സെക്കന്‍ഡ്ഹാന്‍ഡ് വാഹനവിപണിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. സെക്കന്‍ഡ്ഹാന്‍ഡ് വാഹനഷോറൂമുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ തുറന്ന് വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനും അത്യാവശ്യ പരിചരണത്തിനുമായി അനുമതി കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇരുചക്രവാഹനങ്ങള്‍ മുതല്‍ വലിയ ടോറസ് ലോറികള്‍വരെ ഒരുലക്ഷത്തിലേറെ വാഹനങ്ങള്‍ സെക്കന്‍ഡ്ഹാന്‍ഡ് വിപണി നടത്തുന്നവരുടെ യാര്‍ഡുകളില്‍ കിടക്കുകയാണ്. ദിവസംകഴിയുന്തോറും ഇവ കട്ടപ്പുറത്തേക്കാണ് പോകുന്നത്. സംസ്ഥാനത്ത് സെക്കന്‍ഡ്ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന ആറായിരത്തോളം ഷോറുമുകളുണ്ട്.
പല വാഹനങ്ങളും മേല്‍ക്കൂരയില്ലാത്തിടത്താണ് കിടക്കുന്നത്. ഒരാഴ്ചയില്‍ കൂടുതല്‍ വാഹനങ്ങള്‍ സ്റ്റാര്‍ട്ടാക്കാതെ പരിപാലിക്കാതെ കിടന്നാല്‍ വാഹനത്തിന് തകരാര്‍ സംഭവിക്കാം. ഇത്തരത്തിലുള്ള ഒരു കാര്‍ പൂര്‍വസ്ഥിതിയിലാക്കന്‍ 5000 മുതല്‍ 15,000 രൂപ വരെ ചെലവ് വരും. ഇരുചക്രവാഹനത്തിന് കുറഞ്ഞത് രണ്ടായിരവും.
പ്രളയംമുതല്‍ തുടങ്ങിയ ദുരിതം
പ്രളയംവന്നതുമുതല്‍ കടുത്ത പ്രതിസന്ധിയിലാണ് മേഖല. വെള്ളംകയറിയ വാഹനമാണെന്ന് പറഞ്ഞ് വാഹനങ്ങള്‍ ആരും വാങ്ങാതെയായി. വാങ്ങുന്നവരാകട്ടെ ഈകാര്യം പറഞ്ഞ് വിലതാഴ്ത്തും. ബ്രോക്കര്‍മാരും ഡീലര്‍മാരും അനുബന്ധജീവനക്കാരുമായി അമ്പതിനായിരംപേരെങ്കിലും മേഖലയില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്.
എത്രയുംവേഗം ഉത്തരവിറക്കണം
എത്രയുംവേഗം തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി ഉത്തരവായി ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അസംഘടിതതൊഴിലാളികളായി കണക്കാക്കി ബ്രോക്കര്‍മാര്‍ക്ക് സാമ്പത്തികസഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം.
(അനില്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് യൂസ്‌സ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ )
Content Highlights: More Than One Lakh Second Hand Cars To Face Mechanical Complaint During Lock Down
Published: 26 Apr 2020, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented