

1/20
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ കൊൽക്കത്തയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രായമുള്ള സ്ത്രീ വോട്ടർമാർ. ഫോട്ടോ: PTI


2/20
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റ രണ്ടാം ഘട്ട വേട്ടെടുപ്പിൽ ഭാര്യ ഡോണയ്ക്കൊപ്പം വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തുവരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലി. ഫോട്ടോ: Debajyoti Chakraborty | ANI


3/20
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ സിപിഎം നേതാവ് ബിമൻ ബോസ്. ഫോട്ടോ: PTI


4/20
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിശേഷം മടങ്ങുന്ന ടിഎംസി എംപി സുദീപ് ബദ്ധോപാധ്യായ. ഫോട്ടോ: PTI


5/20
സി.പി.ഐ നേതാവും മുൻ എംഎൽഎയുമായ പള്ളിപ്രം ബാലന്റെ സ്മൃതിദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന. ഫോട്ടോ: സി.സുനിൽകുമാർ


6/20
റോഡ് നിയമലംഘനത്തിന്റെ പിഴയടയ്ക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ആർ.ടി.ഒ. ഓഫീസിൽ നടന്ന അദാലത്തിൽ പിഴയൊടുക്കാൻ കാത്തു നിൽക്കുന്നവർ. ഫോട്ടോ: സി.സുനിൽ കുമാർ


7/20
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്യാനെത്തിയവർ


8/20
കോഴിക്കോട് വെസ്റ്റ് ഹിൽ റെയിൽവേസ്റ്റേഷനു സമീപം ആർ.ജെ.ഡി പാർട്ടി പ്രവർത്തകരുടെ കൂട്ടായ്മയിൽ പണിത വീടിൻ്റെ താക്കോൽ നെല്ലിപ്പുനത്ത് ബാലസുബ്രഹ്മണ്യന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാർ കൈമാറുന്നു. പി.കിഷൻ ചന്ദ്, എം.കെ. ഭാസ്കരൻ, ശുഭലാൽ പാടക്കൽ, എൻ.സി മോയിൻകുട്ടി, അഡ്വ.ഇ.രവീന്ദ്രനാഥ്, അരങ്ങിൽ ഉമേഷ് തുടങ്ങിയവർ സമീപം. കഴിഞ്ഞ വർഷം ഷോർട്ട് സർക്യൂട്ട് മൂലം ബാലസുബ്രഹ്മണ്യൻ്റെ വീട് കത്തി നശിച്ചിരുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


9/20
നാടക പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് പിന്നിടുന്ന മാവൂർ വിജയനെ ആദരിച്ച ചടങ്ങിൽ നഗരത്തിൻ്റെ ഉപഹാരം മേയർ ഒ. സദാശിവൻ മാവൂർ വിജയന് സമ്മാനിക്കുന്നു. സന്തോഷ് പാലക്കട, പുരുഷൻ കടലുണ്ടി, ബാബു പറശ്ശേരി, പി.ടി.എ. റഹിം എം.എൽ എ, പി.കെ. സന്തോഷ്, വിൽസൺ സാമുവൽ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


10/20
പാർലമെൻ്റിലെ സ്ത്രീ സംവരണം 33 ശതമാനം ആക്കാൻ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബില്ലിനെ എതിർത്ത ഇന്ത്യ മുന്നണിക്കെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടന്ന പ്രതിഷേധ റാലി | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


11/20
പൂക്കുട നിവർത്തി ..... കോട്ടയം നാട്ടകം - പാറേച്ചാൽ ബൈപാസ്സിന് തുടക്കത്തിൽ പൂത്തു നിൽക്കുന്ന പൂമരം ഗുൽമോഹർ. വേനൽ കാലത്താണ് ഇവ പതിവായി പൂക്കുന്നത്. കടുത്ത ചൂടിൽ ഇത് വഴി പോകുന്ന യാത്രക്കാർക്ക് ഇവയുടെ തണലും പൂക്കളും കണ്ണിനും മനസിനും കുളിരേകുകയാണ് | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


