

1/14
കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ലയതരംഗ് - സൂര്യയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി സിനിമാതാരവും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച 'അപരാജിത' നൃത്താവിഷ്കാരത്തില്നിന്ന്. ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി


2/14
കടലുരുകും ചൂടിൽ: കൊല്ലം ബീച്ചിൽ ഫുട്ബാൾ കളിയ്ക്കാൻ കുട്ടികൾ ഒരുക്കിയ ഗോൾ പോസ്റ്റിൽ കാത്തിരിക്കുന്ന പരുന്തുകൾ. പതിവായി ഉച്ചയ്ക്ക് ചിലർ ഇവിടെ കടലിൽ തള്ളുന്ന മത്സ്യാവശിഷ്ടങ്ങൾ റാഞ്ചിയെടുക്കാനാണ് ഈ ഇരിപ്പ്. ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


3/14
കണ്ണൂരിൽ നടന്ന ഭക്തി സംവർദ്ധിനി യോഗം മെമ്പർമാരുടെ കുടുംബ സമ്മേളനം, പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വിഷ്ണു / മാതൃഭൂമി


4/14
തപസ്യ കലാസാഹിത്യ വേദി കൊല്ലം കടപ്പാക്കട വ്യാപാരഭവനിൽ നടത്തിയ കല്ലട ഷൺമുഖൻ അനുസ്മരണചടങ്ങിൽ മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടൻറ് ജി. സജിത്കുമാറിന് ഇൻസ്റ്റിട്യൂട്ട് ഓഫ് കൾച്ചറൽ മാനേജ്മെന്റ് ആന്റ് സയന്റിഫിക് സ്റ്റഡീസ് ഡയറക്ടർ ഡോ. സി. രാമചന്ദ്രൻ മാധ്യമ പുരസ്ക്കാരം സമ്മാനിക്കുന്നു. ഫോട്ടോ: സി. ആർ.ഗിരീഷ് കുമാർ


5/14
ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകിയശേഷം പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിംഗ് ഡൽഹിയിലെ പാർട്ടി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ


6/14
അന്തരിച്ച ഇന്ത്യൻ ഫോട്ടോഗ്രാഫർ രഘു റായിയുടെ അന്ത്യകർമങ്ങൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഡൽഹിയിലെ ലോധി ശ്മശാനത്തിൽ നിർവഹിക്കുന്നു. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ


7/14
അന്തരിച്ച ഇന്ത്യൻ ഫോട്ടോഗ്രാഫർ രഘു റായിയുടെ അന്ത്യകർമങ്ങൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഡൽഹിയിലെ ലോധി ശ്മശാനത്തിൽ നിർവഹിക്കുന്നു. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ


8/14
റോഡിലും വിഷം... തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെ. എസ്. ആർ.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസില്‍നിന്ന് പുറത്തേക്ക് വരുന്ന കറുത്തപുക. ബസിന് പിന്നാലെ പോയ ഇരുചക്ര വാഹനനയാത്രക്കാരും കാര്‍ യാത്രക്കാരും മുന്നിലുള്ളതൊന്നും കാണാനാകാതെ മണിക്കൂറുകളോളം വലയുകയായിരുന്നു. മലിനീകരണത്തെപ്പറ്റി നിരന്തരം ചര്‍ച്ചകള്‍ നടത്തുമ്പോഴും കൃത്യമായ പുക പരിശോധന നടത്താതെ ഇത്തരത്തില്‍ നൂറ് കണക്കിന് കെ.എസ്.ആർ.ടി.സി. ബസുകളാണ് നിരത്തുകളില്‍ യാത്ര ദുരിതമാക്കി ഓടുന്നത്. ഫോട്ടോ: സുധീർ മോഹൻ


9/14
ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന് (ഐ.എച്ച്.എം.എ) സംസ്ഥാന സമ്മേളനം കൊല്ലം ബീച്ച് ഹോട്ടലില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയുന്നു | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി


10/14
കാത്തിരിപ്പിനൊടുവിൽ... കനത്ത വേനലിൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. കാത്തിരിപ്പിനൊടുവിൽ ടാങ്കറിൽ കുടിവെള്ളം എത്തിയപ്പോൾ. അഞ്ചുതെങ്ങിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


11/14
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം ചിൽഡ്രൻസ് തിയേറ്റർ 'നാം' തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച കാബൂളിവാല നാടകത്തിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


12/14
താരേക്കാട് പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റിയിൽ അരുൺ മേനോൻ നടത്തിയ സംഗീത കച്ചേരി | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി


13/14
തൃശ്ശൂർ പൂരത്തിലെ കുടമാറ്റം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി


14/14
പതിയിരിക്കുന്ന അപകടം... കണ്ണൂർ കളക്ടറേറ്റ് അനെക്സ് വളപ്പിൽ നാട്ടുകാർക്ക് അപകട ഭീഷണിയായി കിടക്കുന്ന തെരുവ് നായ കൂട്ടങ്ങൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
Content Highlights: news in pics
Published: 26 Apr 2026, 04:56 am IST

Most Commented