

1/29
കോഴിക്കോട് പുത്തൂർ ദുർഗ്ഗാദേവീ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പള്ളിവേട്ട എഴുന്നള്ളിപ്പ്. ഫോട്ടോ: കെ.കെ. സന്തോഷ്


2/29
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹൂൽ ഗാന്ധി കണ്ണൂരിലെ പ്രചാരണയോഗത്തിൽ സംസാരിക്കുന്നു. ഫോട്ടോ: സി. സുനിൽകുമാർ


3/29
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹൂൽ ഗാന്ധി കണ്ണൂരിലെ പ്രചാരണയോഗത്തിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം. ഫോട്ടോ: സി. സുനിൽകുമാർ


4/29
പ്രശസ്ത ടെന്നിസ് താരം ലിയാണ്ടർ പേസ് ഔദ്യോഗികമായി ബി.ജെ.പി.യിൽ ചേർന്നപ്പോൾ. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റെജുവിന്റെ സാന്നിധ്യത്തിലാണ് പേസ് ബിജെപിയിൽ ചേർന്നത്. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ


5/29
മാവേലിക്കര മണ്ഡലം NDA നടത്തിയ മഹിളാ സംഗമം ചലച്ചിത്ര നടി ലക്ഷമി പ്രിയ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി. ബിജു


6/29
കൊല്ലം കരിക്കോട് പബ്ലിക് ലൈബ്രറിക്ക് സമീപത്തെ ഷിഹാബിന്റെ ചായക്കടയിലെ രാഷ്ട്രീയ ചര്‍ച്ച. ഫോട്ടോ: സുധീർ മോഹൻ


7/29
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ട്രാൻസ് വിഷയസമിതി കണ്ണൂരിൽ നടത്തിയ ട്രാൻസ് ജെൻ്റർ ദിനാചരണം ഡോ: എ.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു


8/29
കരുനാഗപ്പള്ളിയിലെ എൻ.ഡി.എ.സ്ഥാനാർഥി വി.എസ്.ജിതിൻദേവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഓച്ചിറയിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി.ദേശീയ അധ്യക്ഷൻ നിതിൻ നബീൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സ്ഥാനാർഥി വി.എസ്.ജിതിൻദേവ്, പാർട്ടി വെസ്റ്റ് ജില്ലാ സെക്രട്ടറി എസ്.പ്രശാന്ത്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് എന്നിവർ സമീപം. ഫോട്ടോ: സി. ആർ.ഗിരീഷ് കുമാർ


9/29
സി. പി. ഐ. രാജ്യസഭാ നേതാവ് പി സന്തോഷ് കുമാർ എം.പി. കണ്ണൂർ പ്രസ്സ് ക്ലബ്ബിൻ്റെ തിരഞ്ഞെടുപ്പ് സംവാദത്തിൽ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


10/29
കരുനാഗപ്പള്ളിയിലെ എൻ.ഡി.എ.സ്ഥാനാർഥി വി.എസ്.ജിതിൻദേവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഓച്ചിറയിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി.ദേശീയ അധ്യക്ഷൻ നിതിൻ നബീൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സ്ഥാനാർഥി വി.എസ്.ജിതിൻദേവ്, പാർട്ടി വെസ്റ്റ് ജില്ലാ സെക്രട്ടറി എസ്.പ്രശാന്ത്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് എന്നിവർ സമീപം | ഫോട്ടോ: സി. ആർ.ഗിരീഷ് കുമാർ / മാതൃഭൂമി


11/29
വേതന വർധനവ് ആവശ്യപ്പെട്ട് പണിമുടക്കുന്ന നഴ്‌സുമാർ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിൽ മുദ്രാവാക്യം വിളിക്കുന്നു | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി


12/29
ഇന്ത്യയും ഹോങ്കോങ്ങും തമ്മിലുള്ള എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ, ഹോങ്കോങ്ങിന് എതിരെ ഗോൾ നേടിയ ആകാശ് മിശ്രയുടെ ആഹ്ലാദ പ്രകടനം | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി


13/29
ബി.ജെ.പി. സംഘടിപ്പിച്ച പൗരപ്രമുഖരുടെയും പാർട്ടി ഭാരവാഹികളുടെയും സ്‌നേഹ സംഗമത്തിനെത്തിയ ദേശീയ അദ്ധ്യക്ഷൻ നിധിൻ നബിനെ ഹാരമണിയിച്ച് സ്വീകരിക്കുന്നു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത്, കൊല്ലത്തെ എൻ.ഡി.എ.സ്ഥാനാർഥി ഡോ. എൻ. പ്രതാപ് കുമാർ എന്നിവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


