
വടക്കേക്കാട് (തൃശ്ശൂര്‍): യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന് കൊലക്കേസില്‍ രണ്ടാംപ്രതി പിടിയില്‍. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയില്‍ കീഴ്പ്പാട്ട് നസറുള്ള തങ്ങളെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടിൻ്റെ (സംഭവസമയത്ത് എൻ.ഡി.എഫ്) പ്രവര്‍ത്തകനാണ്. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ എന്‍.ഐ.എ.യും ചോദ്യംചെയ്തുവരികയാണ്.
2004 ജൂണ്‍ 12-നാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായ നസറുള്ള വിചാരണ സമയത്താണ് ഒളിവില്‍ പോയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാവായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതി കൂടിയാണ് നസറുള്ള. മണികണ്ഠന് കൊലക്കേസില്‍ ഒന്നാം പ്രതിയായ ഖലീലിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.
Content Highlights: thrissur vadakkekad manikandan murder case accused pfi ndf worker arrested
Published: 09 May 2024, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented