ഈരാറ്റുപേട്ട (കോട്ടയം): പരീക്ഷയ്ക്കിടെ സംശയംചോദിച്ച വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. മർദ്ദനത്തിൽ തോളെല്ല് പൊട്ടിയ അഞ്ചാംക്ലാസുകാരൻ, കാട്ടാമലയിൽ സക്കീറിന്റെ മകൻ മിസ്ബാഹ് സക്കീർ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
കാരക്കാട് എംഎം എംയുഎം യുപി സ്‌കൂളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കിടെയാണ് സംഭവം. വിദ്യാർഥിയെ മർദിച്ച അധ്യാപകൻ സന്തോഷ് എം. ജോസിനെ സസ്‌പെന്റ് ചെയ്യാൻ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചതായി സ്‌കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്‌റഫ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീട്ടിലെത്തിയ കുട്ടി തന്റെ വലത്തേ തോളിന് കടുത്തവേദനയുണ്ടെന്ന് പറഞ്ഞു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് തോളെല്ലിന് പൊട്ടലുണ്ടെന്ന് മനസ്സിലായതെന്ന് കുട്ടിയുടെ അച്ഛൻ പഞ്ഞു. ചോദ്യക്കടലാസിലെ ഒരു സംശയം ചോദിച്ചപ്പോൾ അധ്യാപകൻ തോളിൽ ശക്തിയായി ഇടിച്ചെന്ന് കുട്ടി പറഞ്ഞെന്നും അച്ഛൻ അറിയിച്ചു.
മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ്, ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. പ്രാഥമികാന്വേഷണത്തിനുശേഷം കേസെടുക്കുമെന്ന് ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ. തോമസ് പറഞ്ഞു.
Content Highlights: Student Hospitalized with Fractured Shoulder After Alleged Teacher Assault During Exam
Published: 20 Dec 2025, 09:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented