ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിലെ ഒന്നാംപ്രതിയായ നടി പവിത്രഗൗഡയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് പവിത്ര ഗൗഡ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, ബെംഗളൂരുവിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഐ.പി. നായിക്ക് ഹര്‍ജി തള്ളുകയായിരുന്നു. കേസിലെ രണ്ടാംപ്രതിയായ നടന്‍ ദര്‍ശന്‍ ജയിലില്‍ അടിസ്ഥാനസൗകര്യങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചും കോടതിയെ സമീപിച്ചിട്ടുണ്ട്.

To advertise here,

വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് ദര്‍ശന്റെ ആരോപണം. അടിസ്ഥാനസൗകര്യം ലഭ്യമാക്കണമെന്നും അധികമായി ഒരു പുതപ്പും തലയണയും നല്‍കണമെന്നുമാണ് ആവശ്യം. പവിത്രഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചതിനെത്തുടര്‍ന്നാണ് രേണുകാസ്വാമി കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് സംഭവം. തട്ടിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചതിനുശേഷം കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പവിത്രയുടെ നിര്‍ദേശപ്രകാരം ദര്‍ശന്റെ നേതൃത്വത്തില്‍ കൊലപാതകം നടത്തിയെന്നാണ് കേസ്.