ലോകത്തിന്റെ ഗതാഗത മേഖല ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിലാണ്. വാഹന നിര്‍മാതാക്കളും ഈ മാറ്റത്തിന്റെ പാതയിലാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വാഹന മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സംഭാവന ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള ദുബായ് പോലെയുള്ള രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്ന ഒന്നാണ് ഉയര്‍ന്ന ഇന്‍ഷുറന്‍സ് നിരക്ക്.
എന്തുകൊണ്ടായിരിക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ദുബായില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് നിരക്ക് ഈടാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററി ഉള്‍പ്പെടെയുള്ളവ ഉയര്‍ന്ന വിലയും ലഭ്യതക്കുറവും മൂലമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് ഈടാക്കുന്നതെന്നാണ് ഇന്‍ഷുറന്‍സ് വിദഗ്ദധരെ ഉദ്ധരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇലക്ട്രിക് വാഹന ബാറ്ററി വിദേശ രാജ്യങ്ങളില്‍ നിന്നാണ് എത്തുന്നത്.
ദുബായിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് തുക പെട്രോള്‍/ഡീസല്‍ വാഹനങ്ങളെക്കാള്‍ 72 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ക്ക് 2895 ദിര്‍ഹമാണെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 4992 ദിര്‍ഹമാണ് ഇന്‍ഷുറന്‍സ് തുക. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളുടെ തകരാര്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ദുബായില്‍ വളരെ പരിമിതമാണെന്നും പലപ്പോഴും ഇത് വിദേശരാജ്യങ്ങളിലേക്ക് അയക്കേണ്ടിവരുമെന്നും ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നു.
2024-ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി ഇലക്ട്രിക് വാഹനങ്ങളില്‍ വെള്ളം കയറുകയും ബാറ്ററികള്‍ തകരാറില്‍ ആകുകയും ചെയ്തിരുന്നു. ഇത് ഇന്‍ഷുറന്‍സ് കമ്പനികളില്‍ വലിയ സമ്മര്‍ദമാണ് ഉണ്ടാക്കിയത്. ഇലക്ട്രിക് മേഖല കൂടുതല്‍ വളരുന്നതിന് അനുസരിച്ച് ബാറ്ററിയുടെ അവസ്ഥയും ചാര്‍ജിങ് ശീലങ്ങളും സാങ്കേതികവിദ്യയുടെ വികാസവും പരിഗണിച്ച് ഇന്‍ഷുറന്‍സില്‍ ഭാവിയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തലുകള്‍.
ഇലക്ട്രിക് വാഹന വിപണിയുടെ കാര്യത്തില്‍ ലോകത്തിന് തന്നെ മാതൃകയാണ് യുഎഇ. 2023-ലെ മൊത്തം കാര്‍ വില്‍പ്പനയില്‍ 13 ശതമാനമായിരുന്നു ഇലക്ട്രിക് വാഹനങ്ങളുടെ സംഭാവന. 2021-ല്‍ 0.7 ശതമാനമായിരുന്നു സ്ഥാനത്ത് നിന്നാണ് 13 ശതമാനത്തിലേക്കുള്ള വളര്‍ച്ചയെന്നതാണ് ശ്രദ്ധേയം. 28000 മുതല്‍ 33000 വരെ ഹൈബ്രിഡ് ഉള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങളാണ് ഒരു വര്‍ഷം വിപണിയില്‍ എത്തുന്നതെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.
Content Highlights: electric car insurance is 72% higher than petrol/diesel vehicles due to high battery costs
Published: 13 Aug 2025, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented