പൂന്തുറ (തിരുവനന്തപുരം): ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ പരിശോധനയിൽ രണ്ടു കടകളിൽനിന്നായി രണ്ടുലക്ഷംരൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. രണ്ടുപേരെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. ബീമാപള്ളി സ്വദേശി മാഹീൻകണ്ണ്(42), ബീമാപള്ളി മിൽക്ക് കോളനി സ്വദേശി നസീർ(51) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഈ മാസം മൂന്നിന് ബീമാപള്ളി ഭാഗത്തെ കടകളോട് ചേർന്നുള്ള ഭൂഗർഭ അറയിൽ ഒളിപ്പിച്ചിരുന്ന 45 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. ഈ കേസിലെ പ്രതികൾ നൽകിയ സൂചനയിൽനിന്നാണ് ഇവരേയും പിടികൂടിയത്. ബെംഗളൂരുവിൽനിന്നെത്തിച്ചാണ് ഇവർ രഹസ്യമായി കച്ചവടം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ.മാരായ ശ്രീജേഷ്, നിതിൻ എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരേ പൂന്തുറ പോലീസ് കേസെടുത്തു.
Content Highlights: Operation Toofan led to the seizure of banned tobacco products worth 2 lakh rupees., Two individuals, Maheenkannu and Naseer, were arrested by Poonthura police., The accused sourced the illegal products secretly from Bengaluru.
Published: 17 Aug 2026, 10:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented