
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിന്റെ മാർക്ക് പരിശോധനയ്ക്കും ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനുമുള്ള ഔദ്യോഗിക പോർട്ടൽ സജീവമായി. സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ജൂൺ ഒന്നിന് പ്രവർത്തനരഹിതമായിരുന്ന പോർട്ടലാണ് ഇപ്പോൾ വിദ്യാർത്ഥികൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in വഴി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
ഐഐടി കാൺപൂർ, ഐഐടി മദ്രാസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിച്ച ശേഷമാണ് പോർട്ടൽ ലൈവാക്കിയത്.
അപേക്ഷിക്കേണ്ടത് എങ്ങനെ?
ആർക്കൊക്കെ അപേക്ഷിക്കാം?: പരീക്ഷാ പേപ്പറിന്റെ ഫോട്ടോകോപ്പി ലഭിക്കുന്നതിനായി നേരത്തെ അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കൂ.
-
പരാതികൾ ബോധിപ്പിക്കേണ്ട രീതി: വെബ്‌സൈറ്റിൽ ലഭ്യമാകുന്ന ചോദ്യപേപ്പറും അതിന്റെ ഔദ്യോഗിക മാർക്കിങ് സ്കീമും വിദ്യാർത്ഥികൾ പരിശോധിക്കേണ്ടതാണ്. മാർക്കിങ് സ്കീം അനുസരിച്ച് ഉത്തരമുണ്ടായിട്ടും മാർക്ക് ലഭിച്ചില്ലെങ്കിൽ, കൃത്യമായ കാരണങ്ങൾ സഹിതം ചോദ്യം തിരിച്ച് വിദ്യാർത്ഥികൾക്ക് പരാതി സമർപ്പിക്കാം.
-
ഫീസ് ഘടന: മാർക്ക് പരിശോധനയ്ക്ക് ഓരോ ഉത്തരക്കടലാസിനും 500 രൂപ വീതവും, പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 100 രൂപ വീതവുമാണ് ഫീസ് ഈടാക്കുന്നത്.
അവസാന ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത കോപ്പി അപേക്ഷകർക്ക് ലഭ്യമാക്കിയ ശേഷവും കുറഞ്ഞത് രണ്ട് ദിവസമെങ്കിലും പോർട്ടൽ തുറന്നുപ്രവർത്തിക്കുമെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്. സമയപരിധിക്കുള്ളിൽ തന്നെ വിദ്യാർത്ഥികൾ അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
Content Highlights: The official CBSE Class 12 marks verification and re-evaluation portal is now live after resolving technical glitches under the expert supervision of IIT teams, allowing eligible students to apply online via cbse.gov.in.
Published: 02 Jun 2026, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented