മാറനല്ലൂര്‍(തിരുവനന്തപുരം): പരിശീലനത്തിനിടെ യുവതിയോട് മോശമായി പെരുമാറിയ കേസില്‍ ഡ്രൈവിങ് സ്‌കൂള്‍ പരിശീലകന്‍ അറസ്റ്റിലായി. ഊരൂട്ടമ്പലം പെരുമുള്ളൂര്‍ പ്ലാവറത്തല കാവേരി സദനത്തില്‍ എ.സുരേഷ്‌കുമാര്‍(50) ആണ് അറസ്റ്റിലായത്.

To advertise here,

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് യുവതി ബഹളംവെക്കുകയും കാര്‍ നിര്‍ത്തി ഇറങ്ങി ഓടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കാറുമായി കടക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും മാറനല്ലൂര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.