12/20
കുട്ടന്റെ കണ്ണായി കണ്ണൻ... അപകടത്തിൽ രണ്ടു കണ്ണിന്റെയും കാഴ്ച്ച നഷ്ട്ടപെട്ട കുട്ടൻ എന്ന നായയെ പരിപാലിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ണൻ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി


13/20
ഡി.സി.സി. ജനറൽ സെക്രട്ടറി അഭിലാഷ് ആർ.നായരുടെ അനുശോചനയോഗം മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


14/20
മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവ്വീസ് ഓർഗനൈസേഷൻസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അദ്ധ്യാപക-സർവ്വീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ കെ.പി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


15/20
മലങ്കര സുറിയാനി കത്തോലിക്കാ സഭ പട്ടം സെന്റ് മേരീസ് സ്കൂൾ മൈതാനത്ത് സംഘടിപ്പിക്കുന്ന 34-ാമത് തിരുവനന്തപുരം ബൈബിൾ കൺവെൻഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്നു. ഫാ നെൽസൺ വലിയ വീട്ടിൽ, ഫാ ജോൺ വിളയിൽ,വചനപ്രഘോഷകൻ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി


16/20
ഹജ്ജിനു പോകുവാനായി കൊച്ചി വിമാനത്താവളത്തിലെ സംസ്ഥാന ഹജ്ജ് ക്യാമ്പിലെത്തിയവർ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


17/20
തൃശ്ശൂർ ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പായ കളിവീടിൽ തിരുവമ്പാടി ലക്ഷ്മി എന്ന ആനയെ കുട്ടികളെ പരിചയപ്പെടുത്താൻ എത്തിച്ചപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


18/20
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലം ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ സന്ദർശിച്ചപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


19/20
അഞ്ചുദിവസത്തെ സന്ദർശനത്തിനെത്തിയ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആഗോള പരമാധ്യക്ഷൻ മാറൻ മാർ ആവാ തൃതീയൻ കാതോലിക്ക പാത്രിയർക്കീസ് ബാവയ്ക്ക് മാത്ത മറിയം വലിയ പള്ളിയിൽ നൽകിയ സ്വീകരണത്തിനുശേഷം നടന്ന പ്രാർത്ഥന. ബിഷപ്പ് മാർ പൗലോസ് ബെഞ്ചമിൻ, മാർ ഔഗിൻ കുരിയാക്കോസ് മത്രാപ്പോലീത്ത, മാറൻ മാർ ആവാ തൃതീയൻ കാതോലിക്ക പാത്രിയർക്കീസ് ബാവ, ബിഷപ്പ് മാർ ബെന്ന്യാമിൻ ഏലിയ തുടങ്ങിയവരെ കാണാം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


20/20
ഒരു കഷ്ണം കയറിൽ... റോഡരികിൽ, പച്ചപ്പിൽ പടർന്ന് വളർന്ന് തണൽവിരിച്ച് നിന്നിരുന്ന മരമായിരുന്നു. പരസ്യചിത്രങ്ങൾക്കായി ആണിയടിച്ചുകയറ്റിയ, കയറുകൾ വരിഞ്ഞുമുറുക്കിയ ആ തടി പക്ഷേ ഇന്ന് ഉണങ്ങിവരണ്ട് അന്ത്യയാത്രയിലാണ്. പച്ചപ്പിന്റെ നേരിയ പ്രതീക്ഷപോലും ബാക്കിയില്ലെന്നപോൽ...കോട്ടയ്ക്കൽ പുത്തൂർ ബൈപാസ് റോഡിലെ ഉണങ്ങിയ മരത്തിൽ പണ്ടാരോ കെട്ടിയ കയർ കുടുങ്ങിയ നിലയിൽ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
Content Highlights: day in pics
Published: 29 Apr 2026, 02:15 pm IST

Most Commented