ഉപ്പള: പ്രവർത്തകരിൽ ആവേശം നിറച്ച് മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി കെ.സുരേന്ദ്രന്റെ റോഡ് ഷോ. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ബായ്ക്കട്ടയിൽ നിന്നാരംഭിച്ച റോഡ് ഷോ പൈവളിഗെ നഗറിൽ അവസാനിച്ചു.

To advertise here,

നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട എം.പി. ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരത്തിന്റെ വികസനമുരടിപ്പ് അവസാനിപ്പിക്കാൻ കെ.സുരേന്ദ്രനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്റെയും നരേന്ദ്രമോദിയുടെയും ചിത്രങ്ങളും കാവിയും പച്ചയും ബലൂണുകളും ബി.ജെ.പി.യുടെ കൊടികളുമേന്തിയാണ് പ്രവർത്തകർ റാലിയിൽ പങ്കെടുത്തത്. ഭരത് ഷെട്ടി എം.എൽ.എ., ജില്ലാ പ്രസിഡന്റും കാസർകോട് മണ്ഡലം സ്ഥാനാർഥിയുമായ എം.എൽ.അശ്വനി, വിജയ് കുമാർ റായ്, സുനിൽ അനന്തപുരം, ആദർശ് മഞ്ചേശ്വരം തുടങ്ങിയവർ നേതൃത്വം നൽകി.