കൊച്ചി: പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കഴിയുന്ന പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഹൈക്കോടതി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 

To advertise here,

വ്യാഴാഴ്ചയാണ് മകളുടെ വിവാഹം. ഇത് കണക്കിലെടുത്ത് ബുധനാഴ്ചതന്നെ വിട്ടയക്കാന്‍ ജസ്റ്റിസ് പി. ഗോപിനാഥും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.

2021 സെപ്റ്റംബര്‍ 25 മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മരിച്ചതും കോടതി കണക്കിലെടുത്തു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. മേയ് 14-ന് ജയിലില്‍ തിരിച്ചെത്തണം. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്.