മൈസൂരു: അന്തരിച്ച കന്നഡസൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ ആരാധകനായ യുവാവ് ആത്മഹത്യചെയ്തു. മാണ്ഡ്യ ശ്രീരംഗപട്ടണ താലൂക്കിലെ ഹൊസ അനന്ദുര്‍ ഗ്രാമത്തിലെ കിരണ്‍ (22) ആണ് പുനീതിന്റെ ചരമവാര്‍ഷികദിനമായ ശനിയാഴ്ച വീട്ടില്‍ തൂങ്ങിമരിച്ചത്.

To advertise here,

പുനീതിന്റെ കടുത്ത ആരാധകനായ കിരണ്‍ താരത്തിന്റെ എല്ലാ സിനിമയും പുറത്തിറങ്ങുന്നതിന്റെ ആദ്യദിവസം തന്നെ കാണുമായിരുന്നു. ശനിയാഴ്ച ചരമവാര്‍ഷിക പരിപാടി സംഘടിപ്പിച്ച കിരണ്‍ പുനീതിന്റെ പുതിയ സിനിമയായ 'ഗന്ദാഡ ഗുഡി'യുടെ 25 ടിക്കറ്റുകള്‍ വാങ്ങി സുഹൃത്തുക്കള്‍ക്ക് നല്‍കിയിരുന്നു. ഇതിനുപിന്നാലെ കിരണിനെ വീട്ടിലെ സ്വന്തംമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. കെ.ആര്‍.എസ്. പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)