14/29
ബി.ജെ.പി. സംഘടിപ്പിച്ച പൗരപ്രമുഖരുടെയും പാർട്ടി ഭാരവാഹികളുടെയും സ്‌നേഹ സംഗമത്തിനെത്തിയ ദേശീയ അദ്ധ്യക്ഷൻ നിധിൻ നബിന് നൽകിയ സ്വീകരണം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


15/29
ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ നടന്ന ദേവസംഗമം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


16/29
കോഴിക്കോട് കെ.പി. കേശവമേനോൻ റോഡിൽ മാതൃഭൂമിയുടെ എതിർ വശത്തുള്ള മൊബൈൽ ഷോപ്പ് ചൊവ്വാഴ്ച്ച പുലർച്ചെ കത്തിയമർന്ന നിലയിൽ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


17/29
ഇരുപത്തി നാലാമത് തീർത്ഥങ്കർ മഹാവീർ ജന്മ കല്യാണ ദിനത്തോടനുബന്ധിച്ച് സാധ്വിജി സെയ്യം പൂർണ ശ്രീയുടെ സാന്നിധ്യത്തിൽ എറണാകുളം ശ്വേതാംബർ മൂർത്തി പൂജക് ജെയിൻ സംഘിൽ നടന്ന സ്വീകരണ ചടങ്ങിൽ സാധ്വിജി സെയ്യം പൂർണ ശ്രീ, മൈത്രി ഷീലാജി, മന്ത്ര് ഷീലാജി, മൃദു ഷീലാജി, ശാന്തി ലാൽ, ഹേമ എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


18/29
ആലുവ വൈഎംസിഎയിൽ ആലുവ നിയോജക മണ്ഡലം വനിത അസംബ്ലി ഉദ്ഘാടനം ചെയ്യാൻ വൃന്ദ കാരാട്ട് എത്തിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി


19/29
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി പി. സുധീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ദേശിയ അധ്യക്ഷൻ നിതിൻ നബീൻ ആറ്റിങ്ങലിൽ നടത്തിയ റോഡ് ഷോ ,സ്ഥാനാർഥി പി.സുധീർ,ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് എന്നിവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി


20/29
വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തോടനുബന്ധിച്ചു നടന്ന പൂരംകുളിച്ചെഴുന്നള്ളത്ത്. | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


21/29
നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് എൻഡിഎ മാർഗരേഖ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രകാശനം ചെയ്യുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ്, ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി , തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി.രാജേഷ് എന്നിവർ സമീപം. | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


22/29
നേമം മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനാർത്ഥി വി.ശിവൻകുട്ടിയും. | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി


23/29
കോഴിക്കോട് കൊയിലാണ്ടിയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ റോഡ് ഷോയിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. സ്ഥാനാർഥി കെ.പ്രവീൺ കുമാർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


24/29
കോഴിക്കോട് പേരാമ്പ്രയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നത് വീക്ഷിക്കുന്ന ജനസാഗരം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


25/29
കോഴിക്കോട് നോർത്ത് മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി നവ്യാ ഹരിദാസിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന റോഡ് ഷോയിൽ നടി ഖുശ്ബു സുന്ദർ എത്തിയപ്പോൾ | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി


26/29
കാലിക്കറ്റ് പ്രസ്ക്ലബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുന്ന സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി


27/29
പൊന്നാനിയിൽ നടന്ന എൽ.ഡി.എഫ്.തിരഞ്ഞെടുപ്പുയോഗത്തിൽ ആർ.ജെ.ഡി. അഖിലേന്ത്യാ വർക്കിങ് പ്രസിഡന്റ് തേജസ്വി യാദവ് പ്രസംഗിക്കുന്നു. ആർ.ജെ.ഡി. സംസ്ഥാനപ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


28/29
പൊന്നാനിയിൽ നടന്ന എൽ.ഡി.എഫ്.തിരഞ്ഞെടുപ്പുയോഗത്തിൽ പങ്കെടുക്കാനെത്തിയ ആർ.ജെ.ഡി. അഖിലേന്ത്യാ വർക്കിങ് പ്രസിഡന്റ് തേജസ്വി യാദവ് എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ.എം.കെ.സക്കീറിനൊപ്പം സദസ്സിനെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


29/29
പൊന്നാനിയിൽ നടന്ന എൽ.ഡി.എഫ്.തിരഞ്ഞെടുപ്പുയോഗത്തിൽ പങ്കെടുക്കാനെത്തിയ ആർ.ജെ.ഡി. അഖിലേന്ത്യാ വർക്കിങ് പ്രസിഡന്റ് തേജസ്വി യാദവുമായി സംസാരിക്കുന്ന ആർ.ജെ.ഡി. സംസ്ഥാനപ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
Content Highlights: Kerala news in pics
Published: 31 Mar 2026, 04:01 am IST

Most Commented