

1/23
എറണാകുളം മറൈൻ ഡ്രൈവിൽ കെ.പി.എം.എസ്. സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ എന്നിവർക്കൊപ്പം. കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സമീപം. | ഫോട്ടോ: എം.വി. സിനോജ്


2/23
കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.ജെ ജോബിൻ ആലപ്പുഴ പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി


3/23
ഫെഡറൽ ബാങ്ക് പുതിയ മേഖല ഓഫീസ് കണ്ണൂർ മൂന്നാംപീടികയിൽ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


4/23
അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമിന്റെ ഓഫീസിലേക്ക് എൻ.ഡി.എ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: പ്രണവ് / മാതൃഭൂമി


5/23
പാചകവാതക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ആലപ്പുഴ പാസ്പോർട്ട് ഓഫീസ് പടിക്കൽ നടത്തിയ അടുപ്പുകൂട്ടി സമരം | ഫോട്ടോ: പ്രണവ് / മാതൃഭൂമി


6/23
കോൺഗ്രസ് ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് പടിക്കൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി


7/23
മാധ്യമ പ്രവർത്തകരുടെ തിരക്കിനിടയിലൂടെ ടി.കെ. ഗോവിന്ദൻ കണ്ണൂർ പ്രസ്സ് ക്ലബ്ബിലെത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി


8/23
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കണ്ണൂർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ റോഡ് ഷോ | ഫോട്ടോ: വിഷ്ണുപ്രസാദ് / മാതൃഭൂമി


9/23
കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ്, കണ്ണൂർ ലേബർ ബാങ്ക് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ജിതേഷ് എന്നിവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ | ഫോട്ടോ: വിഷ്ണുപ്രസാദ് / മാതൃഭൂമി


10/23
എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തിയ എൽ ഡി എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കെ എസ് ടി എ ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: വിഷ്ണുപ്രസാദ് / മാതൃഭൂമി


11/23
കെ ജി ഒ എ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


12/23
കൊല്ലം കോർപ്പറേഷൻ ഇഫ്താർ സ്നേഹസംഗമത്തിൽ പാളയം ഇമാം ഡോ.വി പി സുഹൈബ് മൗലവി ഈദ് സന്ദേശം നൽകുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


13/23
കേരള സംസ്ഥാന വ്യപാരി വ്യവസായി സമിതി കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ അടുപ്പ് കൂട്ടി സമരം സി.ഐ.ടി.യു ജില്ലാ ആക്ടിങ് സെക്രട്ടറി എ.എം.ഇഖ്ബാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


14/23
എൻ ഡി എ കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം മുകേഷ് എം എൽ എ യുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ സെക്രട്ടറി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി


15/23
പാചക വാതക ക്ഷാമം പരിഹരിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് എഫ്. എസ്. ഇ. ടി. ഒ. യുടെ നേതൃത്വത്തിൽ ജി. പി. ഒ. ഓഫീസിന് മുന്നിൽ നടത്തിയ അടുപ്പ് കൂട്ടി ധർണ ജനറൽ സെക്രട്ടറി എം. വി. ശശിധരൻ ഉദ്ഘാടനം നിർവ്വഹിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


16/23
കൊച്ചിയിൽ കേരള പുലയർ മഹാസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


17/23
എല്ലാം 'ഫയലി'ലുണ്ട്... സ്ഥാനാർഥി നിർണയത്തിനായി മലപ്പുറത്ത് നേതാക്കളുമായി നടത്തിയ മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തേയ്ക്ക് വരുന്ന മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പി.എം.എ. സലാം, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി


18/23
എറണാകുളം മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി സാബു ജോർജ് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ മോതിരവുമായി നടത്തിയ റോഡ് ഷോ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി


19/23
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നോടിയായി കെ.മുരളീധരൻ മുട്ടട പള്ളയിൽ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


20/23
വി.കെ.പ്രശാന്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുക്കത്തിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


21/23
നേമം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോ തിരുമല ജംഗ്ഷനിൽ നിന്നും ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


22/23
തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.) പുതിയതായി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ട്വന്റി20 ലോകകപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് കെസിഎയുടെ ആദരവ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു. കെ.സി.എ. പ്രസിഡന്റ് ശ്രീജിത് വി.നായർ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., കെ.സി.എ. സെക്രട്ടറി വിനോദ് എസ്.കുമാർ എന്നിവർ സമീപം. ലോകകപ്പ് വിജയത്തിനുശേഷം നാട്ടിലെത്തിയ സഞ്ജുവിന് സ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗിക സ്വീകരണച്ചടങ്ങ് ഒരുക്കുകയായിരുന്നു. 40 കോടി മുടക്കിയാണ് മംഗലപുരത്ത് അത്യാധുനിക സ്റ്റേഡിയം പണി പൂർത്തിയാക്കിയത് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി



Most Commented