
കാസർകോട്: മദ്യപിച്ച് വാഹനമോടിച്ചതിന് സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ പിടിയിൽ. സാമൂഹികമാധ്യമങ്ങളിൽ ഹെലൻ ഓഫ് സ്പാർട്ട എന്ന് അറിയപ്പെടുന്ന എസ്.ആർ. ധന്യ ആണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പോലീസ് വാഹനം പിടികൂടിയത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരമനുസരിച്ച്; നാഷണൽ ഹൈവേ 66-ൽ റോഡിന് നടുവിൽ വാഹനം നിർത്തുകയും പോലീസ് എത്തുമ്പോഴേക്കും അമിതവേഗത്തിൽ ഓടിച്ച് പോവുകയുമായിരുന്നു. പിന്നാലെ പോലീസ് ഇവരെ പിന്തുടർന്നു. ബന്ദിയോടുള്ള ഭഗവതിനഗറിൽ വെച്ചാണ് പോലീസ് ഈ വാഹനം പിടികൂടിയത്.
വാഹനം ഓടിച്ചിരുന്ന ധന്യ മദ്യപിച്ചിട്ടുണ്ട് എന്ന് മനസിലാക്കിയ പോലീസ് പരിശോധന നടത്തി. മെഷീനിൽ 86 എന്നാണ് കാണിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. ഇതോടെ ധന്യ മദ്യപിച്ചാണ് വാഹനമോടിച്ചത് എന്ന് വ്യക്തമായി. എന്നാൽ പിന്നീട് പിഴ ഈടാക്കിയ ശേഷം പോലീസ് വാഹനം വിട്ടുനൽകുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങൾ നൽകാൻ പോലീസ് തയ്യാറായിട്ടില്ല.
Content Highlights: Social media influencer Helen of Sparta (Dhanya) apprehended by Kasaragod police. Incident occurred on National Highway 66 during early Thursday morning. Breathalyzer test confirmed alcohol presence with a reading of 86. Police pursued the vehicle after it was stopped in the middle of the road. The influencer was released after paying the required fine.
Published: 02 Jul 2026, 05:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented