

1/20
കാലാവർഷമിങ്ങെത്തി. വ്യാഴാഴ്ച വൈകീട്ട് പെയ്ത മഴ.കൊല്ലം രാമൻകുളങ്ങരയിൽ നിന്നുള്ള കാഴ്ചകൾ | ഫോട്ടോ: സി.ആർ. ഗിരീഷ് കുമാർ


2/20
വ്യാഴാഴ്ച ഡൽഹി നഗരത്തിൽ മഴ പെയ്തപ്പോഴുണ്ടായ കാഴ്ച ഫോട്ടോ: വിഷ്ണു പ്രസാദ്


3/20
വ്യാഴാഴ്ച ഡൽഹി നഗരത്തിൽ മഴ പെയ്തപ്പോഴുണ്ടായ കാഴ്ച ഫോട്ടോ: വിഷ്ണു പ്രസാദ്


4/20
നടൻ ഇന്ദ്രൻസ് തൻ്റെ ആത്മ കഥ 'ഇന്ദ്രധനുസ്സ്' ടി.പത്മനാഭന് സമ്മാനിക്കുന്നു | ഫോട്ടോ: സി. സുനിൽ കുമാർ


5/20
കണ്ണൂർ മട്ടന്നൂർ റോഡിൽ വട്ടപോയിലിൽ ബസ്സിടിച്ചു നിയന്ത്രണം വിട്ട ലോറി അടുത്തുള്ള വീട്ടു മുറ്റത്തേക്ക് ഇടിച്ചു നിന്നപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ


6/20
കേരള മുൻസിപ്പൽ & കോർപ്പറേഷൻ പെൻഷനേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം മുൻമന്ത്രി ഡോ തോമസ് ഐസക് ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു സി


7/20
കൊല്ലത്ത് കമ്മീഷ്ണര്‍ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിജു സുരേഷിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ | ഫോട്ടോ: സുധീർ മോഹൻ


8/20
കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിൽ ജില്ല ഒളിംപിക് അസോസിയേഷൻ എന്നിവ സ്പോർട്സ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച ടി.പി. ദാസൻ അനുസ്മരണം ഒ.കെ. വിനീഷ് ഉറ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽ കുമാർ


9/20
വ്യാഴാഴ്ച ഡൽഹി നഗരത്തിൽ മഴ പെയ്തപ്പോഴുണ്ടായ കാഴ്ച | ഫോട്ടോ: വിഷ്ണു പ്രസാദ്


10/20
വിലവര്‍ധനവിനെതിരെ സംസ്ഥാനവ്യാപകമായി സി.പി.എം. നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലം ഹെഡ് പോസ്റ്റോഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ സെക്രട്ടറി എസ്. സുദേവന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർ മോഹൻ


11/20
വ്യാഴാഴ്ച ഡൽഹി നഗരത്തിൽ മഴ പെയ്തപ്പോഴുണ്ടായ കാഴ്ച ഫോട്ടോ: വിഷ്ണു പ്രസാദ്


12/20
ആകാശത്തെ വീട് ... കോട്ടയം നഗര ഹൃദയത്തിൽ പത്ത് വർഷമായി മുടങ്ങി കിടക്കുന്ന ആകാശപാതയുടെ നിർമ്മാണം പൂർത്തിയാക്കുന്നത് പുതിയ സർക്കാരിന്റെ വരവോടെ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. ആകാശ പാതയുടെ പൈപ്പുകൾക്കിടയിൽ കൂടൊരുക്കിയിരിക്കുന്ന പ്രാവുകളിലൊന്ന്. ഇന്ന് ലോക പരിസ്ഥിതി ദിനം | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി


13/20
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് ലീഗ് ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ 'ഹരിത ദർശന പുരസ്കാരം' ചാണ്ടി ഉമ്മൻ എം.എൽ.എ.യ്ക്ക് മന്ത്രി കെ.എം. ഷാജി നൽകുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി


14/20
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആർജെഡി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ അനുസ്മരണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.സുരേന്ദ്രൻ പിള്ള, സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ, ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ നായർ, മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, മുൻ മന്ത്രി എം.വിജയകുമാർ, ദേശീയ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ് എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി


15/20
തിരുവനന്തപുരത്ത് ജി.പി.ഒ യ്ക്ക് മുന്നിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനെതിരേ സി.പി.എം നടത്തിയ ജനകീയ പ്രക്ഷോഭം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി


16/20
പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റ് ജില്ലയിലെ വായനശാലകൾക്കു ലാപ്ടോപ്പുകളും പുസ്തകങ്ങളും നൽകുന്നതിന്റെ ഉദ്ഘാടനം കണ്ണൂരിൽ വി.ശിവദാസൻ എം പി നിർവഹിക്കുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്ന, പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരസമിതി അധ്യക്ഷൻ എ.പ്രദീപൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


17/20
ജവാഹർ ബാൽ മഞ്ച് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ മേയർ പി.ഇന്ദിരയുടെ നേതൃത്വത്തിൽ മരം നടുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


18/20
മഴ, പ്രതിഷേധം പ്രതിരോധം... സുരേഷ് ബാബുവിൻറെ പോലീസ് കസ്റ്റഡിയിലെ മരണത്തിൽ പ്രതിഷേധിച്ചു ഡി വൈ എഫ് ഐ തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിനിടെ കനത്ത മഴ പെയ്തപ്പോൾ പിന്തിരിയാത്ത സമരക്കാരും പ്രതിരോധിക്കാൻ കുടചൂടിനിൽക്കുന്ന പോലീസുകാരും | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി


19/20
ദേശീയ പാതയിൽ കണ്ണൂർ നടാലിൽ ടാറിങ്ങിനുപയോഗിക്കുന്ന ബിറ്റുമിൻ റോഡിൽ പരന്നൊഴുകിയ നിലയിൽ. നിരവധി വാഹനങ്ങൾ റോഡിൽ തെന്നി വീണു. അഗ്നി രക്ഷ സേന എത്തി കുറച്ചു ഭാഗം ഫോമുപയോഗിച്ചു കഴുകി വൃത്തിയാക്കി | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി


20/20
പ്രകൃതിക്കായി; നമുക്കായി... ഇന്ന് ലോക പരിസ്ഥിതി ദിനം. 'പ്രകൃതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്; കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി' എന്നതാണ് ഈ വർഷത്തെ യു.എൻ. പ്രമേയം. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാനുള്ള ഇടവും അവകാശവുമുണ്ട്. അക്കാരണത്താൽതന്നെ നമ്മുടെ പരിസ്ഥിതിയും ജലാശയങ്ങളും മലിനമാവാതെ കാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. പക്ഷേ മനുഷ്യരുടെ സ്വാർഥതയിൽ ചിലതെല്ലാം ആവാസവ്യവസ്ഥ നഷ്ടപ്പെട്ട് നിലനിൽപിനായി കേഴുകയാണ്. കോട്ടയ്ക്കൽ കുറ്റിപ്പുറത്തിന് സമീപം കാക്കത്തോട്ടിൽ മീൻപിടിക്കാൻ ശ്രമിക്കുന്ന നീലപൊൻമാൻകുഞ്ഞ്. അരികിലായി ആരോ മാലിന്യം നിറച്ച് ഉപേക്ഷിച്ച പ്ലാസ്റ്റിക് ചാക്കുകെട്ടും കാണാം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
Content Highlights: News in pics - 2026 June 4
Published: 04 Jun 2026, 03:17 am IST

Most Commented