാരി മറിയം. ഫോട്ടോ: സി. സുനിൽകുമാർ


27/30
ആലപ്പുഴ ഹരിപ്പാട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോയ്ക്ക് എന്നിവർ. ഫോട്ടോ: സി. ബിജു


28/30
കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, കുന്നത്തൂര്‍, ചടയമംഗലം നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊട്ടാരക്കരയിലെത്തിയ എ.ഐ.സി.സി. ദേശീയ പ്രസിഡന്റും രാജ്യാസഭ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, സ്ഥാനാര്‍ഥികളായ അയിഷാ പോറ്റി, നൗഷാദ് യൂനുസ്, ജ്യോതികുമാര്‍ ചാമക്കാല, എം.എം. നസീര്‍, ഉല്ലാസ് കോവൂര്‍ എന്നിവരോടൊപ്പം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി


29/30
ധർമ്മടം മണ്ഡലം എൽ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ മൂന്നു പെരിയയിൽ എത്തിയപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


30/30
കേരളം പ്രതിഫലിക്കുമോ ... ധർമ്മടം മണ്ഡലം എൽ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോയുടെ ആദ്യ പര്യടനം കഴിഞ്ഞു കാറിലേക്ക് നീങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
Content Highlights: News in Pics 6.4.2026
Published: 06 Apr 2026, 07:47 am IST

Most Commented