അഹമ്മദാബാദ്: ഗുജറാത്തിലെ സ്കൂളിൽ പൊതുവായനയ്ക്കായി പാക് മനുഷ്യാവകാശപ്രവർത്തക മലാല യൂസുഫ് സായിയുടെ പുസ്തകങ്ങൾ നൽകിയതിൽ പ്രതിഷേധം. മതവിവേചനം കാണിച്ചെന്ന പരാതിയിൽ ഡി.ഇ.ഒ. വിശദീകരണം തേടി.

To advertise here,

ശീലജിലെ ആനന്ദ് നികേതൻ സ്കൂളിലെ ബുക്ക് ക്ളബ് വായനയ്ക്കായി നൽകിയ പുസ്തകങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. സ്കൂളിൽനിന്ന് നൽകിയ ഭക്ഷണത്തിൽ ചില്ലിന്റെ കഷണം കണ്ടതിനെത്തുടർന്ന് പരാതിപ്പെടാനാണ് രക്ഷിതാക്കൾ എത്തിയത്. അന്യമതത്തിൽപ്പെട്ട പുസ്തകങ്ങൾ വായിക്കാൻ നിർബന്ധിക്കുന്നതായ പരാതി ഒരു വിഭാഗം ഇതോടൊപ്പം ഉന്നയിക്കുകയായിരുന്നു. സ്കൂളിൽ പ്രഭാതപ്രാർഥന നടത്തുന്നില്ലെന്നും ഇവർ ആരോപിച്ചു. വി.എച്ച്.പി. പ്രവർത്തകർ രക്ഷിതാക്കൾക്ക് പിന്തുണയുമായെത്തി. മലാലയുടെയും ആൻഫ്രാങ്കിന്റെയും പുസ്തകങ്ങൾ പൊതുവേ അംഗീകരിക്കപ്പെടുന്നവയെന്ന നിലയിലാണ് വായനയ്ക്കായി നിർദേശിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. യോഗയും ഭക്ഷണത്തിനുമുൻപ്‌ ശ്ളോകങ്ങൾ ചൊല്ലലുമൊക്കെ സ്കൂളിലുണ്ടെന്നും ചൂണ്ടിക്കാട്ടി.