

1/16
ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നു. ഫോട്ടോ: ANI


2/16
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്ന സമയത്ത് ആൾ കേരള വിജയ് ഫാൻസ് അസോസിയേഷൻ പി.എം.ജി. യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിൽ നടത്തിയ ആഘോഷവും പായസ വിതരണവും. ഫോട്ടോ: ശ്രീകേഷ് / മാതൃഭൂമി


3/16
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്ന സമയത്ത് ആൾ കേരള വിജയ് ഫാൻസ് അസോസിയേഷൻ പി.എം.ജി. യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിൽ നടത്തിയ ആഘോഷവും പായസ വിതരണവും. ഫോട്ടോ: ശ്രീകേഷ് / മാതൃഭൂമി


4/16
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്ന സമയത്ത് പാലക്കാട് നടന്ന വിജയ് ആരാധകരുടെ ആഘോഷം. ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി


5/16
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്ന സമയത്ത് പാലക്കാട് നടന്ന വിജയ് ആരാധകരുടെ ആഘോഷം. ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി / മാതൃഭൂമി


6/16
കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹയിലെ കേരള ഹൗസിൽ നിന്നും സിപിഎം പോളിറ്റ് ബ്യൂറോ മീറ്റിങ്ങിന് പോകാൻ പുറത്തേക്ക് വരുന്നു. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


7/16
ഡൽഹിയിൽ നടക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ മീറ്റിങ്ങിൽ നിന്ന്. കേരളത്തിൽ പാർട്ടി നേരിട്ട തോൽവിയാണ് മുഖ്യ ചർച്ചാവിഷയം. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


8/16
കണ്ണൂരിൽ നടന്ന ഫൈവ് എൻജിനീയറിങ്ങ് റെജിമെൻറ് കുടുംബസമ്മേളനം മുഖ്യ ഉപദേഷ്ടാവ് പി.കെ. ശശിധരൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: വിഷ്ണു / മാതൃഭൂമി


9/16
കോൺഗ്രസ് എസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ മാത്യു പുതുപ്പറമ്പിൽ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പുഷ്പാർച്ചന. ഫോട്ടോ: വിഷ്ണു / മാതൃഭൂമി


10/16
ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പുതിയ തമിഴ്നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ശ്രദ്ധേയ സാന്നിധ്യമായ ചലച്ചിത്ര താരം തൃഷ. വിജയും തൃഷയും തമ്മിലുള്ള അടുപ്പം അടുത്തയിടെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഫോട്ടോ: PTI


11/16
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ. മത്സരത്തിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനെതിരെ കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ വിക്ടർ ബെർട്ടോമിയു, സഹതാരങ്ങളുമായി ആഹ്ലാദം പങ്കിടുന്നു. ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി


12/16
ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ കൊല്ലം ജില്ലാ വാർഷിക പൊതുയോഗം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി. ജയന്തി ഉദ്ഘാടനം ചെയ്യന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


13/16
ചൂടിന് അറുതിയായി മഴപെയ്തു തുടങ്ങിയതോടെ കടലിന് മുകൾതട്ടിലേക്ക് കൂട്ടമായി എത്തിയ മത്തി വലയിലാക്കി കൊല്ലം കാക്കാത്തുരുത്തു കടപ്പുറത്ത് എത്തിയ കട്ടമരങ്ങളിൽ നിന്ന് മൽസ്യം ശേഖരിക്കുന്നവരും വാങ്ങാനെത്തിയവരും. ചാകരയ്ക്ക് സമാനമായ പ്രതിഭാസമായതോടെ ഞായറാഴ്ച വൈകീട്ട് നൂറുകണക്കിന് വള്ളങ്ങളാണ് കടലിൽപ്പോയി മത്തിക്കോളുമായി മടങ്ങിയത് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


14/16
തമിഴ്നാട് അസംബ്ലി ഇലക്ഷനിൽ വിജയിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി.ജോസഫ് വിജയ് യോടുള്ള ആദരവിന്റെ ഭാഗമായി കൊല്ലം ടി.വി.കെ യുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടന്ന ആഹ്ലാദ പ്രകടനം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി


15/16
തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ റിയൽ മലബാർ ഫുട്ബോൾ ക്ലബും ഗോകുലം കേരളയും തമ്മിൽ ഞായറാഴ്ച്ച നടന്ന മത്സരത്തിൽ നിന്ന് | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി


16/16
പ്രളയത്തിൽ കുരുങ്ങി... പ്രളയത്തിൽ അടിയോടെ എടുത്തെറിയപ്പെട്ടതാണ് ഹാജിയാർപള്ളിയെയും മങ്ങാട്ടുപുലത്തിനേയും ബന്ധിപ്പിച്ച് ഇവിടെയുണ്ടായിരുന്ന തൂക്കുപാലവും ഇവിടുത്തുകാരുടെ സഞ്ചാരസ്വാതന്ത്ര്യവും. പിന്നീട് പുതിയൊരുപാലത്തിനായുള്ള കാത്തിരിപ്പായിരുന്നു. അതിനുള്ള പണികൾ തുടങ്ങിയെങ്കിലും പക്ഷേ എങ്ങുമെത്തിയില്ല. പ്ലാസ്റ്റിക് വീപ്പകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിലാണ് അക്കരെയിലേയ്ക്കും തിരിച്ചുമുള്ള സഞ്ചാരം, കാലവർഷം തുടങ്ങും വരെ. മലപ്പുറം ഹാജിയാർപള്ളിയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
Content Highlights: News In pics 10/05/2026
Published: 10 May 2026, 02:24 pm IST

Most Commented