
നിങ്ങൾ ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ ആഗ്രഹിക്കുകയും എന്നാൽ അവയുടെ വില താങ്ങാൻ കഴിയുന്നുമില്ലെങ്കിൽ സെക്കന്റ് ഹാൻഡ് ഇവി ഒരു മികച്ച ഓപ്ഷനായിരിക്കും. ഇവികളുടെ ഉപയോഗം വർധിക്കുന്നതിനനുസരിച്ച്, യൂസ്ഡ് കാർ വിപണിയിൽ നിരവധി ഇവി ഓപ്ഷനുകൾ ലഭ്യമാകും.
എന്നാൽ ആദ്യമായി ഇവി വാങ്ങുന്നവർക്ക് തുടക്കത്തിൽ സംശയങ്ങളുണ്ടാകാം. അതിന് ന്യായമായ കാരണങ്ങളുമുണ്ട്. ഉപയോഗിച്ച ഒരു ഇലക്ട്രിക് കാർ വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ..
1. ബാറ്ററിയുടെ ആരോഗ്യം, ആയുസ്സ് എന്നിവ വിലയിരുത്തുക
ഇലക്ട്രിക് വാഹനത്തിന്റെ ഏറ്റവും നിർണായക ഘടകങ്ങളിൽ ഒന്നാണ് ബാറ്ററി. വാഹനം വാങ്ങുന്നതിന് മുൻപ് ബാറ്ററിയുടെ ആരോഗ്യവും ശേഷിക്കുന്ന ആയുസ്സും വിലയിരുത്തുന്നത് അത്യാവശ്യമാണ്.
ഇവി വിൽപ്പനക്കാരനിൽ നിന്ന് അംഗീകൃത സർവീസ് സെന്ററിന്റെ ബാറ്ററി ഡയഗ്നോസ്റ്റിക് റിപ്പോർട്ട് ആവശ്യപ്പെടുക. ഇതിലൂടെ ബാറ്ററിയുടെ നിലവിലെ ആരോഗ്യം, ശേഷി, മുൻകാല പ്രശ്നങ്ങൾ എന്നിവ മനസ്സിലാക്കാം. ബാറ്ററിയുടെ അവസ്ഥ മനസ്സിലാക്കുന്നതിലൂടെ ഭാവിയിൽ വന്നേക്കാവുന്ന വൻ ചെലവുകൾ ഒഴിവാക്കാം
2. ചാർജിങ് ഓപ്ഷനുകളും ഇൻഫ്രാസ്ട്രക്ചർ ലഭ്യതയും മനസ്സിലാക്കുക
ആദ്യമായി ഇവി വാങ്ങുന്നയാൾ എന്ന നിലയിൽ, നിങ്ങളുടെ പ്രദേശത്ത് ഇവി ചാർജിങ് സ്റ്റേഷനുകളുടെ ലഭ്യത പരിഗണിക്കേണ്ടത് പ്രധാനമാണ്. നഗരങ്ങളിൽ മികച്ച ചാർജിങ് ഇൻഫ്രാസ്ട്രക്ചർ ലഭ്യമാണെങ്കിലും, നിങ്ങളുടെ പ്രദേശത്ത് ഹോം ചാർജിങ് സംവിധാനത്തിന്റെ ചെലവും പൊതു ഫാസ്റ്റ് ചാർജിങ് ഓപ്ഷനുകളും ഉൾപ്പെടെ പരിശോധിക്കേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ പ്രദേശത്ത് എളുപ്പത്തിൽ ലഭ്യമായ ചാർജിങ് ലൊക്കേഷനുകളെക്കുറിച്ച് മനസ്സിലാക്കുന്നത് ചാർജിങ് ആശങ്ക ലഘൂകരിക്കുകയും ഒരു പുതിയ ഉടമ എന്ന നിലയിൽ മൊത്തത്തിലുള്ള ഇവി അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും.
3. വാഹനത്തിന്റെ മെയിന്റനൻസ് ഹിസ്റ്ററി വിലയിരുത്തുക
ഏതൊരു ഉപയോഗിച്ച വാഹനത്തെയും പോലെ, ഉപയോഗിച്ച ഇലക്ട്രിക് കാറിന്റെ മെയിന്റനൻസ് ഹിസ്റ്ററി പരിശോധിക്കുന്നത് അത്യാവശ്യമാണ്. നിർമാതാവിന്റെ ശുപാർശകൾക്കനുസരിച്ച് വാഹനം ശരിയായി പരിപാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഇവി-യുടെ സർവീസ് റെക്കോർഡുകൾ ആവശ്യപ്പെടുക.
ഇവി-യുടെ ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ അല്ലെങ്കിൽ ബാറ്ററിയുമായി ബന്ധപ്പെട്ട മുൻകാല അറ്റകുറ്റപ്പണികളോ മാറ്റിസ്ഥാപിക്കലുകളോ കണ്ടെത്താൻ ശ്രമിക്കുക. നല്ല രീതിയിൽ പരിപാലിക്കപ്പെട്ട വാഹനം മികച്ച പ്രകടനവും ദീർഘായുസ്സും നൽകാൻ സാധ്യതയുണ്ട്.
4.ഇവികളെ കുറിച്ചുള്ള തെറ്റായ ധാരണകൾ മനസ്സിലാക്കുക
ഇലക്ട്രിക് വാഹനങ്ങൾക്ക് പരിമിതമായ റേഞ്ച് മാത്രമേ ഉള്ളൂവെന്നും ദീർഘദൂര യാത്രകൾക്ക് അവ അനുയോജ്യമല്ലെന്നുമാണ് ചിലർ വിശ്വസിക്കുന്നത്. യഥാർഥത്തിൽ, മിക്ക ആധുനിക ഇലക്ട്രിക് കാറുകൾക്കും ദൈനംദിന യാത്രകൾക്കും ദൈർഘ്യമേറിയ യാത്രകൾക്കും ആവശ്യമായ റേഞ്ച് ഉറപ്പാക്കുന്നുണ്ട്.
കൂടാതെ ഇവി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർധിച്ചിട്ടുമുണ്ട്. പുതിയ വാഹനങ്ങളെക്കാൾ വളരെ കുറഞ്ഞ ചെലവിൽ യൂസ്ഡ് കാർ വിപണിയിൽ ദീർഘദൂര ഇവി വാങ്ങാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.
5. സാമ്പത്തിക സ്വാധീനം തിരിച്ചറിയുക
പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് കാറുകളുടെ പ്രവർത്തനച്ചെലവ് കുറവാണ്. യൂസ്ഡ് കാർ വിപണിയിൽ അന്വേഷിക്കുമ്പോൾ, ഒരു ഇവിയും ഒരു പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനവും തമ്മിലുള്ള പ്രവർത്തനച്ചെലവിലെ വ്യത്യാസം വാങ്ങുന്നയാൾ താരതമ്യം ചെയ്യണം.
Content Highlights: Considering a used EV? Learn 5 essential precautions for buying a pre-owned electric car, from battery health to charging, for a smooth ownership experience.
Published: 19 Jan 2026, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented