ചാവക്കാട്: മൂന്ന് പോക്സോ കേസുകളിൽ ശിക്ഷ അനുഭവിച്ചുവരുന്ന പ്രതിക്ക് നാലാമത്തെ പോക്സോ കേസിൽ ഒമ്പത് വർഷം കഠിനതടവും അറുപതിനായിരം രൂപ പിഴയും വിധിച്ചു. ചാവക്കാട് തിരുവത്ര ഇ.എം.എസ്. നഗർ റമളാൻ വീട്ടിൽ മൊയ്തു(70)വിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.

To advertise here,

പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി അധികതടവ് അനുഭവിക്കണം. 2023 മാർച്ചിലാണ് സംഭവം. ഒരു പോക്‌സോ കേസിൽ ജീവിതാവസാനം വരെ ജീവപര്യന്തം കഠിനതടവും മറ്റൊരു കേസിൽ 23 വർഷം കഠിനതടവും മറ്റൊരു കേസിൽ പത്തുവർഷം കഠിനതടവും ശിക്ഷ വിധിച്ചത് പ്രതി അനുഭവിച്ചുവരുകയാണ്.

ചാവക്കാട് പോലീസാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.